• HOME
  • »
  • NEWS
  • »
  • life
  • »
  • Smiling Sun | ചിരിക്കുന്ന സൂര്യന്‍'; നാസ പുറത്തുവിട്ട ചിത്രത്തിനു പിന്നിലെ ശാസ്ത്രമെന്ത്?

Smiling Sun | ചിരിക്കുന്ന സൂര്യന്‍'; നാസ പുറത്തുവിട്ട ചിത്രത്തിനു പിന്നിലെ ശാസ്ത്രമെന്ത്?

2010 ഫെബ്രുവരി 11ന് എസ്ഡിഒയില്‍ നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകം സൂര്യന്റെ അന്തര്‍ഭാഗം, അന്തരീക്ഷം, കാന്തിക സ്വാധീനം, ഊര്‍ജ്ജന ഉല്‍പ്പാദനം എന്നിവ നിരീക്ഷിച്ചു വരികയാണ്.

  • Share this:
നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസിട്രേഷന്‍ പുറത്തുവിട്ട ചിരിക്കുന്ന സൂര്യന്റെ ചിത്രം ഏവരെയും വിസ്മയിപ്പിക്കുന്നതാണ്. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് (SDO) ചിത്രം പകര്‍ത്തിയത്. രണ്ട് കറുത്ത പൊട്ടുകളും വളഞ്ഞ ഒരു വരയും ഉള്ളതായി തോന്നിക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് നാസ പുറത്തുവിട്ടത്. സൂര്യന്‍ ചിരിക്കുന്നതു പോലെയാണ് ചിത്രം കാണുമ്പോള്‍ തോന്നുക.

സൗരോര്‍ജ്ജ പ്രവര്‍ത്തനത്തിന് പിന്നിലെ ശാസ്ത്രവും ബഹിരാകാശ കാലാവസ്ഥയില്‍ അതിന്റെ സ്വാധീനവും അന്വേഷിക്കുക എന്നതാണ് എസ്ഡിഒ എന്ന ഏജന്‍സിയുടെ ചുമതല. 2010 ഫെബ്രുവരി 11ന് എസ്ഡിഒയില്‍ നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകം സൂര്യന്റെ അന്തര്‍ഭാഗം, അന്തരീക്ഷം, കാന്തിക സ്വാധീനം, ഊര്‍ജ്ജന ഉല്‍പ്പാദനം എന്നിവ നിരീക്ഷിച്ചു വരികയാണ്.



''ഇന്ന് നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി ചിരിക്കുന്ന സൂര്യന്റെ ചിത്രം പകര്‍ത്തി, സൂര്യന്റെ കണ്ണ് പോലെ തോന്നുന്ന കറുത്ത പാടുകളെ കൊറോണല്‍ ഹോളുകള്‍ എന്നാണ് വിളിക്കുന്നത്. അതിവേഗത്തിലുള്ള സൗരവാതം ബഹിരാകാശത്തേക്ക് ഒഴുകുന്നതാണിത്, '' ചിത്രം പങ്കുവെച്ചുകൊണ്ടുള്ള നാസയുടെ ട്വീറ്റില്‍ പറയുന്നു.

അള്‍ട്രാവയലറ്റ് വെളിച്ചത്തിലോ ചിലതരം എക്‌സ്-റേ ചിത്രങ്ങളിലോ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ സൂര്യന്റെ ഉപരിതലത്തില്‍ ക്രമരഹിതമായ കറുത്ത പാടുകളായി ഈ ദ്വാരങ്ങള്‍ കാണുമെന്നാണ് ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം പറയുന്നത്. ഇവയ്ക്ക് സൂര്യന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ചൂടില്ലാത്തതിനാലും സാന്ദ്രത കുറവായതിനാലുമാണ് ഇരുണ്ടതായി കാണപ്പെടുന്നത്. സൂര്യന്റെ ഉപരിതലത്തില്‍ എപ്പോള്‍ വേണമെങ്കിലും കൊറോണല്‍ ദ്വാരങ്ങള്‍ പ്രത്യക്ഷപ്പെടാം. എന്നാല്‍ സൗരപ്രവര്‍ത്തനം കുറഞ്ഞ വര്‍ഷങ്ങളിലാണ് അവ കൂടുതലായും കാണുന്നത്.

ഓസ്ട്രേലിയന്‍ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രം പറയുന്നതനുസരിച്ച്, സൂര്യന്റെ കാന്തികപ്രദേശം സൂര്യനും ഗ്രഹങ്ങള്‍ക്കും ചുറ്റുമുള്ള ഭാഗത്തേക്ക് തുറന്നിരിക്കുമ്പോഴാണ് കൊറോണല്‍ ഹോളുകള്‍ ഉണ്ടാകുന്നത്. ഒരു കൊറോണല്‍ ദ്വാരത്തിന്റെ സ്ഥാനം ഭൂമിയെ അഭിമുഖീകരിക്കുന്ന സോളാര്‍ ഡിസ്‌കിന്റെ മധ്യഭാഗത്ത് ആയിരിക്കുമ്പോള്‍, ദ്വാരത്തില്‍ നിന്നുള്ള ചൂടുള്ള വാതകങ്ങള്‍ സാധാരണ സൗരവാതത്തേക്കാള്‍ കൂടിയ വേഗതയില്‍ ഭൂമിയിലേക്ക് ഒഴുകുന്നു. ഇത് ഭൂമിക്ക് ഗുണം ചെയ്‌തേക്കില്ല. കൊറോണല്‍ ദ്വാരത്തിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് സൗരവാതത്തിന്റെ വേഗത കൂടുകയും ചെയ്യും.



സൂര്യനില്‍ നിന്ന് പുറപ്പെടുവിക്കുന്ന വൈദ്യുത ചാര്‍ജുള്ള കണികകള്‍ ഭൂമിയില്‍ പതിക്കുമ്പോഴെല്ലാം, റേഡിയോ ആന്റിനകള്‍ ഈ കണങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ടെന്നാണ് ക്രോണിലെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് റേഡിയോ, ടെലിവിഷന്‍, ജിപിഎസ് എന്നിവയ്ക്ക് തടസ്സമുണ്ടാക്കാം. മാത്രമല്ല, ശക്തമായ സോളാര്‍ കൊടുങ്കാറ്റുകള്‍ ഇലക്ട്രിക്കല്‍ ഗ്രിഡുകളെ തകരാറിലാക്കുകയും വൈദ്യുതി തടസ്സപ്പെടുത്തുകയും ചെയ്യും.

നാസ ചിത്രം പുറത്തുവിട്ടതോടെ നിരവധി ഉപയോക്താക്കളാണ് ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ചിലര്‍ക്ക് ചിരിക്കുന്ന സൂര്യന്റെ ചിത്രം കണ്ടപ്പോള്‍ ക്യൂട്ടായി തോന്നിയെങ്കില്‍, മറ്റു ചിലര്‍ക്ക് വിചിത്രമായാണ് തോന്നിയത്.
Published by:Jayesh Krishnan
First published: