നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പാമ്പിന്റെ വിഷത്തിൽ നിന്നും മരുന്ന്; രക്തം വാർന്നുള്ള മരണം ഒഴിവാക്കാനുള്ള കണ്ടെത്തൽ

  പാമ്പിന്റെ വിഷത്തിൽ നിന്നും മരുന്ന്; രക്തം വാർന്നുള്ള മരണം ഒഴിവാക്കാനുള്ള കണ്ടെത്തൽ

  കൊടുംവിഷമുള്ള പാമ്പിൽ നിന്നാണ് ഈ പശ ഉണ്ടാക്കുന്നത് എന്നതാണ് പ്രത്യേകത.

  snake

  snake

  • Share this:
   അപകടങ്ങളിലും മറ്റും പരിക്കേറ്റ് രക്തം വാർന്ന് നിരവധി ആളുകളാണ് ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്നത്. കൃത്യമായ ചികിത്സ ലഭിക്കാത്തതാണ് പലപ്പോഴും ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നത്. രക്തം വാർന്നുള്ള മരണങ്ങൾ തടയാൻ പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് കാനഡയിലെ ഒരു കൂട്ടം ഗവേഷകർ.

   പാമ്പിന്റെ വിഷത്തിൽ നിന്നും നിർമിക്കുന്ന പ്രത്യേകതരം പശയാണ് കാനഡയിലെ വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പരിക്കേറ്റ ഭാഗത്തെ കോശങ്ങളിൽ ഒട്ടിക്കുന്ന പശയാണ് നിർമിച്ചിരിക്കുന്നത്. ഇതുമൂലം രക്തസ്രാവം തടയാൻ സാധിക്കുകയും അതുവഴി രോഗിയുടെ ജീവൻ രക്ഷിക്കാനും കഴിയും.

   ലാൻസ്ഹെഡ് പാമ്പുകളിൽ കാണുന്ന വിഷത്തിൽ നിന്നാണ് ഈ പശ നിർമ്മിക്കുന്നത്, കൂടാതെ രക്തം കട്ടപിടിക്കുന്ന എൻസൈം റെപ്റ്റിലേസ് അല്ലെങ്കിൽ ബാട്രോക്സോബിൻ എന്നറിയപ്പെടുന്നു. അതേസമയം, കൊടുംവിഷമുള്ള പാമ്പിൽ നിന്നാണ് ഈ പശ ഉണ്ടാക്കുന്നത് എന്നതാണ് പ്രത്യേകത.

   ലോകത്തിലെ ഏറ്റവും വിഷമുള്ള അണലി വർഗത്തിൽപെട്ട 'ഗോൾഡൻ ലാൻസ്ഹെഡ്' ന്റെ വിഷമാണ് പശയ്ക്കായി ഉപയോഗിക്കുന്നത്. രക്തം കട്ടപിടിക്കുന്ന എൻസൈം റെപ്റ്റിലേസ് അല്ലെങ്കിൽ ബാട്രോക്സോബിൻ എന്നറിയപ്പെടുന്നു. ഈ എൻസൈം പരിഷ്കരിച്ച ജെലാറ്റിൻ ഉപയോഗിച്ച് ബന്ധിപ്പിക്കും. ഇത് ജീവൻ രക്ഷിക്കാനുള്ള ഒരു ചെറിയ ട്യൂബിൽ സ്ഥാപിക്കാം.

   You may also like:ചെന്നിക്കുത്ത് അഥവാ മൈഗ്രെയ്നിൽ നിന്ന് രക്ഷ നേടണോ? എങ്കിൽ നിർബന്ധമായും പതിവാക്കേണ്ട ഭക്ഷണങ്ങൾ

   ഈ 'സൂപ്പർ ഗ്ലൂ' ഗുരുതരമായ അപകടങ്ങളെ തുടർന്നുള്ള രക്തസ്രാവം തടയാൻ ഉപയോഗിക്കാമെന്നാണ് ഗവേഷകർ പറയുന്നത്. വളരെ എളുപ്പത്തിൽ പശ ഉപയോഗിച്ച് ചികിത്സ നടത്താമെന്നതാണ് പ്രത്യേകത. ട്യൂബിൽ നിന്നും അൽപം പശ രക്തസ്രാവമുള്ള ഭാഗത്തെ കോശങ്ങളിൽ ലേസർപോയിന്റർ ഉപയോഗിച്ച് ചേർക്കുകയാണ് വേണ്ടത്.

   തെക്കേ അമേരിക്കയുടെ വടക്കുഭാഗത്ത് കണ്ടുവരുന്ന പാമ്പാണ് ലാൻസ്ഹെഡുകൾ. കൊടുംവിഷമുള്ള പാമ്പാണിത്. പ്രായപൂർത്തിയായ ഒരു ലാൻസ്ഹെഡിന് കുറഞ്ഞത് മുപ്പത് മുതൽ 50 ഇഞ്ച് വരെ നീളം കാണും. കാപ്പി തോട്ടങ്ങളിലും വാഴതോട്ടങ്ങളിലുമാണ് ഇവയെ സാധാരണ കൂടുതലായി കണ്ടു വരുന്നത്. അതിനാൽ തന്നെ കർഷകരാണ് ഈ പാമ്പിന്റെ കടിക്ക് പലപ്പോഴും ഇരയാകുന്നത്. ശരാശരി 124 മില്ലിഗ്രാം ആണ് ഇതിന്റെ വിഷം. പക്ഷേ 342 മില്ലിഗ്രാം വിഷം വരെ ഒരു ലാൻസ്ഹെഡിൽ കാണും.
   Published by:Naseeba TC
   First published:
   )}