ആരോഗ്യകരമായ ഏതൊരു ബന്ധത്തിന്റെയും അടിസ്ഥാന ഘടകം പരസ്പര ബഹുമാനമാണ്. പങ്കാളിയുടെ മേൽ നിയന്ത്രണം ചെലുത്തുന്നതിനോ നിങ്ങൾ ആഗ്രഹിക്കുന്നത് ചെയ്യാൻ അവരെ നിർബന്ധിക്കുന്നതോ ആരോഗ്യകരമായ ബന്ധത്തിന് യോജിച്ചതല്ല. പകരം, സ്വതന്ത്രമായി ജീവിക്കാൻ പരസ്പരം അനുവദിക്കുകയും അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുക എന്നതാണ് ഓരോ ബന്ധത്തെയും മനോഹരമായി നിലനിർത്തുന്നത്.
പങ്കാളികൾക്കിടയിൽ പരസ്പര സ്‌നേഹവും വിശ്വാസവും നിലനിർത്തുക എന്നത് വളരെ പ്രധാനമാണ്. ബന്ധങ്ങളിൽ ബഹുമാനം കാത്തുസൂക്ഷിക്കാനുള്ള ചില വഴികൾ ഇതാ:
സത്യസന്ധമായും തുറന്നും ആശയവിനിമയം നടത്തുക: നിങ്ങളുടെ പങ്കാളിയോട് സത്യസന്ധത പുലർത്തുന്നത് ബഹുമാനത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. നിങ്ങളുടെ ചിന്തകളും വികാരങ്ങളും അവരുമായി പങ്കിടേണ്ടത് വളരെ പ്രധാനമാണ്.
കേൾക്കുക: നിങ്ങളുടെ പങ്കാളിയുടെ ചിന്തകളും വികാരങ്ങളും കേൾക്കുക, മനസിലാക്കുക. നിങ്ങൾ അവരുടെ അഭിപ്രായത്തെ വിലമതിക്കുന്നുവെന്നും പ്രകടിപ്പിക്കാനുള്ള അവരുടെ അവകാശത്തെ മാനിക്കുന്നുവെന്നുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കുറ്റപ്പെടുത്തുന്നതും വിമർശിക്കുന്നതും ഒഴിവാക്കുക: പ്രശ്നങ്ങളിൽ നിങ്ങൾ പങ്കാളിയെ കുറ്റപ്പെടുത്തുന്നതിനും പകരം, ഒരുമിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിക്കുക.
അതിരുകൾ തിരിച്ചറിയുക: എല്ലാവർക്കും എല്ലാത്തിനും അതിരുകൾ ഉണ്ട്, അവ ബഹുമാനിക്കേണ്ടത് വളരെ പ്രധാനമാണ്. മറ്റൊരാളുടെ സ്വാതന്ത്യത്തിന്റെ പരിധി കടക്കാൻ സാധ്യതയുള്ള എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് അവരോട് അക്കാര്യത്തിൽ അനുമതി ചോദിക്കുക.
അഭിനന്ദിക്കുക: നിങ്ങളുടെ പങ്കാളി നിങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങളെ അഭിനന്ദിക്കുക. അനുകമ്പയോട് പെരുമാറുന്നതും കൃതജ്ഞതാ പ്രകടനങ്ങളും ആദരവ് പ്രകടിപ്പിക്കുന്നതും ബന്ധങ്ങൾ വളരെ ശക്തമായി മുന്നോട്ട് കൊണ്ടുപോകും.
പരസ്പരം പിന്തുണയ്ക്കുക: നിങ്ങളുടെ പങ്കാളിയുടെ ലക്ഷ്യങ്ങൾക്കും സ്വപ്നങ്ങൾക്കും പിന്തുണ നൽകുകയും അവരുടെ പാഷൻ പിന്തുടരാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ഇത് നിങ്ങൾ അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്നു എന്നാണ് കാണിക്കുന്നത്.
ആവശ്യമുള്ളിടത്ത് ക്ഷമ ചോദിക്കുക: നിങ്ങൾ ഒരു തെറ്റ് ചെയ്യുകയോ നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കുകയോ ചെയ്താൽ, നിങ്ങളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷമ ചോദിക്കുക. നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങളെ നിങ്ങൾ മാനിക്കുന്നുവെന്നും കാര്യങ്ങൾ ശരിയാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തയ്യാറാണെന്നും ഇതിലൂടെ വ്യക്തമാകുന്നു.
ആത്യന്തികമായി, പരസ്പര സ്‌നേഹവും വിശ്വാസവും ബഹുമാനവുമാണ് ബന്ധങ്ങളെ നിലനിർത്തുന്നത്. ഓർക്കുക, ആരോഗ്യകരമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് ബന്ധത്തിൽ ഉടനീളം ബഹുമാനത്തോടെ പെരുമാറാൻ ശ്രമിക്കുക. വളരെ ആത്മാർഥയോടെ സൂക്ഷ്മമായി ഇടപെട്ടാൽ മാത്രമേ ബന്ധങ്ങൾ ഭംഗിയായി നിലനിർത്താൻ സാധിക്കുകയുള്ളൂ.
എക്കാലത്തും നിലനിൽക്കും എന്ന് നാം കരുതുന്ന ബന്ധങ്ങൾ പോലും നമ്മളറിയാതെ പാതിവഴിയിൽ തകർന്ന് പോവാൻ സാധ്യതയുണ്ട്. ഒരിക്കൽ തകർന്ന് പോയാൽ പിന്നെ കൂട്ടിച്ചേർക്കുക എളുപ്പമാകില്ല. കൂടാതെ ബന്ധങ്ങളിൽ ഒന്നും അമിതമാകാതിരിക്കാനും ശ്രമിക്കുക. ശാരീരിക ബന്ധം മാത്രമല്ല ദാമ്പത്യ ബന്ധത്തിലെ പ്രധാന കാര്യമെന്നും അഭിപ്രായ വ്യത്യാസങ്ങൾ അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക.
Published by:Vishnupriya S
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.