ഡൗൺസിൻഡ്രോം മുട്ടുമടക്കി; പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ച് ജോയൽ

വായ്ത്താരി ചൊല്ലാൻ കഴിഞ്ഞിട്ടില്ലാത്ത ജോയൽ അമ്മയുടെ സഹായത്തോടെ ചൊല്ലുകൾക്ക് പകരം ' എണ്ണം' പ്രയോഗിച്ച് പഠനം മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: December 28, 2019, 10:07 AM IST
ഡൗൺസിൻഡ്രോം മുട്ടുമടക്കി; പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ച് ജോയൽ
joyal joseph
  • Share this:
കൊച്ചി: ഡൗൺസിൻഡ്രോമിനെപ്പോലും തോൽപ്പിച്ച് പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ജോയൽ ജോസഫ്.  പത്ത് വയസുമുതലാണ് ജോയലിന് മേളത്തിനോട് കമ്പം തോന്നി തുടങ്ങിയത് .

മട്ടന്നൂർ ശങ്കരൻകുട്ടിമാരാരുടെ ട്രിപ്പിൾ തായമ്പകയുടെ വീഡിയോ ദിവസവും കണ്ട് തുടങ്ങി. 2016 ഒക്ടോബർ മുതലാണ് ജോയൽ ചെണ്ടമേളം അഭ്യസിച്ച് തുടങ്ങിയത്.

also read:'മാധുരി 'മാർക്കൊപ്പം സിനിമ കണ്ട് മഞ്ജു വാര്യർ 

പുത്തൻകുരിശ് സ്വദേശിയായ ശ്രീകാന്തായിരുന്നു ആദ്യ ഗുരു. . മാസത്തിൽ പത്ത് ദിവസം ഒരു മണിക്കൂർ വീതം പരിശീലനം തുടർന്നു. പിന്നീട് അഭിജിത്ത് നെച്ചൂരും ജോയലിന് പരിശീലനം നൽകി.

വായ്ത്താരി ചൊല്ലാൻ കഴിഞ്ഞിട്ടില്ലാത്ത ജോയൽ അമ്മയുടെ സഹായത്തോടെ ചൊല്ലുകൾക്ക് പകരം ' എണ്ണം' പ്രയോഗിച്ച് പഠനം മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു. മാസങ്ങൾ നീണ്ടു നിന്ന പരിഗീലനത്തിനൊടുവിൽ ജോയൽ യഥാർത്ഥ മേളക്കാരന്റെ വൈഭവത്തോടെയുള്ള പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്.

മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻമാരാർ എന്നിവർക്ക് ദക്ഷിണവെച്ച് അനുഗ്രഹം തേടിയ ശേഷമാണ് ജോയൽ അരങ്ങേറ്റം കുറിച്ചത്. കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും സഹപാഠികളുടെയും വലിയ പിന്തുണയാണ് ജോയലിന് ഉള്ളത്.

എറണാകുളം എസ്ആർവി എൽ പി സ്കൂളിലാണ് ജോയൽ പഠിക്കുന്നത്. ചെണ്ട മേളം പരിശീലനം ശാരീരികവും മാനസികവുമായ വളർച്ചയുടെ കാര്യത്തിൽ വലിയ മാറ്റവും ജോയലിൽ ഉണ്ടാക്കിയിട്ടുണ്ട്. രവിപുരം സ്വദേശി രാജു വർഗീസിന്റെയും മെർലിൻ ഷീജയുടെയും മകനാണ് ജോയൽ.

 
Published by: Gowthamy GG
First published: December 28, 2019, 10:07 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading