HOME /NEWS /Life / പരസ്ത്രീ ബന്ധം പാപമാണോ? ഭാര്യയിൽ താൽപര്യം നഷ്ടപ്പെട്ട യുവാവിന് സെക്സോളജിസ്റ്റിന്‍റെ മറുപടി

പരസ്ത്രീ ബന്ധം പാപമാണോ? ഭാര്യയിൽ താൽപര്യം നഷ്ടപ്പെട്ട യുവാവിന് സെക്സോളജിസ്റ്റിന്‍റെ മറുപടി

sex

sex

ധാരാളം വിവാഹിതരായ ദമ്പതികൾ അവരുടെ ലൈംഗികജീവിതം വർഷങ്ങൾ കഴിയുമ്പോൾ വിരസവും പ്രവചനാതീതവുമായി മാറുന്നു. നിങ്ങളുടെ ഭാര്യയോടുള്ള എല്ലാ താൽപ്പര്യവും നഷ്‌ടമായതിനാലാകാം ഇത്

 • Share this:

  ചോദ്യം: പ്രിയ മാഡം, 2012-ൽ ആയിരുന്നു എന്‍റെ വിവാഹം, ഭാര്യ വിദ്യാസമ്പന്നയും സുന്ദരിയുമാണ്. ഞങ്ങൾക്ക് മിടുക്കരായ രണ്ടു കുട്ടികളുണ്ട്, തുടക്കത്തിൽ ഞങ്ങളുടെ ബന്ധം നല്ലതായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് അവളോടുള്ള താൽപര്യം നഷ്ടപ്പെട്ടു. എനിക്ക് അവളെ സ്നേഹിക്കാനോ അവളുടെ സ്നേഹത്തെ ബഹുമാനിക്കാനോ സാധിക്കുന്നില്ല. ഇപ്പോൾ മറ്റൊരു ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞാൻ. ചില വെബ് സീരീസുകൾ കണ്ടതിൽനിന്ന് ഒരു പരസ്ത്രീ ബന്ധത്തിനാണ് എനിക്ക് താൽപര്യം. മറ്റു ബന്ധങ്ങൾ കണ്ടെത്തുന്നത് പാപമാണോയെന്ന് അറിയില്ല. അതേക്കുറിച്ച് ആശയകുഴപ്പത്തിലാണ് ഞാൻ?

  നിങ്ങളുടെ ധർമ്മസങ്കടം ഞാൻ മനസ്സിലാക്കുന്നു. മനുഷ്യർ ജനിച്ച കാലം മുതൽ പരസ്പരവിരുദ്ധമായ രണ്ട് ആവശ്യങ്ങൾക്കായി താൽപര്യം കാട്ടുന്നവരാണ്: സുരക്ഷയും സ്വാതന്ത്ര്യവുമാണവ. ഇത് സ്ഥിരതയുടെ സുഖവും അനിശ്ചിതത്വത്തിന്റെ ആവേശവുമാണെന്ന് പറയാം. ഇന്ന് മിക്ക ദമ്പതികളും അഭിമുഖീകരിക്കുന്ന പ്രശ്നം അവരുടെ പ്രണയബന്ധങ്ങളിൽ ഈ പിരിമുറുക്കവുമായി പൊരുത്തപ്പെടാൻ ആഗ്രഹിക്കുന്നു എന്നതാണ്.

  നമ്മുടെ സൌകര്യങ്ങൾ, സുരക്ഷ, വൈകാരിക പിന്തുണ, ശിശു സംരക്ഷണം, നിയമപരമായ പിന്തുണ, സാമൂഹിക സ്വീകാര്യത എന്നീ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഏകഭാര്യ വിവാഹം എന്നത് ആവിഷ്ക്കരിച്ചിരിക്കുന്നത്. പക്ഷേ, മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് സാങ്കേതികവിദ്യ വികാസംപ്രാപിച്ച ഈ കാലത്ത് നമ്മുടെ മുന്നിൽ തെരഞ്ഞെടുപ്പുകൾ കൂടുതൽ വിപുലമാണ്. നമ്മിൽ ചിലരെ സംബന്ധിച്ചിടത്തോളം, ആജീവനാന്ത ലൈംഗികവും വൈകാരികവുമായ പ്രത്യേകത കാരണം പരമ്പരാഗത ഏകഭാര്യ ബന്ധം സാധ്യമാകുന്നില്ല. പങ്കാളിയെ വഞ്ചിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മിക്കപ്പോഴും ഇത് സംഭവബഹുലമായ ലംഘനങ്ങളായി മാറുന്നു. അതെ, സന്തോഷകരമായ വിവാഹങ്ങളിലും മോശം വിവാഹങ്ങളിലും ഇക്കാര്യങ്ങൾ നടക്കുന്നു. നിങ്ങളുടെ സാഹചര്യത്തിൽ, ദീർഘകാല പ്രശ്‌നങ്ങളിൽ നിന്ന് വിരസത ഉടലെടുക്കുന്നതായി ഞാൻ മനസിലാക്കുന്നു.

  ധാരാളം വിവാഹിതരായ ദമ്പതികൾ അവരുടെ ലൈംഗികജീവിതം വർഷങ്ങൾ കഴിയുമ്പോൾ വിരസവും പ്രവചനാതീതവുമായി മാറുന്നു. നിങ്ങളുടെ ഭാര്യയോടുള്ള എല്ലാ താൽപ്പര്യവും നഷ്‌ടമായതിനാലാകാം ഇത്. നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ വൈവിധ്യമോ മസാലകളോ ഇല്ലാത്തതുകൊണ്ടാകാം ഇത്. വെബ് സീരീസിലെ ലൈംഗികത നിങ്ങൾ കണ്ടിട്ടുണ്ടെന്നും അത് നിങ്ങളെ ആവേശം കൊള്ളിച്ചതായും നിങ്ങൾ പരാമർശിച്ചു. ഒരുപക്ഷേ നിങ്ങൾ അന്വേഷിക്കുന്നത് നിങ്ങളുടെ ലൈംഗിക ജീവിതത്തിൽ കൂടുതൽ ആവേശവും വൈവിധ്യവുമാണ്. നിങ്ങളുടെ ദാമ്പത്യത്തിനുള്ളിൽ തന്നെ അത് അസാധ്യമല്ല. നിങ്ങളുടെ ഭാര്യക്കും ഇത് ആവശ്യമായിരിക്കാം. സ്ഥിരമായ ഒരു പങ്കാളിയുണ്ടാകുന്നതിന്റെ പ്രയോജനം അതാണ്, ലൈംഗികതയിലെ വ്യത്യസ്തത പരീക്ഷിക്കാൻ ഒരു പങ്കാളി ഉണ്ടാകുന്നുവെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

  Also Read- കേട്ടതൊക്കെ വെറും കെട്ടുകഥകൾ; സെക്സിന് സ്ത്രീകൾക്ക് പ്രായം പ്രശ്നമല്ല

  നിങ്ങളുടെ ഭാര്യയുമായി സത്യസന്ധവും സ്വകാര്യവും തുറന്നതുമായ സംഭാഷണം നടത്തേണ്ടതുണ്ട്. നിങ്ങൾക്ക് എന്തുതോന്നുന്നുവെന്ന് അവളോട് പറയുക. മനസിലുള്ളത് തുറന്ന് അവളുമായി പങ്കിടുക. ഇത് ഒരു സംയുക്ത സംഭാഷണമാണെന്ന് ഉറപ്പുവരുത്തുക - പരസ്യമായി സംസാരിക്കാനും പങ്കിടാനും നിങ്ങൾ അവൾക്ക് ഇടം നൽകുന്നുവെന്നു ബോധ്യപ്പെടുത്തുക. നിങ്ങളുടെ ലൈംഗിക ജീവിതം ആവേശകരമാക്കാൻ നിങ്ങൾ രണ്ടുപേർക്കും എന്തുചെയ്യാനാകുമെന്ന് കണ്ടെത്തുക. ഒരുപക്ഷേ അവൾ റോൾ പ്ലേയിംഗ്, കളിപ്പാട്ടങ്ങൾ, സെക്സി അടിവസ്ത്രം അല്ലെങ്കിൽ ചില പുതിയ സ്ഥാനങ്ങൾ എന്നിവ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ അവളോട് ഇതേക്കുറിച്ച് സംസാരിക്കുന്നത് വരെ നിങ്ങൾക്ക് അത് അറിയാൻ കഴിയില്ല. നിങ്ങളുടെ ഫാന്റസികളും ആഗ്രഹങ്ങളും അവളുമായി പങ്കിടുക, നിങ്ങളുമായി എന്തെങ്കിലും പങ്കിടാൻ ഭയമോ ലജ്ജയോ തോന്നരുതെന്ന് അവളോട് പറയുക. സംഭാഷണം പോലും അത്തരമൊരു അടുപ്പമുള്ള, സ്നേഹനിർഭരമായ അന്തരീക്ഷത്തിലാണെന്ന് ഉറപ്പുവരുത്തുക.

  ലൈംഗികതയോടുള്ള എല്ലാ താൽപ്പര്യവും നിങ്ങൾക്ക് നഷ്ടപ്പെട്ടുവെന്നതിനെക്കുറിച്ച് നിങ്ങൾ തന്നെ മനസ്സിലാക്കുക. ഇത് ഒരു സാധ്യതയാണ്. എന്നാൽ അപ്പോഴും നിങ്ങൾ അവളോട് സത്യസന്ധത പുലർത്തേണ്ടതുണ്ട്. നിങ്ങൾ എന്തുചെയ്യാൻ തീരുമാനിച്ചാലും അത് അവളുടെ അറിവോടും സമ്മതത്തോടും കൂടിയായിരിക്കണം. പോളിമറി, ഓപ്പൺ റിലേഷൻസ്, മോണോഗാമിഷ് പോലുള്ള ധാർമ്മിക ഏകീകൃതമല്ലാത്ത ബന്ധങ്ങളാണ് ധാരാളം ദമ്പതികൾ പിന്തുടരുന്നത്. ഇത്തരം ബന്ധങ്ങളിലേക്കു കൂടുതൽ ഇറങ്ങിച്ചെല്ലുക. ഇവയിലൊന്ന് നിങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്തുക. നിങ്ങളുടെ ദാമ്പത്യം മുന്നോട്ടുകൊണ്ടുപോകാൻ ഒന്നും ചെയ്യാനാകില്ലെങ്കിൽ, മറ്റൊരാളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ബന്ധം അവസാനിപ്പിക്കുകയും ഭാര്യയെ ചതിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് കൂടുതൽ മാന്യത.

  First published:

  Tags: Extra marital affairs, Sex, Sexologist, Sexual Life