Shamna kasim വിവാഹത്തട്ടിപ്പ്; പെണ്ണിനെ കെട്ടിച്ചുവിട്ട് ചുമതല തീർക്കുകയെന്ന മനോഭാവമാണ് പ്രതിയെന്ന് ഡോ. സി ജെ ജോൺ

പെൺകുട്ടികളെ കെട്ടിച്ചയക്കുന്നതിൽ പല കുടുംബങ്ങൾക്കുമുള്ള വെപ്രാളത്തിന്റെ ഇരകളായി മാറുന്നത് ആ പെൺകുട്ടികൾ തന്നെയാണെന്ന് ഡോ.സിജെ ജോൺ വ്യക്തമാക്കുന്നു.

News18 Malayalam | news18-malayalam
Updated: June 29, 2020, 6:56 PM IST
Shamna kasim വിവാഹത്തട്ടിപ്പ്; പെണ്ണിനെ കെട്ടിച്ചുവിട്ട് ചുമതല തീർക്കുകയെന്ന മനോഭാവമാണ് പ്രതിയെന്ന് ഡോ. സി ജെ ജോൺ
ഷംന കാസിം
  • Share this:
നടി ഷംന കാസിമിന് വിവാഹാലോചന നടത്തി തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവം ചർച്ചയായിരിക്കുകയാണ്. അന്വേഷണത്തിൽ ഈ സംഘം നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയതായും ചൂഷണം ചെയ്തതായും കണ്ടെത്തി.

ഇത്തരം വിവാഹത്തട്ടിപ്പ് കേസുകളിൽ യഥാർഥ പ്രതി പെണ്‍കുട്ടികളെ കെട്ടിച്ചുവിട്ട് ചുമതല തീർക്കുകയെന്ന മനോഭാവമാണെന്ന് മാനസിക ആരോഗ്യ വിദഗ്ധൻ ഡോ. സി ജെ ജോൺ പറയുന്നു. പെൺകുട്ടികളെ കെട്ടിച്ചയക്കുന്നതിൽ പല കുടുംബങ്ങൾക്കുമുള്ള വെപ്രാളത്തിന്റെ ഇരകളായി മാറുന്നത്  ആ പെൺകുട്ടികൾ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

TRENDING:ഷംന കാസിം ബ്ലാക്മെയിൽ കേസ്: നടൻ ധർമജന്റെ മൊഴി എടുത്തു
[News]
ഞാനൊരു സ്വവർഗാനുരാഗിയാണ്; മാറ്റത്തിന്റെ അലയൊലികളുമായി നടിയുടെ വെളിപ്പെടുത്തൽ [PHOTO] 'സ്വര്‍ണക്കടത്തുകാരാണെന്നു പറഞ്ഞ് വിളിച്ചു; ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ അവശ്യപ്പെട്ടു'; ധർമ്മജൻ
[NEWS]


ആണൊരുത്തനെ എത്രയും വേഗം വരനായി കണ്ടെത്തി പെണ്ണിന്റെ ചുമതല തീർക്കുകയെന്ന മനോഭാവമാണ് ഇവിടെ യഥാർത്ഥ പ്രതി. അത്തരം ഒരു മാനസികാവസ്ഥയിൽ പെട്ട് പോകുന്ന പെണ്ണും പുര നിറയും മുമ്പേ കെട്ടാനുള്ള വെമ്പലിൽ ഈ കെണിയിൽ വീഴുന്നു. പുര നിറഞ്ഞ പുരുഷനെന്ന പദപ്രയോഗം ഇല്ലല്ലോ ?പുര നിറയുന്ന പെണ്ണെന്നും അവൾ ബാധ്യതയാണെന്നുമൊക്കെ ചിന്തിക്കുന്ന സമൂഹത്തിൽ ഇതും ഇതിലപ്പുറവും സംഭവിക്കും - സിജെ ജോൺ പറയുന്നു.

ഇത് ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്നും എന്നാൽ പൊതുസമൂഹം ഇതിനു പിന്നിലെ മസാല കഥകൾക്കു പുറകെ മണം പിടിച്ച് പോവുകയാണെന്നും അദ്ദേഹം പറയുന്നു.

ഡോ. സിജെ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പെൺകുട്ടികളെ കെട്ടിച്ചയക്കുന്നതിൽ പല കുടുംബങ്ങൾക്കുമുള്ള വെപ്രാളത്തിന്റെ ഇരകളായി മാറുന്നത് ഒടുവിൽ ആ പെൺകുട്ടികൾ തന്നെയാണ്.എങ്ങനെയും കല്യാണം നടത്താനുള്ള ധൃതിയിൽ വേണ്ട രീതിയിൽ അന്വേഷണങ്ങൾ നടത്താതെ കല്യാണ കെണിയിൽ പെട്ട് ദുരിതം അനുഭവിക്കുന്ന എത്രയോ യുവതികളുണ്ട് .പറഞ്ഞ പഠിപ്പില്ല ,ജോലിയില്ല .വിവാഹത്തിന് മുൻപ് പ്രകടിപ്പിച്ച നല്ല സ്വഭാവം പോലും നാട്യമാണെന്ന് വിവാഹം കഴിഞ്ഞു മാത്രം തിരിച്ചറിഞ്ഞു നിസ്സഹായരായി പോകുന്ന നിരവധി കുടുംബങ്ങളുണ്ട് . മകളെ ഒരു പുരുഷന്റെ കൈ പിടിച്ചു കൊടുത്തു ചുമതല അവസാനിപ്പിക്കണമെന്ന സാമൂഹിക കാഴ്ചപ്പാടിലെ തട്ടിപ്പ് സാധ്യത മുതലാക്കി പല സ്ഥലങ്ങളിൽ പോയി പാവം പെണ്ണിനെ കെട്ടി പൊന്നും പണവും അടിച്ചു മാറ്റി മുങ്ങുന്ന കല്യാണ വീരന്മാർ ഉണ്ട് .പ്രമുഖ നടിയെ വിവാഹാലോചന വലയിൽ പെടുത്തി തട്ടിപ്പിന്റെ വക്കോളം എത്തിച്ച വിദ്വാന്മാർ നിരവധി യുവതികളെ വഞ്ചിച്ചുവെന്നാണ് പറയുന്നത്. ജാഗ്രത പാലിച്ചത് കൊണ്ട്‌ നടി രക്ഷപ്പെട്ടു. ആണൊരുത്തനെ എത്രയും വേഗം വരനായി കണ്ടെത്തി പെണ്ണിന്റെ ചുമതല തീർക്കുകയെന്ന മനോഭാവമാണ് ഇവിടെ യഥാർത്ഥ പ്രതി .അത്തരം ഒരു മാനസികാവസ്ഥയിൽ പെട്ട് പോകുന്ന പെണ്ണും പുര നിറയും മുമ്പേ കെട്ടാനുള്ള വെമ്പലിൽ ഈ കെണിയിൽ വീഴുന്നു. പുര നിറഞ്ഞ പുരുഷനെന്ന പദപ്രയോഗം ഇല്ലല്ലോ ?പുര നിറയുന്ന പെണ്ണെന്നും അവൾ ബാധ്യതയാണെന്നുമൊക്കെ ചിന്തിക്കുന്ന സമൂഹത്തിൽ ഇതും ഇതിലപ്പുറവും സംഭവിക്കും .വിവാഹ കാര്‍ഡ് ഇട്ട് ഇത്തരം ചൂഷണത്തിന് വിധേയരാക്കും. സത്യത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം ഇതാണ് . പൊതു സമൂഹം മണം പിടിച്ചു പോകുന്നത് ഈ കഥകളിലെ മസാലകളുടെ പിറകെയാണ്.അതാണല്ലോ ശീലം ?
First published: June 29, 2020, 3:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading