HOME » NEWS » Life » SHEETALA ASHTAMI ON APRIL 4 KNOW THE SPECIFICS OF THIS DAY AR

Sheetala Ashtami | ശീതള അഷ്ടമി ഏപ്രിൽ നാലിന്; ഈ ദിവസത്തിന്‍റെ പ്രത്യേകതകൾ അറിയാം

ഈ അസുരൻ രോഗങ്ങൾ പടർത്തുന്നതിനും മനുഷ്യരാശിയെ ദോഷകരമായി ബാധിക്കുന്നതിനും ശ്രമിച്ചു. എന്നാൽ, ശീതള ദേവി രോഗങ്ങൾ ഭേദമാക്കിയതിനെ തുടർന്ന് ജ്വരാസുരന്‍റെ ശക്തി നഷ്ടപ്പെട്ടു.

News18 Malayalam | news18-malayalam
Updated: April 1, 2021, 12:06 PM IST
Sheetala Ashtami | ശീതള അഷ്ടമി ഏപ്രിൽ നാലിന്; ഈ ദിവസത്തിന്‍റെ പ്രത്യേകതകൾ അറിയാം
sheetala-devi
  • Share this:
സ്ത്രീശക്തിയുടെ അവതരാമായാ ശീതള ദേവിക്കുവേണ്ടി നടത്തുന്ന രണ്ടു വിശേഷ ദിവസ പൂജകളാണ് ശീതള സപ്തമിയും ശീതള അഷ്ടമിയും. ഈ വർഷം ഏപ്രിൽ മൂന്നിന് ശീതള സപ്തമിയും ഏപ്രിൽ നാലിന് ശീതള അഷ്ടമായിയും ആഘോഷിക്കും. ചില പ്രദേശങ്ങളിൽ, അമവാസ്യ കലണ്ടർ പിന്തുടരുന്ന ഭക്തർ ഫൽഗുണ മാസത്തിലെ കൃഷ്ണ പക്ഷ സപ്തമിയിൽ ശീതള ദേവിയ്ക്കു വേണ്ടിയുള്ള പൂജകൾ നടത്തുന്നു. മറ്റുള്ളവർ അഷ്ടമിയിലെ കൃഷ്ണ പക്ഷ ഫൽഗുണയിൽ ശീതള ദേവിയെ സ്തുതിച്ചു പ്രാർഥനകൾ നടത്തുന്നു. എന്നിരുന്നാലും, പൂർണിമ കലണ്ടർ അനുസരിച്ച്, ചൈത്ര, കൃഷ്ണ പക്ഷ സപ്താമി, അഷ്ടമി എന്നിവയിൽ ശീതള സപ്തമി, ശീതള അഷ്ടമി എന്നിവ ആചരിക്കപ്പെടുന്നു. രസകരമെന്നു പറയട്ടെ, മാസങ്ങളുടെ പേരുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു, പക്ഷേ ദിവസങ്ങൾ അതേപടി തുടരുന്നു. ശീതള സപ്തമി, ശീതള അഷ്ടമി 2021 തീയതികളും പ്രാധാന്യവും അറിയാം.

ശീതള സപ്തമി 2021 തീയതി

ഈ വർഷം ഏപ്രിൽ 3 ന് ശീതള സപ്തമി ആചരിക്കും.

ശീതള അഷ്ടമി അല്ലെങ്കിൽ ബസോദ 2021 തീയതി

ഈ വർഷം ഏപ്രിൽ 4 ന് ബസോദ എന്നറിയപ്പെടുന്ന ശീതള അഷ്ടമി ആചരിക്കും.

ശീതള സപ്തമിയുടെ പ്രാധാന്യം

സ്കന്ദപുരാണത്തിൽ പരാമർശിച്ച ഒരു ഐതിഹ്യമനുസരിച്ച്, പാർവതി ദേവിക്കായി ദേവന്മാർ ഒരു ബലി അഗ്നി (ഹവൻ) ചടങ്ങ് നടത്തിയപ്പോൾ ശീതള ദേവി ഉയർന്നുവന്നു. അതോടൊപ്പം, പരമ ശിവന്റെ വിയർപ്പിന്റെ ഒരു തുള്ളി നിലത്തു വീണതിനെ തുടർന്ന് ജ്വരാസുരൻ എന്ന അസുരൻ പ്രത്യക്ഷപ്പെട്ടു. ഈ അസുരൻ രോഗങ്ങൾ പടർത്തുന്നതിനും മനുഷ്യരാശിയെ ദോഷകരമായി ബാധിക്കുന്നതിനും ശ്രമിച്ചു. എന്നാൽ, ശീതള ദേവി രോഗങ്ങൾ ഭേദമാക്കിയതിനെ തുടർന്ന് ജ്വരാസുരന്‍റെ ശക്തി നഷ്ടപ്പെട്ടു. അങ്ങനെ, ചിക്കൻപോക്സ്, അഞ്ചാംപനി, ചൂട് പകരുന്ന മറ്റ് രോഗങ്ങൾ എന്നിവ ഭേദമാക്കാൻ ഭക്തർ ശീതള ദേവിയ്ക്കു വേണ്ടി പ്രത്യേക പൂജകൾ നടത്തുന്നു.

ശീതള അഷ്ടമി 2021: ശീതള ദേവിയുടെ സ്മരണയ്ക്കായി ആഘോഷിക്കുന്ന ഒരു പ്രധാന ഹിന്ദു ഉത്സവമാണ് ശീതള അഷ്ടമി. ഹിന്ദു കലണ്ടർ അനുസരിച്ച്, ചൈത്ര മാസത്തിൽ അഷ്ടമി ദിവസം (എട്ടാം ദിവസം) കൃഷ്ണപക്ഷ സമയത്താണ് ശീതള അഷ്ടമി നടക്കുന്നത്.

ശീതള അഷ്ടമി 2021: പൂജ മുഹൂർത്തം

രാവിലെ 06:08 മുതൽ വൈകിട്ട് 18:41 വരെയാണ് ശീതള അഷ്ടമി പൂജ മുഹൂർത്തം. (ദൈർഘ്യം: 12 മണിക്കൂർ 33 മിനിറ്റ്)

ശീതള അഷ്ടമി 2021: പ്രാധാന്യം

ഹിന്ദു വിശ്വാസമനുസരിച്ച്, ഈ പ്രത്യേക ദിവസം ആളുകൾ തീ കത്തിക്കുകയോ പാചകം ചെയ്യുകയോ ചെയ്യുന്നില്ല. പകരം, ശീതള അഷ്ടമി ദിനത്തിൽ കഴിക്കുന്നതിനായി അവർ ഒരു ദിവസം മുമ്പ് ഭക്ഷണം പാകം ചെയ്യുന്നു. വസൂരി, മീസിൽസ് തുടങ്ങി വിവിധ രോഗങ്ങളെ ശീതള ദേവി നിയന്ത്രിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾ ഒഴിവാക്കാൻ ആളുകൾ ശീതള ദേവിയെ ആരാധിക്കുന്നു.

ഈ പ്രത്യേക ദിവസം ആളുകൾ ശീതള ദേവിക്കായി സമർപ്പിച്ച ബസോദ പൂജയും നടത്തുന്നു. എട്ട് ദിവസത്തെ ഹോളിക്ക് ശേഷമാണ് ബസോദ പൂജ നടത്തുന്നത്, എന്നാൽ ഹോളിക്ക് ശേഷമുള്ള ആദ്യ തിങ്കളാഴ്ചയോ വെള്ളിയാഴ്ചയോ പലരും ഇത് ആചരിക്കും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ശീതള അഷ്ടമി കൂടുതൽ പ്രചാരത്തിലുണ്ട്. എന്നിരുന്നാലും, ഗുജറാത്തിൽ, കൃഷ്ണ ജന്മാഷ്ടമിക്ക് ഒരു ദിവസം മുമ്പ് ബസോദയ്ക്ക് സമാനമായ ഒരു ആചാരം നിലവിലുണ്ട്, ഇത് ശീതള സതം എന്നറിയപ്പെടുന്നു.
Published by: Anuraj GR
First published: April 1, 2021, 12:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories