അതിഥിയായി എത്തി; പക്ഷെ കൂട്ടിൽ 'ക്വാറന്റീനിലായി'

കാക്കകൾ ആക്രമിക്കാതിരിക്കാൻ പട്ടുവത്തെ നാട്ടുകാര്‍ പക്ഷിക്കുഞ്ഞിനെ മാർക്ക് എന്ന സംഘടനയെ ഏൽപ്പിച്ചു

News18 Malayalam | news18-malayalam
Updated: June 15, 2020, 8:21 PM IST
അതിഥിയായി എത്തി; പക്ഷെ  കൂട്ടിൽ 'ക്വാറന്റീനിലായി'
പ്രാപിടിയൻ
  • Share this:
ഈ കോവിഡ് കാലത്ത് കണ്ണൂർ പൂതപ്പാറ സ്വദേശി നിഷാദിന്റെ വീട്ടിൽ വ്യത്യസ്തനായ ഒരു അതിഥി എത്തി. പ്രാപിടിയൻ അഥാവാ പുള്ള് ഇനത്തിൽ പെട്ട പക്ഷി കുഞ്ഞാണ്  ഈ അതിഥി. എന്നാൽ നാട്ടിലെത്തിയ അതിഥിയെ കൂട്ടിൽ ക്വാറന്റീനിലാക്കിയിരിക്കുകയാണ് നാട്ടുകാർ.

ചിറകുകൾക്ക് കരുത്താർജ്ജിച്ച മുമ്പ് പറക്കാൻ ശ്രമിച്ചതാകണം ഈ വികൃതികാരൻ . കാക്കകൾ ആക്രമിക്കാതിരിക്കാൻ പട്ടുവത്തെ നാട്ടുകാര്‍ പക്ഷിക്കുഞ്ഞിനെ മാർക്ക് എന്ന സംഘടനയെ ഏൽപ്പിച്ചു. സന്നദ്ധപ്രവർത്തകനായ എപി നിഷാദ് പക്ഷിയെ പരിചരിക്കാനുള്ള ദൗത്യം ഏറ്റെടുത്തു.

TRENDING:'Covid 19 | പാലക്കാട് നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിൽ നിന്ന് മുങ്ങി
[NEWS]
Victers Channel Timetable June 16: വിക്ടേഴ്സ് ചാനലിലെ ചൊവ്വാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
[NEWS]
Sushant Singh Rajput | സുശാന്ത് അസ്വസ്ഥനായിരുന്നു; പർവീൺ ബാബിയുടെ വഴിയെ പോകുമെന്ന് ഭയപ്പെട്ടു: മുകേഷ് ഭട്ട്
[NEWS]


"പൂർണ്ണവളർച്ചയെത്തിയാൽ സ്വതന്ത്രമാക്കേണ്ടതുകൊണ്ട് പക്ഷിയെ ആളുകളുമായി അധികം ഇണങ്ങാൻ അനുവദിക്കില്ല. ഒരർത്ഥത്തിൽ പറഞ്ഞാൽ കൂട്ടിൽ ക്വാറന്റീനിൽ ", മാർക്ക് പ്രവർത്തകനായ എ പി നിഷാദ് പറയുന്നു.

രണ്ടാഴ്ച മുമ്പാണ് പ്രാപ്പിടിയൻ ഇവിടെയെത്തിയത്. ഒരാഴ്ച കൂടി കഴിഞ്ഞാൽ ഇവൻ സ്വന്തമായി ഇരതേടി ജീവിക്കാൻ പ്രാപ്തനാകും. അപ്പോൾ ക്വാറന്റീൻ അവസാനിപ്പിച്ച് അതിരുകളില്ലാത്ത ആകാശത്തിലേക്ക് പറന്നുയരാം.
First published: June 15, 2020, 7:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading