നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • എട്ടു വയസ്സുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഷൂ വിസിൽ പുറത്തെടുത്തു

  എട്ടു വയസ്സുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഷൂ വിസിൽ പുറത്തെടുത്തു

  നിർത്താതെയുള്ള ചുമയും ശ്വാസതടസ്സവും കാരണം കാസർഗോഡ് ഗവ. ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്

  shoe wistle

  shoe wistle

  • Share this:
  കണ്ണൂർ: എട്ടു വയസ്സുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഷൂ വിസിൽ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളജിൽ എത്തിച്ച് നീക്കം ചെയ്തു. സങ്കീർണമായ റിജിഡ് ബ്രോങ്കോസ്കോപ്പി വഴിയാണ് വിസിൽ പുറത്തെടുത്തത്. കാസർഗോഡ് സ്വദേശിനിയായ എട്ടുവയസ്സുകാരിയുടെ ശ്വാസനാളിയിൽ ഒരു മാസത്തിലേറെ കാലമായി കുടുങ്ങിക്കിടന്നിരുന്ന വിസിലാണ് നീക്കം ചെയ്തത്.

  നിർത്താതെയുള്ള ചുമയും ശ്വാസതടസ്സവും കാരണം കാസർഗോഡ് ഗവ. ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. അവിടെ നിന്നാണ് പരിയാരത്തിനുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തത്.

  കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ ശ്വാസനാളിയിൽ മറ്റെന്തോ വസ്തു കുടുങ്ങിക്കിടക്കുന്നതായി ബോധ്യപ്പെടു. കൂടുതൽ പരിശോധനയിൽ അന്യവസ്തു കുടുങ്ങിക്കിടന്നതു മൂലം വലത്തേ ശ്വാസകോശത്തിലെ താഴെയുള്ളഭാഗം പൂർണ്ണമായും തന്നെ അടഞ്ഞതായി കണ്ടെത്തി. അതിസങ്കീർണ്ണമായ പീഡിയാട്രിക് റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയ്ക്ക് കുട്ടിയെ വിധേയമാക്കി. അങ്ങനെ കുടുങ്ങിക്കിടന്ന ഷൂ വിസിൽ പുറത്തെടുക്കുകയായിരുന്നു.  എട്ടുവയസ്സുകാരി ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണ്. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശ്വാസകോശവിഭാഗത്തിലുള്ള ഡോ മനോജ് ഡി കെ (ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് & എച്ച് ഒ ഡി ശ്വാസകോശവിഭാഗം ), ഡോ. രാജീവ് റാം, ഡോ രജനി, ഡോ മുഹമ്മദ് ഷഫീഖ്, ഡോ.പത്മനാഭൻ ; അനസ്തേഷ്യ വിഭാഗത്തിലെ ഡോ.ചാൾസ്, ഡോ ദിവ്യ, ഡോ സജിന എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. മെഡിക്കൽ സംഘത്തെ പ്രിൻസിപ്പാൾ ഡോ കെ എം കുര്യാക്കോസും ആശുപത്രി സൂപ്രണ്ട്‌ ഡോ കെ സുദീപും അഭിനന്ദിച്ചു.

  Also Read- ശരീര ഭാരം പെട്ടെന്ന് കൂടി; കടുത്ത വയറു വേദനയും: 52കാരിയുടെ അണ്ഡാശയത്തിൽ നിന്ന് നീക്കം ചെയ്തത് 50 കിലോയുള്ള മുഴ

  കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത മറ്റൊരു സംഭവത്തിൽ ഏറെ നാളായി തുടരുന്ന വയറുവേദനയും അസ്വസ്ഥകളും കാരണം ചികിത്സ തേടിയ യുവതിയുടെ വയറിൽനിന്ന് എട്ടു കിലോ തൂക്കം വരുന്ന മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിലാണ് ഏറെ അപൂർവ്വവും സങ്കീർണവുമായ ശസ്ത്രക്രിയ നടന്നത്. മലപ്പുറം പോറൂർ സ്വദേശിയായ 32കാരിയുടെ വയറ്റിലെ മുഴയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗൈനക്കോളജി പ്രഫസർ ഡോ.ടി.വി.ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം നീക്കം ചെയ്തത്.

  കഴിഞ്ഞ ഒരു വർഷമായാണ് വയറ് അസാധാരണമാം വിധം വീർത്തു വരുന്നതായി യുവതിയുടെ ശ്രദ്ധയിൽ പെട്ടത്. വീടിനടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും വേദനയും അസ്വസ്ഥതകളും കൂടി വന്നു. അങ്ങനെയാണ് യുവതി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തുന്നത്. സ്കാനിങ് ഉൾപ്പടെയുള്ള പരിശോധനകളിൽ യുവതിയുടെ വയറിൽ വലിയൊരു മുഴയുണ്ടെന്ന് കണ്ടെത്തി. ഗർഭപാത്രത്തിലുണ്ടായ മുഴ പെട്ടെന്ന് വളരുകയായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യാമെന്ന നിഗമനത്തിലായിരുന്നു ഡോക്ടർമാർ.

  എന്നാൽ മുഴ വലുതായി വയറിലെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചതിനാൽ ശസ്ത്രക്രിയ സങ്കീർണമായിരിക്കുമെന്ന് ഡോക്ടർമാർ വിലയിരുത്തി. യുവതിയെയും ബന്ധുക്കളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. കുടലുകളും മൂത്രസഞ്ചിയും മുഴയോട് ഒട്ടിച്ചേർന്നുപോയിരുന്നു. തുടർന്നാണ് ഏറെ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ എട്ടു കിലോ ഭാരമുള്ള മുഴ പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ ഐ സി യുവിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
  Published by:Anuraj GR
  First published:
  )}