'സത്യം ഉയരത്തിൽ'; മൂന്നാം ക്ലാസ്സുകാരന്റെ തിരക്കഥയിലെ ഹ്രസ്വ ചിത്രം വൈറലാകുന്നു

ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി യിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കെ. കേദാർനാഥ്.

News18 Malayalam | news18-malayalam
Updated: July 17, 2020, 11:03 PM IST
'സത്യം ഉയരത്തിൽ'; മൂന്നാം ക്ലാസ്സുകാരന്റെ തിരക്കഥയിലെ ഹ്രസ്വ ചിത്രം വൈറലാകുന്നു
കേദാർനാഥ്
  • Share this:
ഹ്രസ്വ ചിത്രത്തിന് കഥയെഴുതി താരമായിരിക്കുകയാണ് കണ്ണൂരിൽ ഒരു മൂന്നാം ക്ലാസുകാരൻ. തളിപ്പറമ്പ് ചുഴലി സ്വദേശിയായ കേദാർനാഥ് കഥ എഴുതിയ "സത്യം ഉയരത്തിൽ " എന്ന ഹ്രസ്വചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ചെമ്പന്തൊട്ടി ചെറുപുഷ്പം യു.പി യിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കെ. കേദാർനാഥ്. അച്ഛന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ കേട്ടറിഞ്ഞ കേദാർനാഥ് അതൊരു കഥയാക്കി. സത്യം ഉയരത്തിൽ എന്ന് ഹ്രസ്വചിത്രത്തിന് അത് തിരക്കഥയായി. കഥയും ഹ്രസ്വചിത്രവും ഏല്ലാവരും അനുമോദിച്ചതിനാൽ അതിന്റെ രണ്ടാം ഭാഗം കൂടി എഴുതാനുള്ള ഒരുക്കത്തിലാണ് താനെന്ന് കേദാർനാഥ് പറയുന്നു

മറ്റുള്ളവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെട്ടുഞ്ഞുന്നതാണ് സത്യം ഉയരത്തിൽ എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം. "ഈ കൊറോണ കാലത്ത് ഇത്തരം പ്രമേയങ്ങളുടെ പ്രസക്തി കൂടതൽ വർധിക്കുന്നു. "ചെറുപുഷ്പം സ്കൂളിലെ പ്രധാന അധ്യാപിക സിസ്റ്റർ ജെസ്സികുട്ടി പറയുന്നു.
TRENDING:Iഎല്ലാ വിഷയത്തിനും എ പ്ലസ്; അറിഞ്ഞത് നിർമാണ ജോലിക്കിടെ; പ്രതിസന്ധികളോട് പടവെട്ടി ജയസൂര്യയുടെ വിജയം
[NEWS]
കാൽനൂറ്റാണ്ടായി കാരച്ചെമ്മീന്‍, നാരന്‍ ചെമ്മീന്‍, പൂമീന്‍, കരിമീന്‍ കൃഷി; ടി.പുരുഷോത്തമന് ദേശീയ പുരസ്ക്കാരം
[NEWS]
LPM Modi in UN Session | 150 രാജ്യങ്ങൾക്ക് ഇന്ത്യ വൈദ്യസഹായം നൽകിയെന്ന് പ്രധാനമന്ത്രി
[NEWS]


തളിപ്പറമ്പ് ചുഴലി സ്വദേശികളായ സംവിധായകൻ വി.കെ അശോകൻ്റെയും രശ്മിയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. വി.കെ അശോകൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. വിജയൻ ആമ്പോരുമ്മൽ ,മോഹനൻ ചുഴലി, ബാലകൃഷ്ണൻ ചുഴലി രുഗ്മിമിണി: തുടങ്ങിയ പ്രദേശത്തെ കലാകാരന്മാരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്

ആറോളം ഹ്രസ്വചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കേദാർനാഥ് ഒരു ഗായകൻ കൂടിയാണ്.
Published by: Gowthamy GG
First published: July 17, 2020, 11:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading