ലോക്ക്ഡൗൺ കാലത്ത് 'പുകച്ചുതള്ളരുതേ!'; ഹ്രസ്വചിത്രവുമായി അഞ്ചാംക്ലാസുകാരി

ഈ വീട്ടിലിരിപ്പുകാലം പല ലഹരികളും ഒഴിവാക്കാനുള്ള സമയമാണെന്നും ഈ ചിത്രം ഓർമിപ്പിക്കുന്നു.

News18 Malayalam | news18-malayalam
Updated: April 11, 2020, 12:22 PM IST
ലോക്ക്ഡൗൺ കാലത്ത് 'പുകച്ചുതള്ളരുതേ!'; ഹ്രസ്വചിത്രവുമായി അഞ്ചാംക്ലാസുകാരി
'സ്റ്റേ ഹോം നോ സ്മോക്കിങ്' എന്ന ഹ്രസ്വചിത്രത്തിൽ നിന്ന്
  • Share this:
കൊറോണ ലോക്ക്ഡൗൺ കാലത്ത് വെറുതെ വീട്ടിലിരിക്കുമ്പോഴാണ് ഒരു ഹ്രസ്വ ചിത്രത്തിന്റെ ആശയം അഞ്ചാം ക്ലാസുകാരിയുടെ മനസ്സിലേക്ക് എത്തിയത്. അയൽപക്കത്തെ പുകവലിക്കാരൻ അങ്കിളിന്റെ പുകച്ചുതള്ളലുകള്‍ കണ്ടാണ് രണ്ടാമത്തെ ഹ്രസ്വ ചിത്രം മനസ്സിൽ വിരിഞ്ഞതെന്ന് മെഹ്റിൻ ഷെബീർ പറയുന്നു. തിരുവനന്തപുരം ശ്രീനാരായ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് മെഹ്റിൻ.

'സ്റ്റേ ഹോം നോ സ്മോക്കിങ്' എന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മെഹ്റിൻ ഷെബീർ തന്നെയാണ്. രണ്ടര മിനിറ്റുള്ള ചെറുചിത്രത്തിന്റെ പ്രമേയം തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വീട്ടിനുള്ളിൽ കഴിയുമ്പോൾ മുതിർന്നവരുടെ പുകവലി കുട്ടികൾ ഉൾപ്പെടെയുള്ളവരെ എങ്ങനെ ബാധിക്കുമെന്നതിന്റെ അപകട സൂചനയാണ് ചിത്രം പറഞ്ഞുവെക്കുന്നത്.

You may also like:COVID 19| ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി BJP എംഎൽഎയുടെ പിറന്നാളാഘോഷം; പങ്കെടുത്തത് നൂറോളം പേർ [NEWS]പ്രണയത്തിന് എന്ത് ലോക്ക്ഡൗൺ: കാമുകനെ വിവാഹം ചെയ്യാൻ യുവതി നടന്നെത്തിയത് 60 കിലോമീറ്റർ [NEWS]COVID 19| മരണം ഒരു ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് [PHOTOS]

ഈ വീട്ടിലിരിപ്പുകാലം പല ലഹരികളും ഒഴിവാക്കാനുള്ള സമയമാണെന്നും ഈ ചിത്രം പറയാതെ പറയുന്നു. കഴിഞ്ഞ വർഷം ജലദൗർലഭ്യം പ്രമേയമാക്കി മെഹ്റിൻ ഷെബീർ 'തുള്ളി' എന്ന പേരിൽ ഒരു ഹ്രസ്വചിത്രം തയാറാക്കിയിരുന്നു. രചന, സംവിധാനം എന്നിവയോടൊപ്പം പ്രധാന വേഷത്തിലും മെഹ്റിൻ ഷെബീർ അഭിനയിക്കുന്നു. ക്യാമറയും എഡിറ്റിങും അഫ്നാൻ റെഫി. സുരേഷ് പുന്നശേരിൽ, കലന്തൻ ബഷീർ എന്നിവർ ചേർന്നാണ് നിർമ്മാണം.

First published: April 11, 2020, 12:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading