HOME /NEWS /Life / അർബുദത്തെ അതിജീവിച്ച് ദമ്പതികൾ; കരുത്ത് പകർന്നത് സോഷ്യൽ മീഡിയയും

അർബുദത്തെ അതിജീവിച്ച് ദമ്പതികൾ; കരുത്ത് പകർന്നത് സോഷ്യൽ മീഡിയയും

ഷാൻ, ശ്രുതി

ഷാൻ, ശ്രുതി

അർബുദം അവസാന സ്റ്റേജിലാണെന്ന് വിധിയെഴുതിയ ഡോക്ടർമാർ കീമോതെറാപ്പി തുടങ്ങി. പ്രിയതമയെ തിരികെ കിട്ടാൻ ഏതറ്റം വരെയും പോകാൻ ഒരുക്കമായിരുന്നു ഷാൻ.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തൃശൂർ : ജീവിതം തുടങ്ങും മുമ്പേ വില്ലനായെത്തിയ രോഗത്തെ നാടു കടത്തിയതിന്‍റെ വീറും വാശിയുമല്ല, പകരം കൈവിട്ട് പോയ ജീവിതം തിരികെ ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ശ്രുതിയും ഷാനും. "രോഗം പൂർണമായി മാറി, ഇനി ഫോളോ അപ്പ് ചെക്കപ്പുകൾ മാത്രമേയുള്ളൂ" കശ്മീരിൽ ഇരുന്ന് ഷാൻ പറഞ്ഞു. തൃശ്ശൂരിലെ മുള്ളൂർക്കരയിലെ വീട്ടിൽ എം കോം പഠനം വീണ്ടും തുടങ്ങിയതിന്‍റെ തിരക്കിലാണ് ശ്രുതി.

    മൂന്ന് വർഷക്കാലം ജീവിതത്തിന് മേൽ കാർമേഘം പോലെ അർബുദം ഇവരെ വേട്ടയാടി. തൃശൂരിൽ കോഓപ്പറേറ്റീവ് കോളേജിൽ ബി കോമിന് പഠിക്കുമ്പോഴാണ് ശ്രുതിയും ഷാനും പ്രണയത്തിലാവുന്നത്. രണ്ട് വിഭാഗക്കാരാണെന്നത് ഒരിക്കലും തടസ്സമായില്ല. 2017 നവംബറിൽ ആയിരുന്നു വിവാഹം. ശ്രുതിയുടെ കഴുത്തിൽ ഒരു മുഴയുടെ രൂപത്തിലാണ് രോഗം പ്രത്യക്ഷപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമേ ആയിരുന്നുള്ളൂ അപ്പോൾ.

    ഷാനിന്‍റെ ജോലിയുമായി ബന്ധപ്പെട്ട് ഇരുവരും ഹൈദരാബാദിലായിരുന്നു ആ സമയത്ത്. ടിബിയാണെന്ന് വിധി എഴുതി ഡോക്ടർമാർ ചികിത്സയും തുടങ്ങി. എന്നാൽ, അസുഖം കുറഞ്ഞില്ല. തിരികെ നാട്ടിലെത്തി മറ്റൊരു ഡോക്ടറെ കണ്ടു. അർബുദമെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ അമൃത ആശുപത്രിയിലേക്ക് ചികിത്സ മാറ്റി. അർബുദം അവസാന സ്റ്റേജിലാണെന്ന് വിധിയെഴുതിയ ഡോക്ടർമാർ കീമോതെറാപ്പി തുടങ്ങി.

    കല്ലായിപ്പുഴ ഇനി സുഗമമായി ഒഴുകും; ഒഴിപ്പിക്കാനൊരുങ്ങുന്നത് ഇരുപത്തിമൂന്നേക്കറിലെ കയ്യേറ്റങ്ങള്‍

    പ്രിയതമയെ തിരികെ കിട്ടാൻ ഏതറ്റം വരെയും പോകാൻ ഒരുക്കമായിരുന്നു ഷാൻ. കൊച്ചിയിലേക്ക് ജോലി മാറി. ഇതിനിടെ കീമോതെറാപ്പി മൂലം ശ്രുതിയുടെ മുടി കൊഴിഞ്ഞു. അസുഖത്തിന്‍റെ മൂർദ്ധന്യാവസ്ഥയിലും മുടി കൊഴിച്ചിൽ ശ്രുതിയെ വീണ്ടും തളർത്തി. തല മൊട്ടയടിച്ച് ഷാൻ ശ്രുതിക്ക് കൂടെ നിന്നു. ഈ സമയത്തെ ഇവരുടെ ഫേസ് ബുക്ക് ഫോട്ടോ നിറഞ്ഞ കയ്യടിയോടെയാണ് ജനം ഏറ്റെടുത്തത്. ആശ്വാസവാക്കുകളും സഹായങ്ങളുമായി നവമാധ്യമ ലോകവും ശ്രുതിക്കും ഷാനിനുമൊപ്പം ചേർന്നു.

    പണച്ചെലവും കുത്തനെ കൂടി. മരുന്നിനും ആശുപത്രി ചെലവുകൾക്കുമായി ഷാൻ നന്നേ ബുദ്ധിമുട്ടി. ഒരിക്കലും ഒരു പ്രൊഫഷണൽ ചിത്രകാരനല്ലാത്ത ഷാൻ പടംവര തുടങ്ങി. ചിത്രങ്ങൾ ഫേസ് ബുക്കിലിട്ടു. ഷാനിന്‍റെ ദുരിതമറിഞ്ഞവർ ഒന്നും നോക്കാതെ ചിത്രങ്ങൾ വാങ്ങി. ഏതാണ്ട് ഒന്നര ലക്ഷം രൂപ ഇങ്ങനെ സമ്പാദിച്ചതായി ഷാൻ പറഞ്ഞു. ഒപ്പം സോഷ്യൽ മീഡിയയ്ക്ക് നന്ദിയും... ഷാൻ വരച്ച ചിത്രങ്ങൾ ഇനിയും വീട്ടിലുണ്ടെന്ന് ശ്രുതി. പിന്നിട്ട നാളുകളെക്കുറിച്ച് ചോദിക്കുമ്പോൾ ഇരുവരും മൗനം. ദുരിതകാലം ഒരു ദുഃസ്വപ്നം പോലെ അകന്നു പോയി.

    ജോലിയുമായി ഷാൻ ഇപ്പോൾ കശ്മീരിലാണ്. ഒരു വർഷം കഴിഞ്ഞ് മാത്രമേ ശ്രുതി പോകാവു എന്നാണ് ഡോക്ടറുടെ നിർദേശം. ഇതിനിടെ പാതിയിൽ ഉപേക്ഷിച്ച എം.കോം പഠനം വീണ്ടും പൊടി തട്ടിയെടുത്തിരിക്കുകയാണ് ശ്രുതി. തലയിൽ വീണ്ടും മുടി വന്ന് തുടങ്ങി. ആപത്തു കാലത്ത് നിരവധി പേരാണ് സഹായവുമായി എത്തിയതെന്ന് ശ്രുതിയും പറഞ്ഞു.

    First published:

    Tags: Cancer