ഇന്ന് (ഏപ്രിൽ 10) സഹോദരങ്ങളുടെ ദിനമായാണ് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സഹോദരങ്ങൾ തമ്മിലുള്ള ബന്ധം ആഘോഷിക്കുന്നതിനുള്ള ദിവസമാണിത്. സഹോദരനെയും സഹോദരിയെയും നഷ്ടപ്പെട്ടതിനെ തുടർന്ന് ക്ലോഡിയ എവാർട്ട് എന്ന സ്ത്രീയാണ് ഈ ദിനം ആഘോഷിക്കാൻ തുടക്കമിട്ടത്. 1995 ലാണ് ക്ലോഡിയ ആദ്യമായി സഹോദര ദിനം ആഘോഷിച്ചത്. ഒരാളുടെ ജീവിതത്തിൽ സഹോദരങ്ങൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം ഊന്നിപ്പറയുക എന്നതാണ് ഈ ദിവസത്തെ അടയാളപ്പെടുത്തുന്നതിന് പിന്നിലെ പ്രധാന ഉദ്ദേശ്യം.
ക്ലോഡിയയുടെ സഹോദരിയായ ലിസെറ്റിന്റെ ജന്മദിനമാണ് (ഏപ്രിൽ 10) സഹോദര ദിനത്തിനായി തിരഞ്ഞെടുത്തത്. ഈ ദിവസം, ആളുകൾ അവരുടെ സഹോദരങ്ങളോട് സ്നേഹം നിറഞ്ഞ ആശംസകൾ പങ്കുവയ്ക്കുകയും അവരുടെ സന്തോഷം പ്രകടിപ്പിക്കുകയും സഹോദരങ്ങളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും ചെയ്യും. സഹോദരങ്ങൾ തമ്മിലുള്ള ബന്ധം കയ്പോട് കൂടിയ മധുരമായാണ് കണക്കാക്കുന്നത്. എത്ര ഇണക്കങ്ങളും പിണക്കങ്ങളുമുണ്ടായാലും സഹോദരങ്ങൾ തമ്മിലുള്ള ബന്ധത്തിന് പകരം വയ്ക്കാൻ മറ്റൊന്നിനുമാകില്ല. സഹോദരങ്ങൾ ഒരു വ്യക്തിയുടെ ആദ്യത്തെയും സത്യസന്ധവുമായ ഉത്തമസുഹൃത്തുക്കളായിരിക്കുമെന്നാണ് വിശ്വാസം.
നിങ്ങൾക്ക് ഒരു സഹോദരനോ സഹോദരിയോ ഉണ്ടെങ്കിൽ, അവർക്കു വേണ്ടി ഈ ദിവസം സ്പെഷ്യൽ ആക്കാൻ നിങ്ങൾ ഒരിയ്ക്കലും മറക്കരുത്. സഹോദര ദിനം ആവേശകരമാക്കാൻ നിങ്ങൾക്ക് ഇനിപ്പറയുന്നവയിൽ ഏതെങ്കിലും കാര്യങ്ങൾ ചെയ്യാവുന്നതാണ്.
കുട്ടിക്കാലത്തെ ഫോട്ടോകൾ നിറച്ച ആൽബങ്ങൾ ഒരുമിച്ച് കാണാം.
വീട്ടിൽ ഒരു ഉച്ചഭക്ഷണമോ അത്താഴമോ ഒരുക്കി ഒരുമിച്ച് ഭക്ഷണം കഴിക്കാം
ഒരുമിച്ച് ഒരു സിനിമ കാണാം
നിങ്ങൾ കുട്ടികളായിരുന്നപ്പോൾ കളിച്ചിരുന്ന ഒരു ഗെയിം കളിക്കുക
നിങ്ങൾ ഇന്ന് നിങ്ങളുടെ സഹോദരനോടൊപ്പമില്ലെങ്കിൽ, അതായത് സഹോദരങ്ങൾ ദൂരെ സ്ഥലങ്ങളിലാണെങ്കിൽ വാട്ട്സ്ആപ്പ് അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴി നിങ്ങൾക്ക് ഈ ദിവസത്തെ ആശംസകൾ പരസ്പരം പങ്കുവയ്ക്കാം. സഹോദരങ്ങൾക്ക് ഒപ്പമുള്ള ഒരു ബാല്യകാല ഫോട്ടോ, നിങ്ങൾ ഒരുമിച്ചുള്ള മനോഹരമായ ചിത്രങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓർമ്മ ചിത്രങ്ങൾ പരസ്പരം പങ്കുവയ്ക്കാം. സഹോദരങ്ങൾക്ക് ഒപ്പമുള്ള അവിസ്മരണീയമായ ആ നിമിഷത്തിന് രസകരമായ അടിക്കുറിപ്പ് നൽകി, അവർ നിങ്ങളോടൊപ്പം ചെലവഴിച്ച സന്തോഷകരമായ സമയത്തെ ഓർമ്മപ്പെടുത്താം.
കൂടുതൽ ആഘോഷമാക്കാൻ താൽപ്പര്യമുള്ളവർക്ക്, ഈ പ്രത്യേക ദിവസത്തിൽ നിങ്ങളുടെ സഹോദരങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാവുന്ന സമ്മാനങ്ങൾ, പൂക്കൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രിയപ്പെട്ട കാര്യങ്ങൾ അവർക്കായി അയയ്ക്കാവുന്നതാണ്. 2021 ലെ സഹോദര ദിനത്തിൽ നിങ്ങളുടെ സഹോദരങ്ങൾ ഒറ്റയ്ക്കല്ല എന്ന് ഉറപ്പാക്കുന്നതിന് നിങ്ങൾക്ക് അവരുമായി ഒരു വീഡിയോ കോൾ നടത്താവുന്നതാണ്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.