നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • അടുത്ത കൂട്ടുകാർ മൊബൈൽ ഫോണും വീഡിയോ ഗെയിമും; സ്വാഭവത്തിലും മാറ്റങ്ങൾ; ലോക്ക്ഡൗൺ നമ്മുടെ കുട്ടികളെ ബാധിച്ചത് ഇങ്ങനെയൊക്കെ

  അടുത്ത കൂട്ടുകാർ മൊബൈൽ ഫോണും വീഡിയോ ഗെയിമും; സ്വാഭവത്തിലും മാറ്റങ്ങൾ; ലോക്ക്ഡൗൺ നമ്മുടെ കുട്ടികളെ ബാധിച്ചത് ഇങ്ങനെയൊക്കെ

  ഉറക്കമില്ലായ്മ, ഉന്മേഷക്കുറവ്, തലവേദന, വണ്ണംവെക്കൽ, കണ്ണ് വേദന തുടങ്ങിയ പ്രശ്നങ്ങളും ഇതിനോടനുബന്ധമായി നേരിടുന്നു.

  representative image

  representative image

  • Share this:
   ലോക്ക്ഡൗൺ കാലം നമ്മുടെ കുട്ടികളെ എങ്ങനെയൊക്കെ ബാധിച്ചു? ജയ്പൂരിലെ ജെകെ ലോൺ ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ സർവേയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് 19 ലോക്ക്ഡൗൺ കുട്ടികളിൽ എങ്ങനെ സ്വാധീനിച്ചു എന്നായിരുന്നു സർവേ.

   65 ശതമാനത്തോളം കുട്ടികൾ ഗാഡ്ജറ്റുകൾക്ക് അടിമകളായെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ. മൊബൈൽ ഫോണോ ടാബോ ഇല്ലാതെ അരമണിക്കൂർ പോലും കുട്ടികൾക്ക് ചെലവഴിക്കാൻ കഴിയാതായെന്ന് പഠനം സൂചിപ്പിക്കുന്നു.

   സർവേയിൽ പങ്കെടുത്തവരിൽ 62.2 ശതമാനം കുട്ടികൾ വിവിധ തരം ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിൽ 23.40 ശതമാനം കുട്ടികൾക്ക് വണ്ണം കൂടി. 26.90 ശതമാനം കുട്ടികൾക്ക് തലവേദന, തലപ്പെരുപ്പ് തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നു. 22.40 ശതമാനം പേർക്ക് കണ്ണിന് വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നതായും പഠനം പറയുന്നു.
   TRENDING:ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, അനുമതിയില്ലാതെ ധർണകൾ പാടില്ല; പകർച്ചവ്യാധി നിയമഭേദഗതി[NEWS]പബ്ജി ഭ്രാന്ത്; കൗമാരക്കാരന്‍ തുലച്ചത് പിതാവിന്റെ അക്കൗണ്ടിലുണ്ടായിരുന്ന 16 ലക്ഷം രൂപ [NEWS] പിവി സിന്ധുവിന് 25 ാം പിറന്നാൾ; സിന്ധുവിന്റെ പ്രധാന നേട്ടങ്ങളിലൂടെ [NEWS]
   ലോക്ക്ഡൗണിൽ വീടുകളിൽ ലോക്കായ കുട്ടികൾക്കുള്ള ഏക കൂട്ടുകാർ ഗാഡ്ജറ്റുകൾ മാത്രമായി എന്നതാണ് ഇതിന് പ്രധാന കാരണം. 70.70 ശതമാനം കുട്ടികളും ഹൈ റസല്യൂഷനിലാണ് ഉപകരണങ്ങൾ ഉപയോഗിക്കുന്നത്. സർവേയിൽ പങ്കെടുത്ത കുട്ടികളിൽ 23.90 ശതമാനം പേരും അവർ മുമ്പ് ശീലിച്ചിരുന്ന ജീവിത രീതികളിൽ പലതും മാറ്റിയതായി സമ്മതിച്ചു. കുട്ടികളുടെ സ്വഭാവത്തിലും കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്. പെട്ടന്ന് ദേഷ്യം വരിക, അനുസരണയില്ലായ്മ, ശ്രദ്ധക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ കുട്ടികൾ നേരിടുന്നുണ്ട്.

   വീടുകൾക്കുള്ളിൽ മൊബൈൽ ഫോണിനൊപ്പമാണ് കുട്ടികൾ ദിവസത്തിന്റെ ഏറിയ പങ്കും ചിലവഴിക്കുന്നത്. ലാപ്ടോപ്പ്, കമ്പ്യൂട്ടർ, ടാബ്ലറ്റ് എന്നിവയും കുട്ടികൾ ഉപയോഗിക്കുന്നത് കൂടി.

   ഉറക്കമില്ലായ്മയും ഇതിനോടനുബന്ധമായി കുട്ടികൾ നേരിടുന്ന പ്രശ്നമാണ്. സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും രാത്രി ഉറക്കമില്ലായ്മ നേരിടുന്നുണ്ട്. 50 ശതമാനത്തിൽ കൂടുതൽ പേർ കിടന്നതിന് ശേഷം ഉറക്കം വരാതെ ഇരിക്കുമ്പോൾ 17 ശതമാനത്തോളം കുട്ടികൾ ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണരുന്നു. മാത്രമല്ല, പകൽ സമയം കൂടുതൽ നേരം ഉറങ്ങിത്തീർക്കുകയാണ് ഇതിൽ പലരും ചെയ്യുന്നത്.

   ഉന്മേഷക്കുറവ്, തലവേദന, വണ്ണം വെക്കൽ തുടങ്ങിയ പ്രശ്നങ്ങളും ഇതിനോടനുബന്ധമായി നേരിടുന്നു.
   Published by:Naseeba TC
   First published:
   )}