HOME » NEWS » Life » SIGNS AND SYMPTOMS OF PROTEIN DEFICIENCY GH

ശരീരത്തിൽ പ്രോട്ടീനിന്റെ അഭാവമുണ്ടോ? പ്രധാന ലക്ഷണങ്ങൾ അറിയാം

കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവരിലാണ് സാധാരണയായി പ്രോട്ടീനിന്റെ അഭാവം അനുഭവപ്പെടാറുള്ളത്.

News18 Malayalam | news18-malayalam
Updated: June 24, 2021, 3:31 PM IST
ശരീരത്തിൽ പ്രോട്ടീനിന്റെ അഭാവമുണ്ടോ? പ്രധാന ലക്ഷണങ്ങൾ അറിയാം
representative image
  • Share this:
ശരീരത്തിന് ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ട ഏറ്റവും അത്യാവശ്യ ഘടകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. പേശികൾ, എൻസൈമുകൾ, ചർമ്മം, ഹോർമോണുകൾ എന്നിവയുടെ പ്രവ‍ർത്തനങ്ങൾക്ക് ഇത് വളരെ അത്യാവശ്യമാണ്. കോശങ്ങളുടെ രൂപവത്കരണത്തിനും ഇത് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്റെ അഭാവം ശരീരത്തിൽ നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും. അടുത്തിടെയുള്ള ഒരു റിപ്പോർട്ട് പ്രകാരം.

ലോകമെമ്പാടുമുള്ള ഒരു ബില്യൺ ആളുകൾ പ്രോട്ടീനിന്റെ അഭാവം നേരിടുന്നവരാണ്. ഇവരിൽ ഭൂരിഭാഗം ആളുകളും മധ്യ ആഫ്രിക്കയിൽ നിന്നോ ദക്ഷിണേഷ്യയിൽ നിന്നോ ഉള്ളവരാണ്. ഈ രാജൃങ്ങളിൽ 30% വരെ കുട്ടികൾക്കും ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന പ്രോട്ടീന്റെ അളവ് വളരെ കുറവാണ്. മിക്ക ഭക്ഷണങ്ങളിലും വളരെ കുറവ് പ്രോട്ടീൻ മാത്രമേ അടങ്ങിയിട്ടുള്ളൂ. വികസിത രാജ്യങ്ങളിൽ പ്രോട്ടീനിന്റെ കുറവ് അപൂർവമാണ്. എന്നാൽ ഇവിടെയും ചില ആളുകളിൽ ഇപ്പോഴും അപകടസാധ്യത നിലനിൽക്കുന്നു.

കുട്ടികൾ, പ്രായമായവർ, രോഗികൾ എന്നിവരിലാണ് സാധാരണയായി പ്രോട്ടീനിന്റെ അഭാവം അനുഭവപ്പെടാറുള്ളത്. മുഖം, ചർമ്മം, വയറ് എന്നിവയ്ക്ക് നീര്‍വീക്കം ഉണ്ടാക്കുന്നതും മുടി വരണ്ടു പോകുന്നതുമാണ് ഇതിൻറെ പ്രധാന ലക്ഷണങ്ങൾ. മനുഷ്യ ശരീരത്തിൽ പ്രോട്ടീന്റെ അളവ് കുറയുന്നത് സങ്കീർണമായ ഒരു പ്രശ്നം തന്നെയാണ്. ശരീരത്തിൽ പ്രോട്ടീന്റെ അഭാവം ഉണ്ടാകുമ്പോൾ പേശികൾ അസ്ഥികളിൽ നിന്ന് പ്രോട്ടീൻ ആഗിരണം ചെയ്യാൻ തുടങ്ങും. അനന്തരഫലമായി, എല്ലുകൾ ദുർബലമാകുകയും, ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

അത്തരം സന്ദർഭങ്ങളിൽ, ശരീരത്തിന് ഊർജ്ജം നഷ്ടപ്പെടുന്നതിനാൽ പേശികൾ കൂടുതൽ ഊർജ്ജം ചെലവഴിക്കാൻ നിർബന്ധിതരാകുന്നു. അതിനാൽ, സാധാരണയായി പ്രായംചെന്ന ആളുകളിൽ പേശി വേദനയ്ക്ക് കാരണമാകുന്നു. അതേസമയം, കാൽസ്യത്തിന്റെ അഭാവം മൂലം നഖങ്ങൾ പൊട്ടുകയും അവയുടെ സ്വാഭാവിക തിളക്കത്തിന് മങ്ങലേൽക്കുകയും ചെയ്യും.

You may also like:രോഗപ്രതിരോധശേഷി വ‍ർദ്ധിപ്പിക്കാൻ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് പാനീയങ്ങൾ

പ്രോട്ടീന്റെ അഭാവം കുട്ടികളുടെ വളർച്ചയെ സാരമായി ബാധിക്കും. അതിനാൽ, അവരുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണസാധനങ്ങൾ ഉൾപ്പെടുത്തണം. പാൽ ഉൽപന്നങ്ങളിൽ നിന്നാണ് ആളുകൾക്ക് പ്രധാനമായും പ്രോട്ടീൻ ലഭിക്കുന്നത്. മാംസഭുക്കുകൾക്ക് ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിന് മാംസം, മത്സ്യം അല്ലെങ്കിൽ‌ മറ്റു സമുദ്രവിഭവങ്ങൾ‌ എന്നിവ ഭക്ഷണക്രമത്തിൽ ഉൾ‌പ്പെടുത്താം. പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്.

ശരീരത്തിന് നിർമ്മിക്കാൻ കഴിയാത്തതോ, അതുമല്ലെങ്കിൽ മതിയായ അളവിൽ നിർമ്മിക്കാൻ കഴിയാത്തതോ ആയ സംയുക്തങ്ങളാണ് അടിസ്ഥാന പോഷകങ്ങൾ. ഭക്ഷണത്തിൽ നിന്നാണ് അവ ലഭിക്കുന്നത്. മാത്രമല്ല അസുഖങ്ങളെ പ്രതിരോധിക്കുന്നതിനും, വളർച്ചയ്ക്കും, മികച്ച ആരോഗ്യത്തിനും അവ അത്യന്താപേക്ഷിതവുമാണ്. ശരീരത്തിന് വലിയ അളവിൽ ആവശ്യമായ പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. കൊഴുപ്പും കാർബോഹൈഡ്രേറ്റുമാണ് മറ്റ് പ്രധാന പോഷകങ്ങൾ. 20 അമിനോ ആസിഡുകളുടെ നീളമുള്ള ചങ്ങലകളാലാണ് പ്രോട്ടീൻ നിർമ്മിച്ചിരിക്കുന്നത്. അമിനോ ആസിഡുകളുടെ നിർദ്ദിഷ്ട ക്രമം ഓരോ പ്രോട്ടീന്റെയും ഘടനയും പ്രവർത്തനവും നിർണ്ണയിക്കുന്നു.
Published by: Naseeba TC
First published: June 24, 2021, 3:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories