• HOME
 • »
 • NEWS
 • »
 • life
 • »
 • ഈ ആറ് കാര്യങ്ങൾ ചെയ്താൽ വിയ‍ർപ്പുകൊണ്ടുള്ള ശരീരദു‍‍ർ​ഗന്ധത്തിന് ഗുഡ്ബൈ പറയാം

ഈ ആറ് കാര്യങ്ങൾ ചെയ്താൽ വിയ‍ർപ്പുകൊണ്ടുള്ള ശരീരദു‍‍ർ​ഗന്ധത്തിന് ഗുഡ്ബൈ പറയാം

ശരീരത്തിലെ ദുര്‍ഗന്ധം ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതിന്റെ ഫലമാണ്. പകല്‍ സമയത്ത് കഴിയുന്നത്ര വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

News18 Malayalam

News18 Malayalam

 • Share this:
  ശരീരത്തിലുണ്ടാകുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. വിയര്‍പ്പ് പുറത്തേയ്ക്ക് വരുന്നതിലൂടെ ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാനാകും. വിയര്‍പ്പ് നമ്മുടെ ചര്‍മ്മത്തിലെ സുഷിരങ്ങളെ വൃത്തിയാക്കാനും സഹായിക്കുന്നു. എന്നാല്‍ അമിതമായ വിയര്‍പ്പ് അത്ര സുഖകരമായ കാര്യമല്ല. വളരെയധികം വിയര്‍ക്കുന്നത് ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നു.

  അമിതമായ വിയര്‍പ്പ് നമ്മുടെ വസ്ത്രങ്ങളെയും നശിപ്പിക്കും. അതുകൊണ്ട് തന്നെ അമിത വിയര്‍പ്പിനെ നേരിടാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഇതാ..

  ബേക്കിംഗ് സോഡ
  അല്പം ബേക്കിംഗ് സോഡ വെള്ളത്തില്‍ കലര്‍ത്തി, കുളികഴിഞ്ഞ് കക്ഷത്തില്‍ പുരട്ടുക. തുടര്‍ന്ന് ഒരു ടവ്വല്‍ കൊണ്ട് തുടച്ച് വൃത്തിയാക്കുക. ദിവസം മുഴുവന്‍ ശരീരം ഫ്രെഷായിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

  വെള്ളരിക്ക
  വെള്ളരിക്ക കഷണങ്ങള്‍ മുറിച്ച് കുളിച്ച ശേഷം കക്ഷങ്ങളില്‍ തടവുക. വെള്ളരിക്കയിലെ ആന്റി ഓക്സിഡന്റുകള്‍ ബാക്ടീരിയയെ അകറ്റി നിര്‍ത്തുകയും ശരീര ദുര്‍ഗന്ധം തടയാന്‍ സഹായിക്കുകയും ചെയ്യും.

  വെള്ളം
  ശരീരത്തിലെ ദുര്‍ഗന്ധം ചിലപ്പോള്‍ ആവശ്യത്തിന് വെള്ളം കുടിക്കാത്തതിന്റെ ഫലമാണ്. അതുകൊണ്ട് വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. പകല്‍ സമയത്ത് കഴിയുന്നത്ര വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

  പഴങ്ങള്‍
  പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തണ്ണിമത്തന്‍, ഓറഞ്ച്, വെള്ളരിക്ക എന്നിവ കഴിക്കുന്നത് വളരെ ഉത്തമമാണ്. ആന്റി ഓക്‌സിഡന്റ്, കാല്‍സ്യം, വൈറ്റമിന്‍ എ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ അധികമായി കഴിക്കാന്‍ ശ്രമിക്കുക.

  നാരങ്ങ മാജിക്
  നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് നാരങ്ങ. കുളിക്കുന്ന വെള്ളത്തില്‍ ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ഇത് ശരീര ദുര്‍ഗന്ധം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

  കോട്ടണ്‍ വസ്ത്രങ്ങള്‍
  വേനല്‍ക്കാലത്ത് ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കോട്ടണ്‍ വിയര്‍പ്പ് കുറയാന്‍ സഹായിക്കുകയും കൂടുതല്‍ നേരം ഫ്രെഷായി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും. ചിലപ്പോള്‍, കട്ടിയുള്ള മറ്റ് ചില മെറ്റീരിയല്‍ ധരിക്കുന്നത് നിങ്ങള്‍ കൂടുതല്‍ വിയര്‍ക്കാന്‍ ഇടയാക്കും.

  ലേഖനത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ പൊതുവിജ്ഞാനത്തെയും പൊതുവായി പ്രയോഗിച്ച് പോരുന്ന ചില രീതികളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പരിഹാരങ്ങള്‍ വീട്ടില്‍ പരീക്ഷിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒരു ആരോഗ്യ വിദഗ്ദ്ധനെ സമീപിക്കണം.

  മനുഷ്യരുടെ വിയര്‍പ്പ് മണത്തുനോക്കി കോവിഡ് കണ്ടെത്താന്‍ നായകള്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങിയതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിരുന്നു. ബ്രിട്ടനില്‍ മനുഷ്യവിയര്‍പ്പ് മണത്തുനോക്കി കോവിഡ് കണ്ടെത്താനാകുമെന്നു വ്യക്തമാക്കുന്ന ചില പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ചിലിയില്‍ സമാനമായ രീതിയില്‍ നായകള്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങിയത്. നായ്ക്കള്‍ക്ക് മൂന്നു ദശലക്ഷത്തിലധികം ഘ്രാണാത്മകശേഷി ഉണ്ട്. ഇത് മനുഷ്യരെ അപേക്ഷിച്ച് 50 ഇരട്ടിയിലധികമാണ്. അതിനാല്‍ കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇവയുടെ സേവനം ഉപയോഗപ്പെടുത്താനാകുമെന്നാണ് ചിലി പോലീസ് സ്പെഷ്യാലിറ്റി ട്രെയിനിംഗ് സ്‌കൂള്‍ ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ക്രിസ്റ്റ്യന്‍ അസെവെഡോ യാനസ് വ്യക്തമാക്കിയത്.
  Published by:Sarath Mohanan
  First published: