• HOME
  • »
  • NEWS
  • »
  • life
  • »
  • സ്വവർഗാനുരാഗിയായ സഹോദരന് അച്ഛനാവാൻ ആഗ്രഹം; വാടക അമ്മയായി സഹോദരി

സ്വവർഗാനുരാഗിയായ സഹോദരന് അച്ഛനാവാൻ ആഗ്രഹം; വാടക അമ്മയായി സഹോദരി

42 വയസുകാരിയാണ് സഹോദരന്റെ അച്ഛനാകാനുള്ള ആഗ്രഹം പൂർത്തീകരിക്കാ൯ വാടക അമ്മയായത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സ്വവർഗാനുരാഗിയായ സഹോദരന്റെ അച്ഛനാകാനുള്ള ആഗ്രഹം പൂർത്തീകരിക്കാ൯ വാടക അമ്മയായിരിക്കുകയാണ് സ്വന്തം സഹോദരി. മാഞ്ചസ്റ്ററിലാണ് സംഭവം നടന്നത്. 42 വയസ്സുകാരിയായ ട്രെയ്സി ഹൾസാണ് തന്റെ സഹോദരനായ അന്തോണി വില്യംസിന്റെ (38) ന്റെയും പ്രതിശ്രുധ ജീവിത പങ്കാളി റെയ് വില്യംസി (30)ന്റെയും മക്കളുടെ അമ്മയാവാ൯ തയാറായത്. ഒരു വർഷത്തിലധികമായി 'വാടക' അമ്മയെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു ഇരുവരും.

    കഴിഞ്ഞ വർഷം ഒക്ടോബർ 12 നാണ് ഇരുവരും തങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. ഐ വി എഫ് സർജറിക്കായി രണ്ടു പേരും കൂടി 36,000 പൗണ്ട് ലോണെടുത്തിരുന്നു. രണ്ടു പേരും കൂടിയാണ് സ്പേം നൽകിയത്. അതേ സമയം അണ്ഡം നൽകിയത് ആരെന്ന് ഇരുവരും വെളിപ്പെടുത്താ൯ തയ്യാറായില്ല. സഹോദരി ട്രെയ്സി കുഞ്ഞു നാൾ മുതലേ തന്റെ ബെസ്റ്റ് ഫ്രെണ്ട് കൂടിയാണെന്ന് പറഞ്ഞ അന്തോണി അവളുടെ വിവാഹത്തിന് അച്ഛന്റെ പകരം കൈ പിടിച്ചത് താനാണെന്നും പറഞ്ഞു.

    Also Read- 'വാക്സിൻ എടുത്തതായി തോന്നിയതേയില്ല'; നഴ്‌സിനോട് പ്രധാനമന്ത്രി പറഞ്ഞത്

    മാഞ്ചസ്റ്ററിൽ സബ് വേയുടെ ഫ്രാഞ്ചസി ഉടമാണ് അന്തോണി. അതേ ബ്രാഞ്ചിൽ ഏരിയ മാനേജറായി ട്രെയ്സി ജോലി ചെയ്യുന്നു. വർഷങ്ങളായി വാടക അമ്മയെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്ന ദമ്പതികൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. മുൻപ് ഞാ൯ രണ്ട് തവണ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ഇരുവരും ചിരിച്ചു തള്ളുകയായിരുന്നന്ന് ട്രെയ്സി പറയുന്നു. മൂന്നാം തവണയാണ് അവർ കാര്യമായെടുന്നത്.

    അതേസയമം, ഈ പ്രായത്തിലും ഒരു കുഞ്ഞിന് ഗർഭം നൽകാ൯ കഴിയുമോ എന്ന ആശങ്കയാണ് ട്രെയ്സിയുടെ ഭർത്താവിനുണ്ടായിരുന്നത്. എന്നാൽ, അന്തോണി തന്റെ കുഞ്ഞിനെ വഹിക്കാനുള്ള ഉത്തരവാദിത്വം തന്നെ ഏൽപ്പിച്ചത് തന്നിലുള്ള സഹോദരന്റെ വിശ്വാസമാണ് കാണിക്കുന്നതെന്ന് ട്രെയ്സി പറയുന്നു. അതേസമയം, തന്റെ കുഞ്ഞ് വളരെ സുരക്ഷിതമായ കരങ്ങളിലാണുള്ളതെന്ന് അന്തോണി പറയുന്നു. ട്രെയ്സി ഇതിന് മുന്പ് ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. ജീവിതത്തിൽ ഏറ്റലും വിലപ്പെട്ട സമ്മാനം നൽകിയെന്നാണ് സഹോദരിയെപ്പറ്റി അന്തോണി പറയുന്നത്. അവർ വിലമതിക്കാനാവാത്ത ഈ ഉദ്യമത്തിന് പകരമായി കാശ് ഒന്നും വാങ്ങിയില്ല എന്നും അദ്ദേഹം പറഞ്ഞു.

    Also Read- വാഹന പണിമുടക്ക്: നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാറ്റി

    സരൊഗസി യു കെ എന്ന സംഘടന വഴി ഒരു വർഷത്തിലധികം വാടക മാതാവിനെ അന്വേഷിച്ച ഈ ജോഡി അവസാനം തങ്ങളുടെ പരിശ്രമം ഉപേക്ഷിച്ച മട്ടിലായിരുന്നു. മാഞ്ചസ്റ്റിലെ ഒരു ഐ വി എഫ് കേന്ദ്രത്തിൽ തങ്ങളുടെ ബീജം നൽകിയ ഇവർ രണ്ട് വ്യത്യസ്ത ബാച്ചുകളായി വേർതിരിച്ചിരുന്നു. രണ്ട് തവണ ഐ വി എഫ് പരാജയപ്പെട്ടെങ്കിലും മൂന്നാം തവണം ഭാഗ്യം ഇവരെ തുണക്കുകയായിരുന്നു. പ്രസവ സമയത്ത് ബേബി തിയോയുടെ തല പുറത്തു വരാൻ താമസമുണ്ടായതു കൊണ്ട് ട്രെയ്സിക്ക് ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. സിസേറിയനിലൂടെയാണ് ബേബി തിയോ പുറത്തുവനന്ത്. അതേ സമയം ബേബി തിയോ രണ്ട് അച്ഛന്മാരെ കാണുമ്പോഴും സന്തോഷവാനാണെന്ന് ട്രെയ്സി പറയുന്നു.
    Published by:Rajesh V
    First published: