കഥകളി അവതരിപ്പിച്ചു കിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി ഈ ആറാം ക്ലാസുകാരി

2018ൽ പ്രളയമുണ്ടായപ്പോഴും വിശ്രുത തൻ്റെ കൊച്ചു 'വലിയ' സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു.

News18 Malayalam | news18-malayalam
Updated: April 19, 2020, 7:38 AM IST
കഥകളി അവതരിപ്പിച്ചു കിട്ടിയ പണം ദുരിതാശ്വാസ നിധിയിലേക്ക്; മാതൃകയായി ഈ ആറാം ക്ലാസുകാരി
മന്ത്രി വി.എസ്.സുനിൽകുമാറിന് വിശ്രുത ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് കൈമാറുന്നു.
  • Share this:
പകൽ പഠനം, രാത്രിയിൽ കഥകളി ... കഴിഞ്ഞ സീസണിൽ വേദികളിൽ നിന്ന് വേദികളിലേക്ക് ഓടിനടന്ന് ആറാം ക്ലാസുകാരിയായ വിശ്രുത സമ്പാദിച്ചത് പതിനായിരത്തി അഞ്ഞൂറ് രൂപ. കോവിഡിനായി നാട് ഒന്നിച്ച് പോരാടുമ്പോൾ തൻ്റെ ചെറിയ സമ്പാദ്യവും അതിനായി നൽകാൻ വിശ്രുത തീരുമാനമെടുത്തു. അച്ഛനൊപ്പം  എറണാകുളം കളക്ട്രേറ്റിലെത്തി മന്ത്രി വി.എസ്.സുനിൽകുമാറിന് ചെക്ക് കൈമാറി.
You may also like:COVID 19 | ലോക്ക്ഡൗൺ കാലത്ത് പൊതുഗതാഗതം അനുവദിക്കില്ല [NEWS]സാമൂഹിക അകലം പാലിക്കണം; ഒത്തുചേരൽ ഒഴിവാക്കണം: റമളാൻ മാർഗ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന [NEWS]ആശ്വസിക്കാൻ വരട്ടെ; കേരളത്തിൽ ഇത്തവണ മൂന്നാം പ്രളയമെന്ന് വെതർമാന്റെ പ്രവചനം [NEWS]

കഥകളിയിൽ പച്ചയും കത്തിയും വേഷമാണ് വിശ്രുതയ്ക്ക് ഇഷ്ടം. എന്നാൽ  കരുണയും സഹജീവി സ്നേഹവുമാണ് മനസുനിറയെ. അതു കൊണ്ടാണ് അരങ്ങിൽ നിന്ന് നേടിയതു മുഴുവൻ വിശ്രുത ദുരിതമനുഭവിക്കുന്ന സഹജീവികൾക്കായി നൽകിയത്. 2018ൽ പ്രളയമുണ്ടായപ്പോഴും വിശ്രുത തൻ്റെ  കൊച്ചു 'വലിയ' സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

ചില നല്‍കലുകള്‍ തുകകളുടെ വലിപ്പം മൂലമല്ല മറിച്ച് അതു നല്‍കാനുള്ള മനസിന്റെ കരുതല്‍ മൂലമാണ് വ്യത്യസ്തമാവുന്നതെന്ന് മന്ത്രി വി.എസ്  സുനില്‍കുമാര്‍ പറഞ്ഞു.  ഇത്തരം കരുതലുകള്‍ കോടികള്‍ വിലമതിക്കുന്നതാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് മൂലം നിരവധി അവതരണങ്ങള്‍ നഷ്ടമായെങ്കിലും അതില്‍ നിരാശയൊട്ടുമില്ല ഈ കൊച്ചു മിടുക്കിക്ക്. എത്രയും വേഗം എല്ലാവരും ഈ അവസ്ഥയില്‍ നിന്ന കരകയറണമെന്നു മാത്രമാണ് വിശ്രുതയുടെ ആഗ്രഹം.

നാലര വയസിൽ കഥകളി അഭ്യസനം ആരംഭിച്ച വിശ്രുത ഇതിനോടകം 80 ഓളം അരങ്ങുകളിൽ കഥകളി അവതരിപ്പിച്ചു. ഫാക്ട് മോഹനനാണ് ഗുരു. വടക്കന്‍ പറവൂര്‍ കാടശ്ശേരില്‍  ജെ.വിജയകുമാറിന്റെയും സിന്ധുവിന്റെയും മകളാണ് വിശ്രുത.കൊടുങ്ങല്ലൂർ ഓറ ഗ്ലോബൽ സ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
First published: April 19, 2020, 7:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading