വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി (Diwali) ആഘോഷം അതിന്റെ പരമോന്നതിയിലെത്തിയിരിക്കുകയാണ്. പേരുപോലെ തന്നെ ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ദീപാവലി (Deepawali) എന്നും മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ ദിവാലി എന്ന പേരിലുമാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നുവെന്നതാണ് പ്രത്യേകത.
ആഘോഷത്തിൻ്റെയും ആരവത്തിൻ്റെയും ഇടയ്ക്കും നമ്മൾ നമ്മുടെ മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിൽ ശ്രദ്ധാലുവായിരിക്കണം. സമ്മാനങ്ങൾ വാങ്ങൽ, വൃത്തിയാക്കൽ, വീട് അലങ്കരിക്കൽ, മധുരപലഹാരങ്ങൾ ഉണ്ടാക്കൽ എന്നിവയിൽ മുഴുകുന്നതിന്റെ തിരക്കിൽ ചർമ്മത്തിൻ്റെയും മുടിയുടെയും സംരക്ഷണം നമ്മൾ മറന്നു പോകാറാണ് പതിവ്.
എന്നാൽ ആരോഗ്യകരമായ രീതിയിൽ ചർമത്തിന്റെയും മുടിയുടെയും തിളക്കവും മൃദുത്വവും നിലനിർത്തണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ജലാംശം നിലനിർത്തുക
കനത്ത മേക്കപ്പും ഹെയർ സ്റ്റൈലിംഗും ചർമ്മത്തിലെ സുഷിരങ്ങളെ ബാധിക്കുകയും നിങ്ങളുടെ തലയോട്ടിക്ക് ദോഷം വരുത്തുകയും ചെയ്തേക്കാം. ഇതിൽ നിന്ന് രക്ഷനേടാൻ ഓർഗാനിക് മുൾട്ടാണി മിട്ടി അല്ലെങ്കിൽ കടലമാവ്, ചന്ദനം, അരിപ്പൊടി, മഞ്ഞൾപ്പൊടി, റോസ് വാട്ടർ എന്നിവ മുഖത്ത് പുരട്ടാം.
ആഘോഷത്തിന് ശേഷമുള്ള പരിചരണമെന്നോണം മുടിയുടെ ആരോഗ്യത്തിനും മറ്റുമായി നിങ്ങൾക്ക് മൈലാഞ്ചി അല്ലെങ്കിൽ തൈര്, നാരങ്ങ, മുട്ടയുടെ വെള്ള, തേൻ എന്നിവ ഉപയോഗിച്ച് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ഹെയർ മാസ്‌ക് ഉപയോഗിക്കാം. നഷ്‌ടപ്പെട്ട ഈർപ്പം വീണ്ടെടുക്കാൻ മുഖത്തും മുടിയിലും സെറം ഉപയോഗിക്കുക.
പ്രകൃതിദത്ത അല്ലെങ്കിൽ ജൈവ എണ്ണ ഉപയോഗിക്കുക
ആരോഗ്യം വീണ്ടെടുക്കാൻ നിങ്ങളുടെ മുടിയും ചർമ്മവും എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക. ചൂടുള്ളതും രാസവസ്തുക്കൾ അടങ്ങിയതുമായ ട്രീറ്റുമെന്റുകൾ പരമാവധി ഒഴിവാക്കുക. അവ സുഷിരങ്ങൾ അടഞ്ഞുപോകുന്നതിനും
ചർമ്മത്തിനും മുടിക്കും ദോഷം വരുത്തുന്നതിനും കാരണമാകും.
ഡിറ്റോക്സ്
ധാരാളം വെള്ളം കുടിക്കുക. ശുദ്ധമായ പഴങ്ങൾ, ഇലക്കറികൾ, പരിപ്പ് എന്നിവ കഴിക്കുക. വൃത്തിയുള്ള ഭക്ഷണക്രമം പിന്തുടരുക.
മേൽപ്പറഞ്ഞ ചർമ്മ സംരക്ഷണ ചര്യകൾകൂടാതെ, ദീപാവലിക്ക് ശേഷം പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്:
• പഞ്ചസാരയും മധുരമുള്ള പാനീയങ്ങളും കുറയ്ക്കുക.
• വ്യായാമങ്ങൾ ചെയ്യുക, യോഗ ചെയ്യുക, ഉറക്കം ക്രമപ്പെടുത്തുക.
• ചർമ്മത്തിലും മുടിയിലും കെമിക്കൽ ട്രീറ്റ്മെൻ്റുകൾ ഒഴിവാക്കുക. കൂടാതെ, കുറച്ച് സമയത്തേക്ക് മെഷീനുകൾ അല്ലെങ്കിൽ ഇരുമ്പ് ഉപയോഗിച്ച് മുടി സ്റ്റൈലിംഗ് ചെയ്യാതിരിക്കുക.
Also Read- Winter Health Tips | ശൈത്യകാലത്തെ പുകമഞ്ഞും വായു മലിനീകരണവും; അസുഖങ്ങൾ തടയാൻ ചില വഴികൾ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Diwali, Diwali-2021, Hair care tips, Skin care