കണ്ണാടിയില്‍ നിങ്ങളുടെ ചര്‍മ്മം ആരോഗ്യമില്ലാതെ മങ്ങി ഇരിക്കുന്നതായി കാണുന്നതിനേക്കാള്‍ അസ്വസ്ഥമാക്കുന്ന മറ്റൊന്നില്ല. തിളങ്ങുന്നതും ആരോഗ്യമുള്ളതുമായ ചര്‍മ്മത്തോടെ (glowing skin) ഉണരാനാണ് നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്. എന്നാല്‍ നമ്മുടെ ചർമ്മം വിയര്‍പ്പ്, മലിനീകരണം, സൂര്യപ്രകാശം എന്നിവയോട് പോരാടുമ്പോള്‍ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക അൽപ്പം പ്രയാസമുള്ള കാര്യമാണ്. ഒരു പരിധി വരെ, നാം നമ്മുടെ ചര്‍മ്മത്തെ അവഗണിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ചര്മ്മസംരക്ഷണത്തോടുള്ള ആളുകളുടെ താത്പര്യം വര്‍ധിച്ചിട്ടുണ്ട്. കോവിഡ് 19 (covid 19) അതിന് ഒരു പരിധി വരെ കാരണമാണ്. ആളുകള്‍ കൂടുതലായും വീട്ടിൽ തന്നെയുള്ള ചേരുവകള്‍ (home ingredients) ഉപയോഗിച്ച് ഫേസ് പാക്കുകള്‍ (facepacks) തയ്യാറാക്കാനും തിളക്കവും മിനുസമാര്‍ന്നതുമായ ചര്‍മ്മം സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ നിങ്ങളുടെ ചർമ്മ സംരംക്ഷണ ഉത്പന്നങ്ങളിൽ താഴെപ്പറയുന്ന അഞ്ച് ചേരുവകൾ അടങ്ങിയിട്ടുണ്ടെങ്കിൽ തീർച്ചയായും തിളക്കമാർന്ന ചർമ്മം നിങ്ങൾക്ക് സ്വന്തമാക്കാം.
- വിറ്റാമിന്‍ സിവിറ്റാമിന് സി (vitamin c) കൊളാജന്‍ ഉണ്ടാക്കുന്നു. ഇത് ചര്‍മ്മത്തെ ചെറുപ്പവും തിളക്കമുള്ളതുമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് മുഖത്തെ കറുത്ത പാടുകള്‍ കുറയ്ക്കുന്നു, മുഖത്തിന് തിളക്കം നല്കുന്നു. മുഖത്തെ വരകളും ചുളിവുകളും അകറ്റാനും ഇത് സഹായിക്കും. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചർമ്മത്തിന് ഗുണകരമാണ്. നെല്ലിക്ക വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ്. മികച്ച ആന്റിഓക്സിഡന്റു കൂടിയാണിത്. നെല്ലിക്കയില്‍ നിറയെ ജലാംശവും അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ചര്‍മ്മത്തിന് മാത്രമല്ല, മുടിയ്ക്കും കണ്ണുകള്‍ക്കും ഗുണം ചെയ്യും.
- വിറ്റാമിന്‍ ഇവിറ്റാമിന് ഇ (vitamin e) സോറിയാസിസ്, എക്സിമ തുടങ്ങിയ പ്രധാന ചര്‍മ്മ പ്രശ്നങ്ങളെ ചെറുക്കാൻ സഹായിക്കും. ഇത് മാത്രമല്ല, നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മുറിവുകള്‍ വേഗത്തിൽ സുഖപ്പെടുത്തുകയും പാടുകള്‍ കുറയ്ക്കുകയും നേര്‍ത്ത വരകളും ചുളിവുകളും ഇല്ലാതാക്കുകയും ചെയ്യുന്നു. അതുവഴി ചര്‍മ്മത്തിന്റെ ചെറുപ്പം നിലനിർത്താം.
- ഹൈലൂറോണിക് ആസിഡ്ജലാംശം നല്കുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ട ഒന്നാണ് ഹൈലൂറോണിക് ആസിഡ്. ഇത് ചര്‍മ്മത്തെ കൂടുതല്‍ കാലം ഈര്‍പ്പമുള്ളതാക്കുന്നു. മാത്രമല്ല, ഇത് ചര്‍മ്മത്തിലെ ഈര്‍പ്പം വര്‍ധിപ്പിക്കാനും നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കുന്നു.
- നിയാസിനാമൈഡ്കെരാറ്റിന് (ചര്‍മ്മത്തിലുള്ള പ്രോട്ടീന്‍) നിര്‍മ്മിക്കുന്ന നിയാസിനാമൈഡ്, ചര്‍മ്മത്തിലെ സുഷിരങ്ങള്‍ കുറയ്ക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
- ആല്‍ഫ ഹൈഡ്രോക്സി ആസിഡ് (എഎച്ച്എ)എഎച്ച്എ ചർമ്മത്തിന്റെ എക്സ്ഫോളിയേഷനായി ഉപയോഗിക്കുന്ന ഒരു തരം ഓര്‍ഗാനിക് ആസിഡ് (organic acid) ആണ്. നിങ്ങളുടെ ദൈനംദിന ചർമ്മ സംരക്ഷണ ഉത്പന്നങ്ങളിൽ ഈ ചേരുവ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഇത് ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും കറുത്ത പാടുകള്‍ മങ്ങാനും പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.