• HOME
  • »
  • NEWS
  • »
  • life
  • »
  • Smart bed|നിങ്ങൾ കിടക്കുന്ന പൊസിഷൻ ശരിയാണോ? ശ്വാസഗതിയിൽ പ്രശ്നങ്ങളുണ്ടോ? എല്ലാം പറയും ഈ സ്മാ‍ർട്ട് ബെഡ് 

Smart bed|നിങ്ങൾ കിടക്കുന്ന പൊസിഷൻ ശരിയാണോ? ശ്വാസഗതിയിൽ പ്രശ്നങ്ങളുണ്ടോ? എല്ലാം പറയും ഈ സ്മാ‍ർട്ട് ബെഡ് 

നിങ്ങളുടെ ഉയരം, തൂക്കം തുടങ്ങിയ ശരീരവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെല്ലാം ഈ ആപ്പിൽ നൽകണം

  • Share this:
    ഹൈദരാബാദ്: ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരത്തിന്റെ ചലനവും കിടക്കുന്ന രീതിയുമൊക്കെ മനസ്സിലാക്കണമെന്നുണ്ടോ? ആരോഗ്യവുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങൾ അറിയുന്നത് നല്ലതാണ്. എങ്കിലിതാ സ്മാർട്ട് ബെഡ് എന്ന പുതിയ കണ്ടുപിടിത്തം നിങ്ങളെ ഇതിനെല്ലാം സഹായിക്കും. ഉറങ്ങാൻ കിടക്കുന്ന രീതിയിൽ നിങ്ങൾ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ, ശ്വാസോച്ഛ്വാസത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നെല്ലാം ഈ സ്മാർട്ട് ബെഡ് പറയും. ഒരു കൂട്ടം സെൻസറുകൾ കൊണ്ടാണ് ഇതെല്ലാം സാധ്യമാക്കുന്നത്. അതിനാൽ നിലവിൽ കിടക്കുന്ന ബെഡിലും പഴയ ബെഡിലുമൊക്കെ ഇത് ഘടിപ്പിച്ചാൽ വിവരങ്ങൾ നിങ്ങളിലേക്കെത്തും.

    ഹൈദരാബാദ് ബിറ്റ‍്‍സ് പിലാനിയിലെ ഗവേഷകരാണ് കണ്ടുപിടിത്തത്തിന് പിന്നിൽ. ഇതിന്റെ പേറ്റൻറ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണിവ‍ർ. പേറ്റൻറ് ലഭിച്ചാൽ രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്ന കണ്ടുപിടിത്തമായി ഇത് മാറും. "ഒരു കൂട്ടം സെൻസറുകളുടെ സഹായത്തോടെയാണ് നിങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ ശരീരത്തിന്റെ കണക്കുകളെല്ലാം വ്യക്തമായി രേഖപ്പെടുത്തുന്നത്.‌

    Also Read-പ്രമേഹ രോഗികൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്തെല്ലാം?

    ഓരോരുത്തർക്കും എന്താണോ അറിയേണ്ടത് എന്നതിന്റെ അടിസ്ഥാനത്തിൽ സെൻസറുകൾ മാറും. വ്യത്യസ്ത ആളുകൾക്ക് വേണ്ടി വ്യത്യസ്ത സെൻസറുകളാണ് പ്രവർത്തിക്കുക. "കണ്ടുപിടിത്തത്തിന് നേതൃത്വം നൽകിയ ഇലക്ട്രിക്കൽ ആൻറ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറർ പരീക്ഷിത് സാഹതിയ പറഞ്ഞു. ഇദ്ദേഹത്തിന്റെ കീഴിൽ ഗവേഷകനായ വിവേക് അഡെപ്പുവിന്റെ കൂടി സഹായത്തോടെയാണ് സ്മാർട്ട് ബെഡ് നിർമ്മിച്ചത്.

    സ്മാർട്ട് ബെഡിന്റെ വിലയെക്കുറിച്ചും ഏകദേശ ധാരണ ഇവർ പുറത്ത് വിട്ടിട്ടുണ്ട്. ലാബിൽ നിർമ്മിക്കുന്ന ഒരു സെൻസറിന് 20 രൂപയാണ് വില വരുന്നത്. എന്നാൽ മാർക്കറ്റിൽ ഇതിന് 50-60 രൂപ വരെ വില വരാനുള്ള സാധ്യതയുണ്ട്. ബെഡിന്റെ വലിപ്പത്തിനനുസരിച്ച് ആവശ്യം വരുന്ന സെൻസറുകളുടെ എണ്ണത്തിലും മാറ്റം വരും. വലിയ ബെഡിന് കൂടുതൽ സെൻസറുകൾ വേണ്ടിവരും. 200 രൂപ വിലവരുന്ന ഒരു കൺട്രോളറും ഉപഭോക്താക്കൾ വാങ്ങിക്കേണ്ടതുണ്ട്. സെൻസറുകളുടെയും കൺട്രോളറിന്റേയും സഹായത്തിൽ മൊബൈൽ ആപ്പിലൂടെയാണ് വിവരങ്ങൾ അറിയാൻ സാധിക്കുക.

    Also Read-പഴങ്ങളിൽ രാജാവ്; മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധി

    നിങ്ങളുടെ ഉയരം, തൂക്കം തുടങ്ങിയ ശരീരവുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളെല്ലാം ഈ ആപ്പിൽ നൽകണം. ഒരാൾ ബെഡിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യുമ്പോൾ സ്മാർട്ട് ബെഡിലെ പ്രഷർ സെൻസറുകൾ ആളുടെ കിടപ്പിന്റെ രീതി, ഹൃദയമിടിപ്പ് തുടങ്ങിയ വിവരങ്ങളെല്ലാം മാപ്പ് ചെയ്യും. കിടക്കുന്ന രീതിയിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അതും നിങ്ങളെ അറിയിക്കും. ശ്വാസോച്ഛ്വാസത്തിന്റെ ഗതിയറിയാനും ഇതിലൂടെ സാധിക്കും. മാസ്ക് ധരിച്ച് കൊണ്ടാണ് കിടക്കുന്നതെങ്കിൽ സെൻസറുകൾക്ക് പിടിച്ചെടുക്കാൻ അൽപം പ്രയാസമുണ്ടാവുമെന്ന് സാഹതിയ പറഞ്ഞു.

    ബെഡ് നിർമ്മിക്കുമ്പോൾ തന്നെ സെൻസറുകൾ ഘടിപ്പിക്കാൻ സാധിക്കും. അതല്ലാതെ വീട്ടിലെത്തിച്ചതിന് ശേഷം ഉപഭോക്താവിന്റെ ആവശ്യം പോലെയും ഇത് ചെയ്യാവുന്നതാണ്. ചെറിയ കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യപ്രശ്നങ്ങൾ എളുപ്പത്തിൽ അറിയുന്നതിന് സ്മാർട്ട് ബെഡ് സഹായിക്കുമെന്ന് ഗവേഷകർ കരുതുന്നു. അഡ്വാൻസ്ഡ് മെറ്റീരിയൽ ഇൻറർഫേസസ് എന്ന ജേർണലിലാണ് കണ്ടുപിടിത്തത്തെ കുറിച്ചുള്ള പഠനം പുറത്ത് വന്നിരിക്കുന്നത്.
    Published by:Naseeba TC
    First published: