നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Isha Ambani | സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് ബോർഡ് അംഗമായി ഇഷ അംബാനിയെ തിരഞ്ഞെടുത്തു

  Isha Ambani | സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് ബോർഡ് അംഗമായി ഇഷ അംബാനിയെ തിരഞ്ഞെടുത്തു

  ഇന്ത്യൻ കലകളെ ഏറെ ഇഷ്ടപ്പെടുന്ന ഇഷ അംബാനി ഈ കലകളെ പുതിയ പ്രേക്ഷകരിലേക്ക് എത്തിക്കാനാകും പുതിയ പദവിയിലൂടെ ശ്രമിക്കുക

  Isha_Ambani

  Isha_Ambani

  • Share this:
   സ്മിത്‌സോണിയൻസ് നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് പുതിയ ബോർഡ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഇഷ അംബാനി (ISha Ambani), കരോലിൻ ബ്രെം, പീറ്റർ കിമ്മൽമാൻ എന്നിവരാണ് പുതുതായി തിരഞ്ഞെടുത്ത ബോർഡ് അംഗങ്ങൾ. സ്മിത്‌സോണിയൻ ബോർഡ് ഓഫ് റീജന്റ്‌സ് നിയമനത്തിന് അംഗീകാരം നൽകി. 2021 സെപ്‌റ്റംബർ 23 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമനം നാല് വർഷത്തേക്കുള്ളതാണ്.

   യുണൈറ്റഡ് സ്റ്റേറ്റ്സ് ചീഫ് ജസ്റ്റിസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് വൈസ് പ്രസിഡന്റ്, മൂന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് അംഗങ്ങൾ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലെ മൂന്ന് അംഗങ്ങൾ, ഒമ്പത് പൗരന്മാർ എന്നിവരടങ്ങുന്നതാണ് സ്മിത്സോണിയൻ ഭരണ സമിതി.

   ഈ പുതിയ നിയമനങ്ങൾക്ക് പുറമേ, മ്യൂസിയത്തിന്റെ ബോർഡ് ചെയർമാനായുള്ള അന്റോയിൻ വാൻ അഗ്‌റ്റ്‌മെയിലിന്റെ കാലാവധി 2023 ഒക്ടോബർ വരെ നീട്ടി. ഡോ. വിജയ് ആനന്ദിനെ ബോർഡിന്റെ വൈസ് ചെയർമാനായി തിരഞ്ഞെടുത്തു. അംബാസഡർ പമേല എച്ച്.സ്മിത്തിനെ ബോർഡിന്റെ സെക്രട്ടറിയായി നിയമിച്ചു.

   1923 ൽ ആർട്ട് ഗ്യാലറി എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ച സ്മിത്സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്സ് കലാപ്രദർശനങ്ങൾ, ഗവേഷണം, കലയുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങളിലെ മികവിന്റെ പേരിൽ ലോകശ്രദ്ധ നേടിയ സ്ഥാപനമാണ്. 2023 ൽ മ്യൂസിയം അതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന് മുന്നോടിയായാണ് പുതിയ ബോർഡ് നിയമനങ്ങൾ നടക്കുന്നത്.

   "ദ്രുതഗതിയിൽ വികസിക്കുന്ന സാംസ്‌കാരിക മേഖലയിലെ പുതിയ മാറ്റങ്ങളോട് വേഗത്തിൽ തന്നെ പ്രതികരിക്കുക എന്നത് ഏതൊരു ആർട്ട് മ്യൂസിയത്തിനും വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. ധനകാര്യ സംബന്ധിയായ സമ്മർദ്ദങ്ങളും പൊതുജനങ്ങളിൽ നിന്നുയരുന്ന പ്രതീക്ഷകളും സൃഷ്ടിക്കുന്ന ഭാരം നമ്മൾ ഏറ്റെടുക്കേണ്ടതുണ്ട്. ഏഷ്യയിലെ കലകൾക്കും സംസ്കാരങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന മ്യൂസിയം എന്ന നിലയിൽ നമുക്ക് സവിശേഷമായ ചില ഉത്തരവാദിത്തങ്ങളും നിറവേറ്റേണ്ടതുണ്ട്. 2023 ൽ നൂറാം വാർഷികം ആഘോഷിക്കുന്നതിന് മുന്നോടിയായി നമ്മുടെ കലാശേഖരങ്ങളും പ്രയത്നവും കൂടുതൽ ആളുകളിലേക്കെത്തിക്കാൻ പുതിയ ബോർഡ് അംഗങ്ങളുടെ വൈഭവവും പ്രതിഭാശാലിത്വവും നമുക്ക് തുണയേകും", പുതിയ ബോർഡ് അംഗങ്ങളെ അനുമോദിച്ച് സംസാരിക്കവെ മ്യൂസിയം ഡയറക്റ്റർ ചെയ്‌സ് എഫ് റോബിൻസൺ പറഞ്ഞു.

   Also Read- Jeff Bezos | ബഹിരാകാശത്ത് ഒരു ‘ബിസിനസ് പാർക്ക്’? ലോക കോടീശ്വരൻ ജെഫ് ബെസോസിന്റെ പുതിയ പദ്ധതി

   സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് ബോർഡ് അംഗമായി തിരഞ്ഞെടുത്ത ഇഷ അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകളും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെ (ജിയോ) ഡയറക്ടറുമാണ്. മുംബൈ ആസ്ഥാനമായുള്ള റിലയൻസ് ഇൻഡസ്ട്രീസിന് എനർജി, പെട്രോകെമിക്കൽസ്, തുണിത്തരങ്ങൾ, റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ എന്നിങ്ങനെ നിരവധി ബിസിനസുകളുണ്ട്.

   ഇന്ത്യൻ കലകളെ ഏറെ ഇഷ്ടപ്പെടുന്ന ഇഷ അംബാനി ഈ കലകളെ പുതിയ പ്രേക്ഷകരിലേക്ക് എത്തിക്കാനാകും പുതിയ പദവിയിലൂടെ ശ്രമിക്കുക. യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ഇഷ അംബാനി മക്കിൻസി ആൻഡ് കമ്പനിയിൽ ബിസിനസ് അനലിസ്റ്റായി ജോലി ചെയ്തിരുന്നു.

   2008 മുതൽ മ്യൂസിയത്തിന്റെ ഭാഗമായ കരോലിൻ ബ്രെം 40 വർഷത്തിലേറെയായി കോർപ്പറേറ്റ് എക്സിക്യൂട്ടീവും ലക്ചററുമാണ്. 2015 മുതൽ 2019 വരെ ബോർഡ് അംഗമായിരുന്ന പീറ്റർ കിമ്മൽമാൻ വീണ്ടും സ്മിത്‌സോണിയന്റെ ഭാഗമായി എത്തിയിരിക്കുകയാണ്.
   Published by:Anuraj GR
   First published:
   )}