• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സോഫിയയ്ക്ക് പ്രിയം കിംഗ് ഖാനോട്

Gowthamy GG
Updated: February 21, 2018, 10:06 PM IST
സോഫിയയ്ക്ക് പ്രിയം കിംഗ് ഖാനോട്
Gowthamy GG
Updated: February 21, 2018, 10:06 PM IST
ഹൈദരാബാദ്: ബോളിവുഡ് താരം ഷാരൂഖ് ഖാനോടാണ് തനിക്കേറെയിഷ്ടമെന്ന്    വെളിപ്പെടുത്തി സോഫിയ റോബോട്ട്. ഹൈദരാബാദിൽ നടക്കുന്ന മൂന്ന് ദിവസത്തെ വേൾഡ് കോൺഗ്രസ് ഓൺ ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ പങ്കെടുക്കവെയാണ് സോഫിയ തന്‌‍റെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞത്. പരിപാടിയുടെ രണ്ടാം ദിവസം പ്രിയ നടൻ ആരാണെന്ന ചോദ്യത്തിനായിരുന്നു സോഫിയയുടെ മറുപടി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും സോഫിയയുടെ പ്രിയപ്പെട്ട സ്ഥലം ഹോങ്കോങ് ആണ്. അതിനു കാരണം ഹോങ്കോങ് തന്റെ ജന്മനാടായതു കൊണ്ടാണെന്നും സോഫിയ വ്യക്തമാക്കി.

നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന യന്ത്ര വനിതയാണ് സോഫിയ. മനുഷ്യരെപ്പോലെ സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനുമുള്ള കഴിവ് സോഫിയയ്ക്കുണ്ട്. അമേരിക്കൻ ശാസ്ത്രജ്ഞനായ ഡേവിഡ് ഹാൻസനാണ് സോഫിയയെ വികസിപ്പിച്ചെടുത്തത്. ഇഷ്ടപ്പെട്ട ടെക് പേഴ്സൻ ആരെന്ന ചോദ്യത്തിന് സോഫിയ നൽകിയത് ഡേവിഡ് ഹാൻസന്റെ പേരായിരുന്നു. രണ്ടാം തവണയാണ് സോഫിയ ഇന്ത്യയിലെത്തുന്നത്.
First published: February 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍