News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 21, 2021, 6:00 PM IST
Sridhar_Vembu
സിലിക്കൺ വാലിയിൽ നിന്ന് തെങ്കാശിയിലേയ്ക്ക് കുടിയേറി ബിസിനസുകാരനായ ശ്രീധർ വെമ്പു. 2019 ഒക്ടോബറിലായിരുന്നു ശ്രീധറിന്റെ കുടിയേറ്റം. കൊവിഡ് -19 മിക്ക ടെക്കികളെയും സ്വന്തം നാടുകളിലേയ്ക്കും വീടുകളിലേയ്ക്കും മടങ്ങാൻ പ്രേരിപ്പിച്ചതിന് മുമ്പ് തന്നെ സ്വന്തം ഗ്രാമത്തിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. സ്വന്തം നാട്ടിൽ നിന്ന് ജോലി ചെയ്യാനും പ്രാദേശിക പ്രതിഭകളെ നിയമിക്കാനുമാണ് ശ്രീധർ വെമ്പു തെങ്കാശിയിലേയ്ക്ക് മടങ്ങിയത്.
വാണിജ്യ വ്യവസായ വിഭാഗത്തിൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ ജനുവരിയിൽ 54കാരനായ വെമ്പുവിന് ലഭിച്ചു. ഓൺലൈൻ ആപ്ലിക്കേഷനുകൾ നൽകുന്ന ക്ലൗഡ് അധിഷ്ഠിത ബിസിനസ്സ് സോഫ്റ്റ്വെയറായ സോഹോ കോർപ്പറേഷന്റെ സ്ഥാപക സിഇഒയാണ് അദ്ദേഹം.
ആഗോളതലത്തിൽ 50 മില്യണിലധികം ആളുകൾ തങ്ങളുടെ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി പറയുന്നു. തുടർന്ന്, ഫെബ്രുവരിയിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ (എൻഎസ്എബി) ഉപദേശക റോളിൽ വെമ്പുവിനെ നിയമിച്ചു.
ലോകമെമ്പാടുമുള്ള ഓഫീസുകളിലായി ആഗോള ബിസിനസ്സ് നടത്തുന്ന ബിസിനസുകാരനാണ് വെമ്പു. മഹാമാരിയെ തുടർന്ന് ഗ്രാമീണ മേഖലയിൽ കൂടുതൽ ഓഫീസുകൾ തുറക്കാനാണ് പദ്ധതിയെന്ന് വെമ്പു ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. സോഹോ തമിഴ്നാട്ടിലെ 13 ജില്ലകളിലും കേരളത്തിലെ രണ്ട് ജില്ലകളിലും പട്നയിലും ഓഫീസുകൾ സ്ഥാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 9,000 ജീവനക്കാർ സോഹോയ്ക്കുണ്ട്. അതിൽ 90% തൊഴിലാളികളും ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലിരുന്നാണ് ജോലി ചെയ്യുന്നത്. 50 കിലോമീറ്റർ ചുറ്റളവിൽ 450 ജോലിക്കാരെ വീതമാണ് റിക്രൂട്ട് ചെയ്യുന്നത്.
Also Like-
ഗ്യാസ് പൊട്ടിത്തെറിയിൽ നിന്ന് കുടുംബത്തെ രക്ഷിച്ച വളർത്തുപൂച്ച; ഒറ്റരാത്രികൊണ്ട് താരമായി 'ലില്ലി'
മിക്കപ്പോഴും പരമ്പരാഗത വേഷ്ടി ധരിച്ചാണ് വെമ്പു ഓഫീസിലെത്തുന്നത്. സൈക്കിളിലോ തന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോയിലോ ആണ് യാത്ര. കോയമ്പത്തൂർ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് ഇലക്ട്രിക് ഓട്ടോ വികസിപ്പിച്ചെടുത്തത്. 1.6 ലക്ഷം രൂപയാണ് ഈ ഓട്ടോയുടെ വില.
തന്റെ ജോലികൾക്കും മീറ്റിംഗുകൾക്കുമിടയിൽ സ്വന്തം ഫാമിലേക്കും ചായക്കടകളിലേയ്ക്കും വെമ്പു നടക്കും. പത്ത് മിനിറ്റ് ട്രാഫിക് പോലും ആളുകളെ തളർത്തുമെന്നും തുറസ്സായ സ്ഥലങ്ങളും ശാന്തതയുമാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
Also Like-
‘ഇഷ്ടം പോലെ കളിപ്പാട്ടം ഉണ്ട്’: സമ്മാനമായി കിട്ടിയ പണം വീടില്ലാത്തവർക്ക് നൽകി ഈ മിടുക്കി
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ കർഷക കുടുംബത്തിൽ ജനിച്ച വെമ്പു അഞ്ച് സഹോദരങ്ങളിൽ മൂത്തവനാണ്. തമിഴ് മീഡിയം സ്കൂളിലാണ് വെമ്പു പഠിച്ചത്. 1989 ൽ മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ വെമ്പു സ്കോളർഷിപ്പോടെയാണ് പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ എംഎസും പിഎച്ച്ഡിയും നേടിയത്.
രണ്ട് വർഷം ക്വാൽകോമിൽ വയർലെസ് സിസ്റ്റം എഞ്ചിനീയറായി ജോലി ചെയ്ത അദ്ദേഹം പിന്നീട് തന്റെ രണ്ട് സഹോദരന്മാരുമായും സുഹൃത്തുക്കളുമായും 1996 ൽ അഡ്വെൻറ്നെറ്റ് എന്ന കമ്പനി സ്ഥാപിച്ചു. കമ്പനിയുടെ പേര് പിന്നീട് സോഹോ എന്ന് മാറ്റുകയായിരുന്നു.
Published by:
Anuraj GR
First published:
February 21, 2021, 6:00 PM IST