• HOME
  • »
  • NEWS
  • »
  • life
  • »
  • Solar Eclipse | 2023ലെ സൂര്യ​ഗ്രഹണങ്ങൾ എന്നൊക്കെ? സൂര്യഗ്രഹണം എങ്ങനെ സുരക്ഷിതമായി കാണാം?

Solar Eclipse | 2023ലെ സൂര്യ​ഗ്രഹണങ്ങൾ എന്നൊക്കെ? സൂര്യഗ്രഹണം എങ്ങനെ സുരക്ഷിതമായി കാണാം?

2023-ൽ ആകെ നാല് ഗ്രഹണങ്ങൾക്കാകും ഭൂമി സാക്ഷ്യം വഹിക്കുക

(File photo: Reuters)

(File photo: Reuters)

  • Share this:

    ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ ചന്ദ്രൻ എത്തുകയും ഭൂമിയുടെ ചില ഭാഗങ്ങളിൽ നിഴൽ വീഴ്ത്തി സൂര്യന്റെ പ്രകാശത്തെ തടയുകയും ചെയ്യുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ അവസരത്തിൽ ചന്ദ്രനോ സൂര്യനോ ഭാഗികമായോ പൂർണമായോ മറയുകയും ചെയ്യുന്നു. 2023-ൽ ആകെ നാല് ഗ്രഹണങ്ങൾക്കാകും ഭൂമി സാക്ഷ്യം വഹിക്കുക. രണ്ട് ചന്ദ്രഗ്രഹണങ്ങളും രണ്ട് സൂര്യഗ്രഹണങ്ങളും ആയിരിക്കും അവ.

    ഈ ഗ്രഹണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദൃശ്യമാകും. സൂര്യഗ്രഹണം കാണുന്നതിനു മുൻപ് നിങ്ങൾ കുറച്ച് മുൻകരുതലുകളും എടുക്കേണ്ടതുണ്ട്. ഈ വർഷം സൂര്യഗ്രഹണം നടക്കുന്ന തീയതികളും സമയവും നിങ്ങളുടെ കാഴ്ച ശക്തിയെ ബാധിക്കാതെ അവ എങ്ങനെ കാണാമെന്നതിനെക്കുറിച്ചും വിശദമായി മനസിലാക്കാം.

    2023 ൽ ദൃശ്യമാകുന്ന സൂര്യഗ്രഹണങ്ങളുടെ തീയതിയും സമയവും

    2023-ലെ ആദ്യ സൂര്യഗ്രഹണം 2023 ഏപ്രിൽ 20 വ്യാഴാഴ്ചയും രണ്ടാമത്തേത് 2023 ഒക്ടോബർ 14 ശനിയാഴ്ചയും ദൃശ്യമാകും. ഇന്ത്യൻ ജ്യോതിഷ കലണ്ടർ അനുസരിച്ച്, 2023 ഏപ്രിൽ 20 നു നടക്കുന്ന സൂര്യഗ്രഹണം രാവിലെ 7:04 ന് ആരംഭിച്ച് ഉച്ചക്ക് 12:29 ന് അവസാനിക്കും. ഈ സൂര്യ​ഗ്രഹണം ഇന്ത്യയിൽ നിന്ന് കാണാൻ കഴിയില്ല. ഓസ്‌ട്രേലിയ, കിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ, പസഫിക് സമുദ്രം, അന്റാർട്ടിക്ക, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഈ സൂര്യ​ഗ്രഹണം ദൃശ്യമാകും.

    സൂര്യഗ്രഹണം എങ്ങനെ സുരക്ഷിതമായി കാണാം?

    ഒരു ദൂരദർശിനി ഉപയോഗിച്ച് ഒരു വൈറ്റ്ബോർഡിൽ സൂര്യന്റെ ചിത്രം പ്രൊജക്റ്റ് ചെയ്ത് സൂര്യഗ്രഹണം എളുപ്പത്തിൽ കാണാൻ കഴിയും. കണ്ണുകൾക്ക് മതിയായ സംരക്ഷണം നൽകാതെ ഇല്ലാതെ സൂര്യഗ്രഹണം കാണരുതെന്ന് നാസ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോ​ഗ്യത്തെ ബാധിക്കുകയും അന്ധതയ്ക്കു വരെ കാരണമാകുകയും ചെയ്യും. സുരക്ഷിതമായി സൂര്യഗ്രഹണം കാണുന്നതിന് കറുത്ത പോളിമർ, അലുമിനിസ്ഡ് മൈലാർ അല്ലെങ്കിൽ വെൽഡിംഗ് ഗ്ലാസിന്റെ ഷേഡ് നമ്പർ പതിനാലോ പോലുള്ള ഫിൽട്ടറുകൾ ഉപയോഗിക്കാം.

    നിങ്ങൾ കണ്ണട ധരിക്കുന്നവരാണെങ്കിൽ അതിനു മുകളിൽ എക്ലിപ്സ് ഗ്ലാസുകൾ വെയ്ക്കാം, അല്ലെങ്കിൽ അവയ്‌ക്ക് മുന്നിലായി ഒരു ഹാൻഡ്‌ഹെൽഡ് വ്യൂവർ ഉപയോഗിക്കുക. ​ഗ്രഹണ സമയത്ത് സൂര്യനെ നോക്കുന്നതിന് നിർബന്ധമാകും എക്ലിപ്സ് ഗ്ലാസുകളോ സോളാർ വ്യൂവറോ ഉപയോ​ഗിക്കണം. സൂര്യനെ നോക്കിയതിനു ശേഷം മാത്രം നിങ്ങളുടെ ഫിൽട്ടർ നീക്കം ചെയ്യുക. നഗ്നനേത്രങ്ങളാൽ കൊണ്ട് ഭാഗിക ​സൂര്യ ഗ്രഹണമോ പൂർണ സൂര്യ​ഗ്രഹണമോ വീക്ഷിക്കരുത്.

    എക്ലിപ്സ് ഗ്ലാസുകളോ ഹാൻഡ്‌ഹെൽഡ് സോളാർ വ്യൂവറോ ഉപയോഗിക്കുമ്പോൾ ക്യാമറ, ദൂരദർശിനി, ബൈനോക്കുലറുകൾ, എന്നിവയിലൂടെയോ മറ്റേതെങ്കിലും ഒപ്റ്റിക്കൽ ഉപകരണത്തിലൂടെയോ സൂര്യനെ നോക്കരുത്. അങ്ങനെ ചെയ്താൽ സൂര്യ കിരണങ്ങൾ ഫിൽട്ടറിനെ തകരാറിലാക്കുകയും അവ നിങ്ങളുടെ കണ്ണുകളിൽ പ്രവേശിച്ച് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുകയും ചെയ്യും. വീട്ടിൽ സ്വന്തമായി നിർമിച്ച ഫിൽട്ടറുകളും സാധാരണ സൺഗ്ലാസുകളും ഉപയോഗിക്കരുത് എന്ന കാര്യവും പ്രത്യേക ഓർക്കണം. നിങ്ങളുടെ സോളാർ ഫിൽട്ടറിൽ പോറലോ കേടോ ഇല്ലെന്നും ഉറപ്പാക്കുക.

    Published by:Vishnupriya S
    First published: