യാത്രയ്ക്കൊരുങ്ങുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കു...

കുറച്ച് സമയം എടുത്താണെങ്കിൽ പോലും പോകുന്ന സ്ഥലത്ത് മികച്ച ഇടങ്ങൾ തന്നെ താമസത്തിനായി തെരഞ്ഞെടുക്കുക.

News18 Malayalam | news18
Updated: January 22, 2020, 3:22 PM IST
യാത്രയ്ക്കൊരുങ്ങുകയാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കു...
Travel
  • News18
  • Last Updated: January 22, 2020, 3:22 PM IST
  • Share this:
നേപ്പാളിൽ വിനോദസഞ്ചാരത്തിന് പോയ എട്ട് മലയാളികൾ മരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. അതീവ വേദന ഉളവാക്കുന്ന സംഭവത്തിൽ മരിച്ചവരിൽ നാല് പേർ പിഞ്ചു കുഞ്ഞുങ്ങളാണെന്നു കൂടിയുള്ള സത്യം വേദന ഇരട്ടിയാക്കുന്നു. ഇവർ കഴിഞ്ഞിരുന്ന മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുള്ള വിഷപ്പുകയാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണ്.

എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ ചിലപ്പോൾ ഇത്തരം അപകടങ്ങൾ ഭാവിയിൽ നമുക്ക് ഒരുപക്ഷെ ഒഴിവാക്കാൻ സാധിക്കും. കുടുംബത്തിനൊപ്പം പ്രത്യേകിച്ച് പിഞ്ചു കുഞ്ഞുങ്ങളുമൊത്ത് ദീര്‍ഘദൂര യാത്രകൾക്ക് പദ്ധതിയിടുമ്പോൾ തന്നെ ചെറിയ കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധ കൊടുക്കുന്നത് ഗുണം ചെയ്യും.

Also Read-മകൾക്കും ഭർത്താവിനുമൊപ്പം ഹണിമൂണിന് പോയ അമ്മ കുഞ്ഞിന് ജന്മം നൽകി; പൊറുക്കാൻ പറ്റാത്ത തെറ്റെന്ന് ഹൃദയം തകർന്ന മകൾ

യാത്ര പോകുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം എവിടെ താമസിക്കും എന്നത് തന്നെയാണ്. കുറച്ച് സമയം എടുത്താണെങ്കിൽ പോലും പോകുന്ന സ്ഥലത്ത് മികച്ച ഇടങ്ങൾ തന്നെ താമസത്തിനായി തെരഞ്ഞെടുക്കുക.

യാത്ര സുരക്ഷിതമാക്കാനുള്ള മറ്റ് ചില മുന്‍ കരുതലുകൾ

പൊതുവായ കാര്യങ്ങൾ

നമുക്ക് വ്യക്തമായി അറിയാത്ത സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കിൽ ആ പ്രദേശത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കുക

ട്രാവൽ ഇൻഷുറൻസ് ഉറപ്പു വരുത്തുക

സന്ദര്‍ശിക്കുന്ന സ്ഥലത്തെ കാലാവസ്ഥയെക്കുറിച്ച് ധാരണയുണ്ടായിരിക്കണം

കാലാവസ്ഥയ്ക്ക് യോജിച്ച വസ്ത്രങ്ങൾ കരുതണം

അത്യാവശ്യ മരുന്നുകൾ നിർബന്ധമായും കരുതണം

ഭക്ഷണം

പോകുന്ന സ്ഥലത്തെ സംസ്കാരം, ഭക്ഷണരീതി എന്നിവയെക്കുറിച്ച് ചെറുതായെങ്കിലും പഠിച്ചിരിക്കണം

നേരത്തെ ഇവിടെയെത്തിയിട്ടുള്ളവരോട് വിവരങ്ങൾ തിരക്കാം

പരിചിതമല്ലാത്ത ഭക്ഷണം കഴിക്കേണ്ടി വരുമ്പോൾ അതെന്താണെന്ന് ചോദിച്ച് മനസിലാക്കാം
(അനാവശ്യ ആരോഗ്യ-അലർജി പ്രശ്നങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും)

സുരക്ഷ

വിദേശയാത്രകളാണെങ്കിൽ അത്യാവശ്യം വേണ്ട തിരിച്ചറിയൽ രേഖകൾ, വിസ, പാസ്പോർട്ട് എന്നിവ കൃത്യമായി സൂക്ഷിക്കുക

സന്ദർശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും താമസിക്കുന്ന ഇടങ്ങളെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ അടുപ്പമുള്ള ആര്‍ക്കെങ്കിലും നല്‍കണം.

ഇവരുമായി ഏതെങ്കിലും തരത്തിലുള്ള കമ്മ്യൂണിക്കേഷൻ നിലനിർത്തുക എന്നത് അത്യാവശ്യമാണ്.

വിദേശരാജ്യങ്ങളിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ അടക്കമുള്ള കാര്യങ്ങളിൽ വ്യക്തമായ ധാരണ വേണം

പരിചയമില്ലാത്ത സ്ഥലങ്ങളിൽ ടാക്സികളിലും മറ്റും സഞ്ചരിക്കേണ്ടി വരും

ഇത്തരം സാഹചര്യങ്ങളില്‍ ഇവയുടെ നമ്പറുകൾ അടക്കമുള്ള വിവരം ആരുമായെങ്കിലും പങ്കു വയ്ക്കണം.

ലൊക്കേഷൻ മാപ്പ് അയക്കുന്നതും നല്ലതാണ്.
First published: January 22, 2020, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading