രാവിലെ ഓടാന്‍ (Run) പോകുന്നവരില്‍ ഭൂരിഭാഗവും ലെയ്സ് ധരിച്ച് പുറത്തേക്ക് പോകാറാണ് പതിവ് എന്നാല്‍ ഓട്ടത്തിന് മുമ്പ് നിങ്ങളുടെ ശരീര പേശികളെ സജീവമാക്കുന്നതിന് വാംഅപ്പ് ആക്കുവാന് ചില കാര്യങ്ങള്‍ ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.
മിക്ക ആളുകളും അതിരാവിലെ എഴുന്നേറ്റ് നേരെ ഓടാന്‍ പോകാറാണ് പതിവ് എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ല. ഓടാന്‍ പോകുന്നതിന് മുമ്പ് നിങ്ങളുടെ ശരീരത്തിലെ പേശികള്‍ക്ക് ആയാസം നല്കുന്ന തരത്തില്‍ വാംഅപ്പ് (Warmup Exercises) ചെയ്യുന്നത് നല്ലതാണ്.
സ്ട്രെച്ചിംഗ് : സ്ട്രെച്ചിംഗ് നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങും മുമ്പ് ആദ്യം ചെയ്യേണ്ടതാണ്. പേശി വേദന ഉണ്ടാകാനുള്ള സാധ്യത ഇതിലൂടെ തടയാം.
വാക്കിംഗ് ലുഞ്ചുകള് : ഓടുന്നതിന് മുമ്പ് വാക്കിംഗ് ലുഞ്ചുകള് ചെയ്യുന്നത് വളരെ പ്രയോജനപ്രദമായ ഒരു വ്യായാമമാണ് കാരണം ഇത് നിങ്ങളുടെ പേശികളെ സജീവമാക്കുന്നതിന് സഹായിക്കുന്നു.
ജമ്പിംഗ് ജാക്കുകള്‍ : ഈ രണ്ട് വ്യായാമങ്ങള്‍ ചെയ്യുന്നതിന് നിങ്ങളുടെ മുഴുവന്‍ ശരീത്തെ സജീവമാക്കുന്നു. ജമ്പിംഗ് ജാക്കുകള്‍ നിങ്ങളുടെ ശരീരം മുഴുവന്‍ ചലിപ്പിക്കുന്നതിനാല്‍ ശ്വാസം നിലനിര്‍ത്താന്‍ സഹായിക്കുന്നു. രക്തപ്രവാഹം വര്‍ധിപ്പിക്കുന്നതിനും ഇവ സഹായിക്കുന്നു.
കാല്‍മുട്ടുകളുടെ വ്യായമം : ഓട്ടത്തിന് മുമ്പുള്ള വാംഅപ്പിന്റെ ലക്ഷ്യം ഓട്ടത്തിന് പേശികളെ സജീവമാക്കുക എന്നതാണ്. അതിനാല്‍ നമ്മുടെ കാല്‍മുട്ടുകളുടെ ഭാഗം വളരെ പ്രധാനമാണ്. നിങ്ങളുടെ വേഗത, കാലിന്റെ ശക്തി, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നിന് സഹായിക്കുന്നു.
ഇവ ഓട്ടത്തിന് മുമ്പ് രണ്ട് മുനിട്ട് ഈ വ്യായമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുകയും പേശികളുടെ ശക്തി വര്ധിപ്പുന്നതിനും ഇവ സഹായിക്കും
Published by:Jayashankar AV
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.