• HOME
  • »
  • NEWS
  • »
  • life
  • »
  • Happy Teachers' Day 2021: ഓൺലൈൻ വഴി അധ്യാപക ദിനം ആഘോഷിക്കാൻ ചില പൊടിക്കൈകൾ

Happy Teachers' Day 2021: ഓൺലൈൻ വഴി അധ്യാപക ദിനം ആഘോഷിക്കാൻ ചില പൊടിക്കൈകൾ

അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസുകളെ സാധാരണ രീതി ആയി സ്വീകരിച്ച സാഹചര്യത്തില്‍ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകരെ സന്തോഷിപ്പിക്കാൻ ഓൺലൈൻ വഴികൾ തന്നെ കണ്ടെത്തിയിട്ടുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം രാജ്യത്തെ മിക്ക സ്കൂളുകളും അടച്ചിട്ടതിനാൽ ഇത്തവണയും വിദ്യാർത്ഥികൾ അധ്യാപക ദിനം ആഘോഷിക്കുക ഓൺലൈൻ പരിപാടികൾ വഴിയായിരിക്കും. കോവിഡ് കാരണം ഇത് രണ്ടാം തവണയാണ് സ്കൂളുകളിലേക്ക് പോകാൻ കഴിയാതെ ഈ വിശേഷ ദിവസം ആഘോഷിക്കുന്നത്.

    അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസുകളെ സാധാരണ രീതി ആയി സ്വീകരിച്ച സാഹചര്യത്തില്‍ വിദ്യാർത്ഥികളും തങ്ങളുടെ അധ്യാപകരെ സന്തോഷിപ്പിക്കാൻ ഓൺലൈൻ വഴികൾ തന്നെ കണ്ടെത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വിർച്വൽ രീതിയിൽ അധ്യാപക ദിനം ആഘോഷിക്കാം ഇത്തവണ. വിർച്വലായി വിശേഷ ദിനം ആഘോഷിക്കാനുള്ള ചില പൊടിക്കൈകളാണ് താഴെ കൊടുത്തിരിക്കുന്നത്. കുട്ടികൾക്കും അധ്യാപകർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന പരിപാടികളാണ് ഇവ.

    സ്ക്രാപ്ബുക്ക് തയ്യാറാക്കു

    ഈ അധ്യാപക ദിനത്തിൽ ഓൺലൈൻ സ്ക്രാപ്ബുക്ക് വാങ്ങുകയോ അല്ലെങ്കിൽ സ്വന്തമായി ഒന്ന് തയ്യാറാക്കി അതിൽ അധ്യാപകരെ കുറിച്ചുള്ള നിങ്ങളുടെ ചിന്തകളും ഓർമ്മകളും അതിൽ പങ്കുവച്ച് അവർക്ക് അയച്ചു കൊടുക്കൂ.

    വിർച്വൽ ലഞ്ച് മീറ്റ്

    കോവിഡ് കാരണം സ്കൂൾ കാന്റീനുകളിലെ അല്ലെങ്കിൽ ഭക്ഷണം കഴിക്കുന്ന സ്ഥലങ്ങളിലെ കൂടിക്കാഴ്കൾ ഇല്ലാതായി മാറിയല്ലോ? എന്നാൽ ഇത്തരം പരിപാടികൾ ഓൺലൈനായി നടത്തുന്നതിൽ നിന്ന് ആർക്കും നമ്മെ തടയാൻ കഴിയില്ല. ഓൺലൈൻ വഴിയുള്ള കൂടിക്കാഴ്ചകൾ ഇപ്പോൾ സർവ്വ സാധാരണവുമാണ്. അധ്യാപകരെയും സഹാപാഠികളെയും ഒരുമിച്ചിരുത്തി ഇത്തരം ഒരു ഓൺലൈൻ ലഞ്ച് മീറ്റ് അധ്യാപക ദിനത്തിൽ നടത്താം.

    സോഷ്യൽ മീഡിയ

    അധ്യാപകരുടെ ഇഷ്ട ചിത്രങ്ങളും അവർ നമ്മെ അക്കാദമിക രംഗത്ത് മികവ് നേടാൻ എങ്ങനെ സഹായിച്ചു എന്നതിനെ കുറിച്ചുള്ള അനുഭവങ്ങളും കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാവുന്നതാണ്.

    ഓൺലൈൻ പരിപാടികൾ

    ഡാൻസ്, മിമിക്രി, ഡയലോഗുകൾ, തമാശകൾ, തുടങ്ങി എല്ലാ വിധത്തിലുള്ള കലാപരിപാടികളും ഈ വിശേഷ ദിവസത്തിൽ സംഘടിപ്പിക്കാം. അധ്യാപകരെ വരെ മിമിക്രി നടത്തി അവരുടെ ചുണ്ടുകളിൽ നമുക്ക് പുഞ്ചിരി പടർത്താം.

    സമ്മാനം

    വീട്ടിൽ തന്നെയുണ്ടാക്കിയ എന്തെങ്കിലും വസ്തുക്കൾ അധ്യാപകർക്ക് സമ്മാനമായി അയച്ചു കൊടുക്കാവുന്നതാണ്. അത് നേരിട്ടോ പോസ്റ്റ് വഴിയോ കൈമാറാവുന്നതാണ്.

    ഇ-ഗ്രീറ്റിംഗ് കാർഡ്

    നിങ്ങളുടെ ടീച്ചർക്ക് ബഹുമാനമെന്നോണം ഒരു ഈ ഗ്രീറ്റിഗ് കാർഡ് തയ്യാറാക്കി അവർക്ക് അയച്ചു കൊടുക്കാവുന്നതാണ്. അവരുടെ കഠിന പ്രയത്നങ്ങളെ കുറിച്ചും, ആത്മാർത്ഥതയെ കുറിച്ചും പ്രത്യേകം പരാമർശിക്കുന്നത് നന്നാവും. പ്രത്യേകിച്ച് ഓൺലൈൻ ക്ലാസുകൾ അധ്യാപകർക്ക് വലിയ പ്രയാസങ്ങളാണ് വരുത്തിതീർക്കുന്നത്. ഇവ പോസ്റ്റൽ വഴിയോ അല്ലെങ്കിൽ വാട്സാപ്പ്, ഇ മെയ്ൽ, മെസേഞ്ജർ തുടങ്ങി സോഷ്യൽ മീഡിയാ ആപ്പുകൾ വഴിയും അയക്കാം.
    Published by:Jayesh Krishnan
    First published: