നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • വീട്ടു ജോലിയില്‍ അച്ഛന്‍ സഹായം ചോദിച്ചു; മകന്‍ ബാലവേലയ്ക്ക് പരാതി നല്‍കി

  വീട്ടു ജോലിയില്‍ അച്ഛന്‍ സഹായം ചോദിച്ചു; മകന്‍ ബാലവേലയ്ക്ക് പരാതി നല്‍കി

  കുട്ടിയുടെ പൊടുന്നനെയുള്ള നടപടിയില്‍ വീട്ടുകാര്‍ ആകെ അന്ധാളിച്ചിരിക്കുകയാണ്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ഇന്ന് സ്മാര്‍ട്ട്ഫോണുകളില്‍ അടിമപ്പെട്ടു കിടക്കുന്ന കുട്ടികളില്‍ പൊതുവെ കണ്ടുവരുന്ന പ്രവണതകളാണ്, പഠനത്തോടുള്ള വിമുഖത, അഥവാ മടിയും, വീട്ടുകാര്യങ്ങളില്‍ മാതാപിതാക്കളെ സഹായിക്കുന്നതിനുള്ള വൈമുഖ്യവും. ഈ സ്വഭാവവൈകല്യം മൂലം പുലിവാലു പിടിക്കുന്ന മാതാപിതാക്കളും ചില്ലറയല്ല നമുക്കു ചുറ്റും. പല അച്ഛനമ്മമാരും ഈ സ്വഭാവും മാറ്റുന്നതിനായി, സ്‌നേഹത്തില്‍ ഉപദേശിച്ച് ഫലം കാണാതെ കടുത്ത അച്ചടക്ക ശീലങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്നത് ദൈനംദിനമെന്നോണം നാം കാണുന്നു.

   അതേസമയം, വീട്ടുജോലിയില്‍ സഹായിക്കാന്‍ ആവശ്യപ്പെട്ട അച്ഛനെതിരെ പോലീസില്‍ പരാതിപ്പെട്ട മകനെ കുറിച്ച് കേട്ടിട്ടുണ്ടോ? ചൈനയിലാണ് സംഭവം. ചൈനയിലെ അന്‍ഹുയ് പ്രവിശ്യയിലാണ് വീട്ടു ജോലിയില്‍ സഹായിക്കാനാവശ്യപ്പെട്ട അച്ഛനെതിരെ 14 വയസ്സുകാരനായ മകന്‍ ബാലവേല ആരോപിച്ച് പോലീസില്‍ പരാതി നല്‍കുകയും, തന്റെ അച്ഛനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. കുട്ടിയുടെ പൊടുന്നനെയുള്ള നടപടിയില്‍ വീട്ടുകാര്‍ ആകെ അന്ധാളിച്ചിരിക്കുകയാണ്.

   ഈ വിചിത്രമായ സംഭവം നടന്നത് ആന്‍ഹുയ് പ്രവിശ്യയിലെ മാഅന്‍ഷാന്‍ സിറ്റിയില്‍ ആണ്. പ്രാദേശിക പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇപ്രകാരമാണ്: മകന്റെ സ്മാര്‍ട്ട്‌ഫോണ്‍ അടിമത്തത്തില്‍ സഹികെട്ട അച്ഛന്‍ മകനെ നേര്‍ വഴിക്ക് നടത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നമായത്. മകന്‍ സര്‍വ്വസമയും സ്മാര്‍ട്ട്ഫോണും പിടിച്ച് കണ്ണ് ഫോണിന്റെ സ്‌ക്രീനില്‍ തന്നെ പതിപ്പിച്ചാണ് ഇരിക്കുന്നത് എന്ന് അച്ഛന്‍ പറയുന്നു. ഈ സ്വഭാവം കാരണം ഇവന്‍ പഠിക്കാന്‍ അശ്രദ്ധനാവുകയും ഗൃഹ പാഠങ്ങളില്‍ അലംഭാവം പ്രകടിപ്പിക്കുകയും ആണ് ഇപ്പോള്‍ ചെയ്യുന്നത്.   മകന്റെ ഈ സ്വഭാവത്തില്‍ ആശങ്ക തോന്നിയ അച്ഛന്‍, അവന്റെ കൈയില്‍ നിന്ന് ഫോൺ വാങ്ങി മാറ്റുകയും വീട്ടുപണിയില്‍ സഹായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ കോപിഷ്ഠനായ മകന്‍ അച്ഛന്‍ ശ്രദ്ധിക്കാതിരുന്ന സമയത്ത് വീടിന് പുറത്ത് കടക്കുകയും പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ആണ് ചെയ്തത്. തന്റെ അച്ഛന്‍ തന്നെ 'നിയമ വിരുദ്ധമായ ബാലവേലയ്ക്ക്' ബലം ഉപയോഗിച്ച് പ്രേരിപ്പിക്കുന്നു എന്ന് ആണ് കുട്ടി പോലിസിനെ ധരിപ്പിച്ചത്.

   കുട്ടിയുടെ പരാതി കേട്ട പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ അറിയുന്നതിനായി കുട്ടിയോടൊപ്പം അവന്റെ വീട്ടിലെത്തി. വീട്ടിലെത്തിയ പോലീസ് കുട്ടിയുടെ പരാതിയെ കുറിച്ച് അച്ഛനെ ധരിപ്പിച്ചു. കുട്ടിയുടെ കൃത്യത്തെ കുറിച്ചറിഞ്ഞ രക്ഷിതാവ് ആകെ ഞട്ടിത്തരിച്ചു പോയി. തുടര്‍ന്ന്, നടന്ന സംഭവങ്ങള്‍ പോലീനെ ധരിപ്പിച്ചു, അതായത് കുട്ടിയുടെ സ്മാര്‍ട്ട്ഫോണ്‍ അടിമത്തം ശമിപ്പിക്കുന്നതിനായി ഫോണ്‍ മാറ്റി വെയ്ക്കുകയും വീട്ടു ജോലിയില്‍ സഹായിക്കാന്‍ ആവശ്യപ്പെടുകയുമാണ് ചെയ്തത് എന്ന്.

   ചൈനയില്‍ വീട്ടു ജോലികളില്‍ സഹായിക്കുന്നത് ബാല വേലയായി കണക്കാക്കില്ല. ഇതിനാല്‍ പിതാവ് ശിക്ഷയില്‍ നിന്നും രക്ഷപെട്ടിരിക്കുകയാണ്. കൂടാതെ പിതാവിന്റെ പ്രവൃത്തിയെ പോലീസ് അഭിനന്ദിച്ചു. അതേസമയം, തനിക്ക് മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉള്ളത് എന്ന് കരുതുന്നത് എങ്കില്‍ താനൊരു വിഡ്ഢിയാണ് എന്ന് പോലീസിനോട് പറഞ്ഞ കുട്ടിയുടെ മറുപടിയില്‍ അന്തിച്ചിരിക്കുകയാണ് ഇവരും.
   Published by:user_57
   First published:
   )}