• HOME
  • »
  • NEWS
  • »
  • life
  • »
  • ഏലിക്കുട്ടിയ്ക്ക് നീലക്കുറിഞ്ഞി കാണാന്‍ മോഹം; 87കാരിയെ തോളിലേറ്റി ആഗ്രഹം സാധിച്ചു നല്‍കി മക്കൾ

ഏലിക്കുട്ടിയ്ക്ക് നീലക്കുറിഞ്ഞി കാണാന്‍ മോഹം; 87കാരിയെ തോളിലേറ്റി ആഗ്രഹം സാധിച്ചു നല്‍കി മക്കൾ

നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു​നി​ൽ​ക്കു​ന്നി​ട​ത്തേ​ക്കു യാ​ത്രാ​സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​മ്മ​യെ 300 മീ​റ്റ​റി​ലേ​റെ തോ​ളി​ല്‍ ചു​മ​ന്നാ​ണ് മ​ക​ന്‍ മ​ല​യു​ടെ മു​ക​ളി​ലെ​ത്തി​ച്ച​ത്.

  • Share this:
കോട്ടയം സ്വദേശിയായ 87കാരി ഏലിക്കുട്ടി പോളിന് ഒരാഗ്രഹം...മറ്റൊന്നുമല്ല 12 വര്‍ഷത്തിലൊരിക്കല്‍ പൂവിടുന്ന നീലക്കുറിഞ്ഞി കാണണം. ആഗ്രഹം മക്കളോട് പറഞ്ഞു.. പിന്നെ ഒന്നും നോക്കിയില്ല അമ്മയുടെ ആഗ്രഹം സാധിക്കാന്‍ മക്കളും തീരുമാനിച്ചു.

ഇടുക്കി കള്ളിപ്പാറ മലയില്‍ നീലക്കുറിഞ്ഞി പൂത്തത് അറിഞ്ഞതോടെ കോട്ടയം മുട്ടുച്ചിറ സ്വദേശി റോജനും കുടുംബവും അത് കാണാന്‍ തീരുമാനിക്കുകയായിരുന്നു. ഇതറിഞ്ഞ 87-കാരിയായ അമ്മ ഏലിക്കുട്ടി പോള്‍ തന്റെ ആഗ്രഹം മകനോട് രഹസ്യമായി പറഞ്ഞു. അതോടെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ തന്നെ മക്കളായ റോജനും സഹോദരന്‍ സത്യനും തീരുമാനിക്കുകയായിരുന്നു.

മു​ൻ സൈ​നി​ക​ൻ​കൂ​ടി​യാ​യ സ​ത്യ​ന്‍റെ ഭാ​ര്യ ടെ​സി ജോ​സ​ഫ്, റോ​ജ​ന്‍റെ മ​ക്ക​ളാ​യ സൂ​ര്യ പോ​ള്‍, സാ​ഗ​ര്‍ പോ​ള്‍ എ​ന്നി​വ​രും ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു​നി​ൽ​ക്കു​ന്നി​ട​ത്തേ​ക്കു യാ​ത്രാ​സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​മ്മ​യെ 300 മീ​റ്റ​റി​ലേ​റെ തോ​ളി​ല്‍ ചു​മ​ന്നാ​ണ് മ​ക​ന്‍ മ​ല​യു​ടെ മു​ക​ളി​ലെ​ത്തി​ച്ച​ത്.

അ​ഞ്ചു മ​ണി​ക്കൂ​റി​ലേ​റെ യാ​ത്ര ചെ​യ്താ​ണ് സംഘം ശാ​ന്ത​ൻ​പാ​റ​യി​ലെ​ത്തി​യ​ത്. വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കും നി​യ​ന്ത്ര​ണ​വും മൂ​ലം നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​തെ മ​ട​ങ്ങേ​ണ്ടി​വ​രു​മോ​യെ​ന്ന് ആ​ശ​ങ്ക തോ​ന്നി​യെ​ങ്കി​ലും പ്രാ​യ​മാ​യ അ​മ്മ​യു​ടെ ആ​ഗ്ര​ഹം പൂ​ര്‍​ത്തി​യാ​ക്കാ​നെ​ത്തി​യ​താ​ണെ​ന്നു പ​റ​ഞ്ഞ​പ്പോ​ള്‍ പോ​ലീ​സു​കാ​ര്‍​ത​ന്നെ മു​ൻ​കൈ​യെ​ടു​ത്തു ഇവരെ മ​ല​യി​ലേ​ക്കു ക​യ​റ്റി​വി​ട്ടു. രണ്ട് കിലോമീറ്ററോളം ഉള്ള യാത്ര ഓഫ് റോഡ് ജീപ്പില്‍ ആയിരുന്നു. അവിടെനിന്നും മക്കള്‍ അമ്മയെ എടുത്തു മുകളിലേക്ക് നടന്നു. നടക്കുമോ എന്ന് ഉറപ്പില്ലാത്ത തന്റെ ആഗ്രഹം മക്കള്‍ സാധിച്ചതോടെ, ഏലിക്കുട്ടിയും ഹാപ്പിയായി.
Published by:Arun krishna
First published: