നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം; പതിഞ്ഞത് വിഴിഞ്ഞത്ത് സ്ഥാപിച്ച ഹൈഡ്രോ ഫോണിൽ

  കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം; പതിഞ്ഞത് വിഴിഞ്ഞത്ത് സ്ഥാപിച്ച ഹൈഡ്രോ ഫോണിൽ

  കേരള തീരത്ത് നീല തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവയുടെ പഠനത്തിനായി കൂടുതൽ ഗവേഷണ- നിരീക്ഷണങ്ങൾക്കും വഴി തുറന്നിരിക്കുകയാണ്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: കേരള തീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ സാന്നിധ്യം ഗവേഷകർ തിരിച്ചറിഞ്ഞു. കേരളതീരത്ത് ആദ്യമായി നീല തിമിംഗലത്തിന്റെ ശബ്ദം രേഖപ്പെടുത്തി. വിഴിഞ്ഞം ഭാഗത്തെ ആഴക്കടലിൽ സ്ഥാപിച്ച ഹൈഡ്രോ ഫോൺ വഴിയാണ് ശബ്ദം പതിഞ്ഞത്. കേരള തീരത്ത് നീല തിമിംഗല സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഇവയുടെ പഠനത്തിനായി കൂടുതൽ ഗവേഷണ- നിരീക്ഷണങ്ങൾക്കും വഴി തുറന്നിരിക്കുകയാണ്.

   Also Read- പന്ത്രണ്ടാം വയസ്സിൽ ഒളിംപ്യൻ ശങ്കർ എന്ന ഇമെയിൽ വിലാസമുണ്ടാക്കിയ ശ്രീശങ്കർ; നാളെ ഒളിംപിക്സിന് ടോക്യോവിലേക്ക്

   കൂട്ടംകൂടൽ, പുതിയ സ്ഥലങ്ങളിലേക്കുള്ള അധിനിവേശം, ഇണചേരൽ എന്നിയ്ക്കുൾപ്പെടെയുള്ള ആശയവിനിമയത്തിനുള്ളതാണ് ഈ ശബ്ദം ഉപയോഗിക്കുക. അഹമ്മദാബാദിലെ സമുദ്ര സസ്തനി ഗവേഷക ഡോ. ദിപാനി സുറ്റാറിയ, കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻ‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് മാസങ്ങളായി തുടർന്ന ഗവേഷണ പദ്ധതിയിൽ വിജയം കണ്ടത്. സമുദ്ര ജീവശാസ്ത്രജ്ഞനും തലസ്ഥാന തീരദേശവാസിയുമായ കുമാർ സഹായരാജുവിന്റെ സാഹയവും ഇവർക്ക് ലഭിച്ചു.

   Also Read- നീന്തലറിയാത്ത രാജമ്മ മീനച്ചലാറ്റിൽ കൂടി ഒഴുകിയത് ഒരു കിലോമീറ്ററോളം; 82 വയസ്സുകാരി രക്ഷപ്പെട്ട അതിശയത്തിൽ നാട്ടുകാർ

   മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മാർച്ചിൽ ആണ് ഹൈഡ്രോ ഫോൺ സ്ഥാപിച്ചത്. ജൂണിൽ ഉപകരണം തിരികെ എടുത്തു വിശകലനം ചെയ്തു. കേരള തീരത്ത് ബ്രൈഡ് തിമിംഗലം, കില്ലർ തിമിംഗലം എന്നിവയുടെ സാന്നിധ്യം നേരത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്.

   Also Read- വെള്ളക്കെട്ടിൽ മുങ്ങിക്കൊണ്ടിരുന്ന കാറിൽ 3 വയസുകാരിയുൾപ്പെടെ 5 പേർ; അദ്ഭുതകരം ഈ രക്ഷാപ്രവർത്തനം

   English Summary: Researchers recorded the sound of a blue whale near Vizhinjam for the first time in Kerala. The sound of one or two whales travelling through this area was recorded. Researchers are examining it now. Dipani Sutaria, scientist from Ahmedabad, is researching whether there are any blue whales off the Indian coast. Head of the Aquatic Biology Department, University of Kerala, Dr A Biju Kumar and Kumar Sahayaraju, researcher from Karingulam, Vizhinjam, are cooperating with this research.
   Published by:Rajesh V
   First published:
   )}