നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Booker Prize 2021| ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കർ പുരസ്കാരം

  Booker Prize 2021| ദക്ഷിണാഫ്രിക്കൻ സാഹിത്യകാരൻ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കർ പുരസ്കാരം

  ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ്

  South African Writer Damon Galgut

  South African Writer Damon Galgut

  • Share this:
   ലണ്ടൻ:  ദക്ഷിണാഫ്രിക്കന്‍ സാഹിത്യകാരനും (South African Writer) നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന് (Damon Galgut) ഈ വർഷത്തെ ബുക്കര്‍ പുരസ്കാരം (Booker Prize 2021). 'ദി പ്രോമിസ്' (The Promise) എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം. മു​ൻ​പ് ര​ണ്ട് ത​വ​ണ ഗാ​ൽ​ഗ​ട്ട് ബു​ക്ക​ർ പു​ര​സ്കാ​ര​ത്തി​നു​ള്ള ചു​രു​ക്ക​പ്പ​ട്ടി​ക​യി​ൽ ഇ​ടം​നേടിയിരുന്നു.

   ശ്രീലങ്കൻ എഴുത്തുകാരനായ അനുക് അരുദ്പ്രകാശം ഉൾപ്പെടെ അഞ്ചുപേരെ പിന്തള്ളിയാണ്‌ ഡാമൻ 50,000 പൗണ്ട്‌ (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ്‌ നേടിയത്‌. പ്രിട്ടോറിയയിലെ ഒരു ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കൻ വംശജയായ ജോലിക്കാരിയുടെ ജീവിതമാണ് നോവൽ പറയുന്നത്. വ​ർ​ണ​വി​വേ​ച​ന കാ​ല​ഘ​ട്ട​ത്തി​ന്‍റെ ഒടുക്കം മു​ത​ൽ ജേ​ക്ക​ബ് സു​മ​യു​ടെ ഭ​ര​ണ​കാ​ലം വ​രെ​യാ​ണ് നോ​വ​ലി​ന്റെ കാല സഞ്ചാരം.

   Also Read- PM Narendra Modi | 'ഇസ്രായേലില്‍ താങ്കള്‍ വളരെ പ്രശസ്തനാണ്; എന്റെ പാര്‍ട്ടിയില്‍ ചേരൂ'; മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി

   ആ​റു​വ​യ​സു​ള്ള​പ്പോ​ൾ ഗാ​ൽ​ഗ​ട്ടി​ന് അ​ർ​ബു​ദ​രോ​ഗം ക​ണ്ടെ​ത്തി. ത​ന്‍റെ ജീ​വി​ത​ത്തി​ലെ കേ​ന്ദ്ര, ദു​ര​ന്ത സം​ഭ​വം എ​ന്നാ​ണ് അ​ദ്ദേ​ഹം അ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. കു​ട്ടി​ക്കാ​ലം മു​ഴു​വ​ൻ ആ​ശു​പ​ത്രി​യി​ൽ ചെ​ല​വ​ഴി​ച്ചു. ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ കി​ട​ന്നാ​ണ് ക​ഥ​പ​റ​ച്ചി​ലി​നോ​ടു​ള്ള അ​ദ്ദേ​ഹം കൂ​ട്ടു​കൂ​ടി​യ​ത്. ത​ന്‍റെ 17 ാം വ​യ​സിലാണ് ഗാ​ൽ​ഗ​ട്ട് ആ​ദ്യ നോ​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

   “പുരസ്കാര നേട്ടത്തിന് ഞാൻ വളരെ അഗാധമായും താഴ്മയോടെയും നന്ദിയുള്ളവനാണ്.''- 57 കാരനായ ഡാമന്‍ ഗാല്‍ഗട്ടി പറഞ്ഞു. “ഇവിടെയെത്താൻ വളരെ സമയമെടുത്തു, ഞാൻ ഇപ്പോൾ ഇവിടെ ഉണ്ടാകേണ്ടതില്ലെന്ന് എനിക്ക് തോന്നുന്നു,” 17 വയസിൽ തന്റെ ആദ്യ നോവൽ എഴുതിയ എഴുത്തുകാരൻ കൂട്ടിച്ചേർത്തു. "ആഫ്രിക്കൻ എഴുത്തിന് ഇതൊരു മഹത്തായ വർഷമാണ്, ഞാൻ ഭാഗമാകുന്ന ശ്രദ്ധേയമായ ഭൂഖണ്ഡത്തിൽ നിന്നുള്ള എഴുത്തുകാർ കേട്ടതും കേൾക്കാത്തതുമായ എല്ലാ കഥകൾക്കും വേണ്ടി ഇത് സ്വീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു.

   English Summary: South African playwrighter and novelist Damon Galgut on Wednesday won the 2021 Booker Prize for 'The Promise', his third shortlisted novel which chronicles a family in his homeland from the late apartheid era through to Jacob Zuma's presidency. Spanning several decades, the book shows the family's growing disintegration as the country emerges into democracy.
   Published by:Rajesh V
   First published:
   )}