• HOME
  • »
  • NEWS
  • »
  • life
  • »
  • SPAIN DOCTORS CONFIRMS FIRST SEXUALLY TRANSMITTED DENGUE CASE NEW

ലൈംഗികബന്ധത്തിലൂടെയും ഡെങ്കി പകരും; ആദ്യ കേസ് സ്പെയിനിൽ കണ്ടെത്തി

ഇരുവരുടെയും ബീജം ശേഖരിച്ച് നടത്തിയ വിദഗ്ദ പരിശോധനയിൽ മുമ്പ് കണ്ടെത്തിയ അതേ ഡെങ്കി വൈറസിനെ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്.

Dengue

Dengue

  • Share this:
    ഈഡിസ് ഈജിപ്തി വിഭാഗത്തിൽപ്പെട്ട കൊതുകുകൾ വഴിയാണ് ഡെങ്കി പകരുന്നതെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന അറിവ്. എന്നാൽ ലൈംഗിക ബന്ധത്തിലൂടെയും ഡെങ്കി പകരുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സ്പെയിനിലെ ആരോഗ്യവകുപ്പ് അധികൃതർ. മാഡ്രിഡ് സ്വദേശിയായ 41കാരനാണ് ലൈംഗികബന്ധത്തിലൂടെ ഡെങ്കി പിടിപെട്ടതെന്ന് പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് വക്താവ് സുസാന ജിമെനെസ് പറഞ്ഞു. ഇയാളുടെ പുരുഷ പങ്കാളിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്തിനെ തുടർന്നാണ് ഡെങ്കി പിടിപെട്ടത്. പുരുഷ പങ്കാളിയായ യുവാവിന് ക്യൂബ, ഡൊമിനിക്കൻ റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് ഡെങ്കി പിടിപെട്ടത്.

    പനിയും ശരീരവേദനയുമായി ആശുപത്രിയിൽ എത്തിയ 41കാരന് ഡെങ്കി പിടിപെട്ടതായി വിദഗ്ദ പരിശോധനയിൽ കണ്ടെത്തി. എന്നാൽ ഡെങ്കി പിടിപെടാൻ സാധ്യതയുള്ള ഒരു രാജ്യങ്ങളിലും ഇയാൾ പോയിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ മനസിലാക്കി. തുടർന്ന് നടത്തിയ പരിശോധനയിലാണ്, ഇയാളുടെ പുരുഷ പങ്കാളിക്കും ഡെങ്കിയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇയാൾക്ക് ക്യൂബയിൽനിന്നോ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽനിന്നോ വൈറസ് പിടിപെട്ടെന്നാണ് അനുമാനം.

    ഇരുവരുടെയും ബീജം ശേഖരിച്ച് നടത്തിയ വിദഗ്ദ പരിശോധനയിൽ ക്യൂബയിൽ കണ്ടെത്തിയ അതേ ഡെങ്കി വൈറസിനെ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്.

    അതേസമയം ലൈംഗികബന്ധത്തിലൂടെയാണ് അസുഖം പകർന്നതെന്ന് കണ്ടെത്തിയെങ്കിലും ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇതേക്കുറിച്ച് കൂടുതൽ പഠനങ്ങൾ വേണ്ടിവരുമെന്ന നിലപാടാണ് അവർക്ക് ഉള്ളത്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക ബന്ധത്തിലൂടെ ഡെങ്കി പകരുമെന്ന് ദക്ഷിണകൊറിയയിൽനിന്നുള്ള ഡോക്ടർമാരുടെ സംഘം സ്ഥരീകരിച്ചിരുന്നു.

    ഡെങ്കി ബാധിച്ച് പ്രതിവർഷം പതിനായരിത്തിലേറെ പേർ മരണമടയുന്നതായാണ് ലോക ആരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഓരോ വർഷവും ഡെങ്കി വൈറസ് ബാധിക്കുന്നത് പത്ത് കോടിയിലേറെ ആളുകൾക്കാണ്.
    First published:
    )}