ഹോളി ആഘോഷങ്ങൾ അടുത്തതോടെ അവധി ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. മാർച്ച് 28, 29 തീയതികളിലാണ് ഹോളി. ഇതോടെ ഈ മാസം രണ്ടാമത്തെ ആഴ്ച്ച മുതൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് യാത്രക്കാർ കൂടുതൽ ജാഗ്രത പാലിക്കുകയും റെയിൽവേ മന്ത്രാലയം നിർദ്ദേശിക്കുന്ന പ്രോട്ടോക്കോളുകൾ പാലിക്കുകയും വേണം.
യാത്ര സുഗമമാക്കുന്നതിനും യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും ഇന്ത്യൻ റെയിൽവേ ഹോളിയോടനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ വിവിധ റൂട്ടുകളിൽ സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ട്രെയിനുകൾ ദിവസേന അല്ലെങ്കിൽ ആഴ്ചയിലെ ഏതാനും ദിവസങ്ങളിലാണ് സർവ്വീസ് നടത്തുന്നത്.
ഹോളിയോട് അനുബന്ധിച്ച് സർവ്വീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനുകളുടെ പട്ടിക ഇതാ..
03512 അസൻസോൾ - ടാറ്റാനഗർ സ്പെഷ്യൽ ട്രെയിൻ (ഞായർ, ചൊവ്വ, വെള്ളി)
03511 ടാറ്റനഗർ - അസൻസോൾ സ്പെഷ്യൽ ട്രെയിൻ (ഞായർ, ചൊവ്വ, വെള്ളി)
03509 അസൻസോൾ - ഗോണ്ട സ്പെഷ്യൽ ട്രെയിൻ (തിങ്കളാഴ്ച)
03507 അസൻസോൾ - ഗോരഖ്പൂർ സ്പെഷ്യൽ ട്രെയിൻ (വെള്ളിയാഴ്ച)
02335 ഭാഗൽപൂർ - ലോക്മന്യ തിലക് ടീ സ്പെഷ്യൽ ട്രെയിൻ (പ്രതിദിനം)
02336 ലോക്മന്യ തിലക് ടി - ഭാഗൽപൂർ സ്പെഷ്യൽ ട്രെയിൻ (പ്രതിദിനം)
03510 ഗോണ്ട - അസൻസോൾ സ്പെഷ്യൽ ട്രെയിൻ (ബുധനാഴ്ച)
03508 ഗോരഖ്പൂർ - അസൻസോൾ സ്പെഷ്യൽ ട്രെയിൻ (ശനിയാഴ്ച)
03402 ദാനാപൂർ - ഭാഗൽപൂർ സ്പെഷ്യൽ ട്രെയിൻ
03419 ഭാഗൽപൂർ - മുസാഫർപൂർ സ്പെഷ്യൽ ട്രെയിൻ (പ്രതിദിനം)
03420 മുസാഫർപൂർ - ഭാഗൽപൂർ സ്പെഷ്യൽ ട്രെയിൻ (പ്രതിദിനം)
03023 ഹൗറ-ഗയ സ്പെഷ്യൽ സാഹിബ്ഗഞ്ച് ട്രെയിൻ (ദിവസേന)
03024 ഗയ-ഹൌറ സ്പെഷ്യൽ സാഹിബ്ഗഞ്ച് ട്രെയിൻ (ദിവസേന)
02315 കൊൽക്കത്ത - ഉദയ്പൂർ സിറ്റി സ്പെഷ്യൽ ട്രെയിൻ (വ്യാഴാഴ്ച)
02316 ഉദയ്പൂർ സിറ്റി - കൊൽക്കത്ത സ്പെഷ്യൽ ട്രെയിൻ (തിങ്കളാഴ്ച)
02361 അസൻസോൾ - സിഎസ്ടി മുംബൈ സ്പെഷ്യൽ ട്രെയിൻ (ഞായർ)
02362 സിഎസ്ടി മുംബൈ - അസൻസോൾ സ്പെഷ്യൽ ട്രെയിൻ (ബുധനാഴ്ച)
03002 സിയുഡിഹവാഡ സ്പെഷ്യൽ ട്രെയിൻ (പ്രതിദിനം)
03506 അസൻസോൾ - ദിഗ സ്പെഷ്യൽ ട്രെയിൻ (ഞായർ)
03505 ദിഗ - അസൻസോൾ സ്പെഷ്യൽ ട്രെയിൻ (ഞായർ)
03418 മാൽഡ ടൌൺ - ദിഗ സ്പെഷ്യൽ ട്രെയിൻ (വ്യാഴാഴ്ച)
03417 ദിഗ - മാൾഡ ടൗൺ സ്പെഷ്യൽ ട്രെയിൻ (വ്യാഴാഴ്ച)
03425 മാൽഡ ടൌൺ - സൂററ്റ് സ്പെഷ്യൽ ട്രെയിൻ (ശനിയാഴ്ച)
03415 മാൽഡ ടൌൺ - പട്ന സ്പെഷ്യൽ ട്രെയിൻ (ബുധൻ, വെള്ളി, ഞായർ)
03416 പട്ന - മാൾഡ ടൗൺ സ്പെഷ്യൽ ട്രെയിൻ (വ്യാഴം, ശനി, തിങ്കൾ)
03165 കൊൽക്കത്ത - സീതാമർഹി സ്പെഷ്യൽ ട്രെയിൻ (ശനിയാഴ്ച)
03166 സീതാമരി - ഖോളകറ്റ സ്പെഷ്യൽ ട്രെയിൻ (ഞായർ)
03502 അസൻസോൾ - ഹാൽദിയ സ്പെഷ്യൽ ട്രെയിൻ (ഞായറാഴ്ച ഒഴികെ)
03501 ഹാൽദിയ - അസൻസോൾ സ്പെഷ്യൽ ട്രെയിൻ (ഞായറാഴ്ച ഒഴികെ)
യാത്രക്കാർക്ക് അവരുടെ ട്രെയിൻ സമയം, സീറ്റുകളുടെ ലഭ്യത, മറ്റ് വിശദാംശങ്ങൾ എന്നിവ ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് യാത്രകൾ ആസൂത്രണം ചെയ്യാം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് നല്ലത്. യാത്രക്കാർ എല്ലാ കൊവിഡ്-19 സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കേണ്ടതാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.