• HOME
  • »
  • NEWS
  • »
  • life
  • »
  • Spiritual Tourism | കോവിഡിന് ശേഷം തീർഥാടനകേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നു; യുവാക്കളുടെ എണ്ണത്തിലും വർധനവ്

Spiritual Tourism | കോവിഡിന് ശേഷം തീർഥാടനകേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നു; യുവാക്കളുടെ എണ്ണത്തിലും വർധനവ്

ഇന്ത്യയിൽ കോവിഡ് മഹാമാരിക്ക് ശേഷം ആത്മീയ ടൂറിസത്തിൽ 35 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കോവിഡ്-19 (Covid-19) മഹാമാരി ഉയർത്തിയ വലിയ പ്രതിസന്ധി അവസാനിച്ചതോടെ ലോകത്തെമ്പാടുമുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ (Tourist Places) ആളുകളുടെ തിരക്കേറുകയാണ്. നേരത്തെ പല രാജ്യങ്ങളും യാത്രാനിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സമയത്ത് ടൂറിസം മേഖലയും വലിയ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. രാജ്യത്ത് കോവിഡിന് ശേഷം ആത്മീയ ടൂറിസം (Spiritual Tourism) പുത്തനുണർവ് നേടുകയാണെന്ന് തോമസ് കുക്ക് ആൻറ് എസ്ഒടിസി (SOTC) ട്രാവൽ റിപ്പോർട്ട് പറയുന്നു. ഇന്ത്യയിൽ കോവിഡ് മഹാമാരിക്ക് ശേഷം ആത്മീയ ടൂറിസത്തിൽ 35 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

    മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് യാത്രകൾ കൂടുന്നതിൻെറ കാരണവും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് മഹാമാരി കാലത്തിൽ നിന്ന് രക്ഷപ്പെട്ടതിലുള്ള നന്ദിയും കൃതജ്ഞതയും പ്രകടിപ്പിക്കാനാണ് പലരും ആത്മീയകേന്ദ്രങ്ങളിലേക്ക് യാത്ര നടത്തുന്നത്. കോവിഡ് സമയത്ത് ആളുകൾ കൂടുതൽ ഭക്തിയുള്ളവരായി മാറിയിട്ടുണ്ട്. അതിൻെറ അടുത്ത ഘട്ടമെന്നോണമെന്നാണ് ഇപ്പോൾ സഞ്ചാരങ്ങൾ വർധിച്ചതെന്നും റിപ്പോർട്ട് പറയുന്നു.

    ജോലിയും ബിസിനസുമെല്ലാം പഴയ പോലെ അഭിവൃദ്ധി പ്രാപിക്കുന്നതിന് ദൈവത്തിൻെറ അനുഗ്രഹം തേടണമെന്ന ഉദ്ദേശത്തോടെയും യാത്ര ചെയ്യുന്നവരുണ്ട്. വിവാഹം ഭംഗിയായി നടന്നതിനും കുട്ടി ജനിച്ചതിനുമെല്ലാം ദൈവത്തോട് നന്ദി പറയാനും വലിയൊരു വിഭാഗം ആളുകൾ ആത്മീയ കേന്ദ്രത്തിലേക്ക് എത്തുന്നുണ്ട്. “ദൈവത്തിനോട് നന്ദി പറയുന്നതിനും അനുഗ്രഹം നേടുന്നതിനുമായി ആത്മീയ കേന്ദ്രങ്ങളിലേക്ക് യാത് ചെയ്യുന്നവരുടെ എണ്ണം കോവിഡ് 19 പ്രതിസന്ധിക്ക് ശേഷം ക്രമാതീതമായി കൂടിയിരിക്കുകയാണ്,” തോമസ് കുക്ക് ആൻറ് എസ്ഒടിസി ഇന്ത്യ പ്രസിഡൻറ് പറഞ്ഞു.

    സർക്കാരിൻെറ ഇടപെടലോടെ രാജ്യത്തെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലേകക്കുള്ള യാത്രാസൌകര്യം മെച്ചപ്പെട്ടിരിക്കുകയാണ്. സൗകര്യങ്ങൾ മെച്ചപ്പെട്ടതോടെ ആളുകൾ വീണ്ടും വീണ്ടും വരാൻ പദ്ധതിയിടുന്നു. പ്രായമായവരും കുടുംബത്തോടെയുള്ള സംഘവും കൂടാതെ യുവാക്കളും ധാരാളം എത്തുന്നുണ്ട്. വ്യത്യസ്ത സംസ്കാരങ്ങൾ, പ്രാദേശികമായി ആളുകളുമായുള്ള സമ്പർക്കം, ഭക്ഷണം, പരിസര പ്രദേശങ്ങളിലെ മനോഹരമായ മറ്റ് സ്ഥലങ്ങൾ എന്നിവയും ആത്മീയ വിനോദ സഞ്ചാരത്തെ കൂടുതൽ ആകർഷണീയമാക്കുന്നുണ്ട്.

    ഇത്തരം സ്ഥലങ്ങളിലേക്ക് എത്തുന്നവരിൽ 50 ശതമാനവും കുടുംബങ്ങളും പ്രായമായവരും ഉൾപ്പെടുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു. 35 ശതമാനം കുടുംബയാത്രകൾ തന്നെയാണ്. ചാർ ധാം യാത്ര, ദോ ധാം യാത്ര, നേപ്പാളിലെ മുക്തിനാഥ്, അമർനാഥ് യാത്ര, വൈഷ്‌ണോ ദേവി, വാരണാസി, പ്രയാഗ്‌രാജ്, അയോധ്യ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കാണ് കൂടുതൽ സന്ദ‍ർശകരെത്തുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

    പ്രായമായവർക്ക് പുറമെ ദമ്പതികളും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരുമെല്ലാം തീർഥാടന കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ട്. 30നും 45നും പ്രായമുള്ളവരുടെ എണ്ണത്തിൽ അടുത്ത കാലത്തായി വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ആത്മീയതയ്ക്ക് പുറമെ എത്തിച്ചേരുന്ന പ്രദേശത്തെ സാഹസിക കേന്ദ്രങ്ങളും മറ്റും സന്ദർശിക്കാനും ഇവർ ഇഷ്ടപ്പെടുന്നുണ്ട്. പ്രകൃതി മനോഹരമായ സ്ഥലങ്ങളിലാണ് ഇന്ത്യയിലെ മിക്ക പ്രധാന തീർഥാടന കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നത്. സ്ഥലത്തിൻെറ ഭംഗി ആസ്വദിക്കാൻ താൽപ്പര്യപ്പെട്ട് എത്തുന്നവരും കുറവല്ല.
    Published by:user_57
    First published: