• HOME
  • »
  • NEWS
  • »
  • life
  • »
  • Sree Krishna Jayanthi | ശ്രീകൃഷ്ണജയന്തി; വിവിധ രാശിക്കാർ ശ്രീക‍ൃഷ്ണ വിഗ്രഹം അലങ്കരിക്കേണ്ടതും ആരാധിക്കേണ്ടതുമെങ്ങനെ?

Sree Krishna Jayanthi | ശ്രീകൃഷ്ണജയന്തി; വിവിധ രാശിക്കാർ ശ്രീക‍ൃഷ്ണ വിഗ്രഹം അലങ്കരിക്കേണ്ടതും ആരാധിക്കേണ്ടതുമെങ്ങനെ?

ശ്രീകൃഷ്ണജയന്തിയിൽ ഭഗവാൻ കൃഷ്ണന്റെ പല്ലക്ക് അലങ്കരിക്കുകയും ഓരോരുത്തരുടെയും രാശി പ്രകാരം ഭഗവാൻ കൃഷ്ണനെ ആരാധിക്കുകയും ചെയ്യണമെന്ന് ജ്യേതിഷന്മാർ പറയുന്നു.

  • Last Updated :
  • Share this:
    ശ്രീകൃഷ്ണജയന്തിക്കുള്ള (Krishna Janmashtami) ഒരുക്കങ്ങളിലാണ് വിശ്വാസികൾ. ഹൈന്ദവ സമൂഹം ഏറെ ആഘോഷപൂർവം കൊണ്ടാടുന്ന ഉത്സവമാണിത്. ഓ​ഗസ്റ്റ് 19 നാണ് കൃഷ്ണ ജന്മാഷ്ടമി. ഈ ദിവസം ജന്മാഷ്ടമി വ്രതം ആചരിക്കുകയും ശ്രീകൃഷ്ണനെ ആരാധിക്കുകയും ചെയ്താൽ എല്ലാ ബുദ്ധിമുട്ടുകളും ഇല്ലാതാകുമെന്നാണ് വിശ്വാസം.

    ശ്രീകൃഷ്ണജയന്തിയിൽ ഭഗവാൻ കൃഷ്ണന്റെ പല്ലക്ക് അലങ്കരിക്കുകയും ഓരോരുത്തരുടെയും രാശി പ്രകാരം ഭഗവാൻ കൃഷ്ണനെ ആരാധിക്കുകയും ചെയ്യണമെന്ന് ജ്യേതിഷന്മാർ പറയുന്നു. ഭോപ്പാലിൽ നിന്നുള്ള ജ്യോതിഷനും പണ്ഡിറ്റുമായ ഹിതേന്ദ്ര കുമാർ ശർമ (Hitendra Kumar Sharma) ഓരോ രാശിക്കാരും ചെയ്യേണ്ട കാര്യങ്ങൾ വിശദമായി പറയുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

    മേടം രാശി (Aries)

    ഈ രാശിക്കാർ കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ ശ്രീകൃഷ്ണ ഭഗവാന്റെ വിഗ്രഹം ചുവന്ന വസ്ത്രം കൊണ്ട് അലങ്കരിക്കണം. കൃഷ്ണനെ ചുവന്ന വസ്ത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് ഒരു വ്യക്തിയുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം കൊണ്ടുവരുമെന്നും മാനസിക പിരിമുറുക്കം ഇല്ലാതാകുമെന്നും വിശ്വസിക്കപ്പെടുന്നു.

    ഇടവം രാശി (Taurus)

    ഇടവം രാശിക്കാർ ശ്രീകൃഷ്ണന്റെ ബാലഗോപാല രൂപം വെള്ളി കൊണ്ടുള്ള വസ്തുക്കൾ ഉപയോ​ഗിച്ച് അലങ്കരിക്കണം.

    also read : കൃഷ്ണ ജന്മാഷ്ടമി: ശ്രീകൃഷ്ണൻ മയിൽപ്പീലി ചൂടുന്നതിനും ഓടക്കുഴൽ വായിക്കുന്നതിനും പിന്നിൽ

    മിഥുനം രാശി (Gemini)

    മിഥുന രാശിക്കാർ ശ്രീകൃഷ്ണനെ ലേഹരിയ പ്രിന്റ് ചെയ്ത വസ്ത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് നല്ല ഫലങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

    കര്‍ക്കിടകം രാശി (Cancer)

    ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം ലഭിക്കാൻ, കർക്കടക രാശിക്കാർ ദേവനെ വെള്ള വസ്ത്രം കൊണ്ട് അലങ്കരിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശ്രീകൃഷ്ണ ഭഗവാന്റെ അനു​ഗ്രഹം ലഭിക്കുമെന്നും എല്ലാ ജോലികളിലും വിജയം നേടാനാകുമെന്നുമാണ് വിശ്വാസം.

    ചിങ്ങം രാശി (Leo)

    ചിങ്ങം രാശിയിൽ ജനിച്ചവർ ശ്രീകൃഷ്ണനെ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ കൊണ്ട് അലങ്കരിക്കണം. ഇതുകൂടാതെ, അശ്വഗന്ധയുടെ തിലകവും ഭഗവാൻ കൃഷ്ണന് ചാർത്തണം.

    കന്നിരാശി (Virgo)

    കന്നിരാശിക്കാർ ജൻമാഷ്ടമി ദിനത്തിൽ ശ്രീകൃഷ്ണനെ പച്ച വസ്ത്രം ധരിപ്പിച്ച്, ചന്ദനം ധരിപ്പിച്ച് ഒരുക്കുന്നതാണ് ഉത്തമം.

    see also: കർണാടകയിലെ സ്വവർഗ വിവാഹം നടക്കുന്ന ഗോത്ര വിഭാഗം; കൂടുതലറിയാം

    തുലാം രാശി (Libra)

    തുലാം രാശിക്കാർ ശ്രീകൃഷ്ണനെ കാവി നിറത്തിലുള്ള വസ്ത്രം അണിയിക്കണം.

    വൃശ്ചിക രാശി (Scorpio)

    വൃശ്ചിക രാശിക്കാർ ജന്മാഷ്ടമി നാളിൽ ശ്രീകൃഷ്ണ ഭഗവാനെ ചുവന്ന വസ്ത്രം കൊണ്ട് അലങ്കരിക്കുന്നതാണ് ഉത്തമം.

    ധനു രാശി (Sagittarius)

    ധനു രാശിയിൽ ജനിച്ചവർ ജന്മാഷ്ടമി നാളിൽ ശ്രീകൃഷ്ണ ഭഗവാനെ മഞ്ഞ വസ്ത്രം ധരിച്ച് അലങ്കരിക്കുക.

    മകരം രാശി (Capricorn)

    കൃഷ്ണ ജന്മാഷ്ടമിയിൽ, മകരം രാശിക്കാർ കൃഷ്ണനെ മഞ്ഞയും ചുവപ്പും നിറത്തിലുള്ള വസ്ത്രങ്ങൾ കൊണ്ട് അലങ്കരിക്കുക.

    കുംഭം രാശി (Aquarius)

    കുംഭം രാശിയിൽ ജനിച്ചവർ ശ്രീകൃഷ്ണനെ നീല വസ്ത്രങ്ങൾ കൊണ്ട് അലങ്കരിക്കുക.

    മീനം രാശി (Pisces)

    മീനം രാശിക്കാർ ശ്രീകൃഷ്ണ ഭഗവാനെ പീതാംബര വസ്ത്രം ധരിപ്പിച്ച് പൂജിക്കണം. കൂടാതെ, ഇവർ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കുകയും വേണം.
    Published by:Amal Surendran
    First published: