നല്ല ചൂരൽ കൊണ്ട് ചുട്ട അടി കൊടുത്തു കുട്ടികളെ മര്യാദ പഠിപ്പിച്ച അധ്യാപകർ ശ്രദ്ധിക്കാൻ. ഇനി അതു നടക്കില്ല. അങ്ങനെ ആരെങ്കിലും കുട്ടികളെ അടിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ചൂരൽ വടി കിട്ടാനും പോകുന്നില്ല. സംസ്ഥാനത്ത് സ്കൂളുകളിൽ ചൂരൽ വടി നിരോധിച്ചുകൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവായി.
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇത് സംബന്ധിച്ച് 2019 ജൂൺ 28 ന് കത്ത് നൽകിയിരുന്നു.സംസ്ഥാനത്ത് ചൂരൽവടി ഓപ്പൺ മാർക്കറ്റിൽവിൽക്കുന്നതായും ആയതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ കുട്ടികളെ തല്ലാൻ ഉപയോഗിക്കുന്നതായും ആയതിനാൽ കുട്ടികളെ തല്ലുന്നതിനുള്ള ചൂരലിന്റെ വിൽപന നിരോധിക്കുന്നത് സംബന്ധിച്ചുമായിരുന്നു കത്ത് .ഇത് സംബന്ധിച്ച എല്ലാ സ്കൂളുകളിലെയും പ്രധാന അദ്ധ്യാപകർക്ക് നിർദേശം നൽകും.
കേരളത്തിലെ വനപ്രദേശങ്ങളിലും കാവുകളിലും കണ്ടുവരുന്ന പനവർഗ്ഗത്തിൽപ്പെട്ട ഒരു ഔഷധസസ്യമായ ചൂരൽ സാധാരണയായി കരകൗശലവസ്തുക്കൾ, നിത്യോപയോഗസാധനങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഏതാണ്ട് 325 ഇനം ചൂരലുകളുണ്ട്.
പടർന്നുകയറുന്ന ഇനമായ വള്ളിച്ചൂരൽ, കനം കൂടിയ തണ്ടോടുകൂടിയ വടിച്ചൂരൽ എന്നിങ്ങനെ പ്രധാനമായും രണ്ട് തരം ചൂരലുകൾ ആണ് സാധാരണ കാണപ്പെടുന്നത്. ഇലകൾക്ക് തെങ്ങ്, പന തുടങ്ങിയവയുടേതുപോലെയുള്ള ഓലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു.ഇന്ത്യയിൽ പശ്ചിമഘട്ടമലനിരകളിലും ഏഷ്യയിലെ മറ്റു പ്രദേശങ്ങൾ, ആഫ്രിക്ക, ഓസ്ട്രേലിയ എന്നീ പ്രദേശങ്ങളിലും ചൂരൽ കാണപ്പെടുന്നു.
Also Read സംസ്ഥാന സ്കൂൾ കായികമേള കണ്ണൂരിൽ; ശനിയാഴ്ച ട്രാക്ക് ഉണരും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Child rights, Education in Kerala, Kerala Schools, Teachers in kerala