'കൂവ ഒരു ചെറിയ വിളയാണോ?'; സംസ്ഥാന സർക്കാരിന്റെ ഹരിത മിത്ര പുരസ്കാരം ലഭിച്ച ഈ കർഷകൻ പറയും ഉത്തരം 

2003ൽ 20 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് തുടങ്ങിയതാണ് സിദ്ദീഖ് കൃഷി. സിദ്ദീഖിന്റെ  വിയർപ്പിലെ ഉപ്പ് തട്ടി വളരാത്ത വിളകൾ ഇല്ലെന്ന് തന്നെ പറയാം.

News18 Malayalam | news18-malayalam
Updated: September 25, 2020, 7:10 AM IST
'കൂവ ഒരു ചെറിയ വിളയാണോ?'; സംസ്ഥാന സർക്കാരിന്റെ ഹരിത മിത്ര പുരസ്കാരം ലഭിച്ച ഈ കർഷകൻ പറയും ഉത്തരം 
നാലകത്ത് സിദ്ദീഖ്
  • Share this:
കൂവ...കൂവ എന്ന് പറയുമ്പോൾ ഇതൊക്കെ വലിയ കൃഷി ആണോ എന്ന് ചോദിക്കുന്നവർ നിലമ്പൂർ ചാലിയാർ നമ്പൂരിപ്പൊട്ടി സ്വദേശി ആയ ഒരു കർഷകനെ പരിചയപ്പെടണം. നാലകത്ത് സിദ്ദീഖിനെ. 2008 ൽ സംസ്ഥാന സർക്കാറിന്റെ പച്ചക്കറി കർഷനുള്ള ഹരിത മിത്ര അവാർഡ് ലഭിച്ച ആളാണ് സിദ്ദിഖ്. ഒന്നര ഏക്കറിലാണ് ഇദ്ദേഹം ശാസ്ത്രീയമായി കൂവ കൃഷി ചെയ്യുന്നത്.

Also Read- ആക്രി പെറുക്കി ഭൂമി വാങ്ങി, അതിൽ സ്വന്തം പ്രതിമ സ്ഥാപിച്ചു; നല്ലതമ്പി ജീവിതം ആഘോഷിക്കുന്നത് ഇങ്ങനെ

2003ൽ 20 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് തുടങ്ങിയതാണ് സിദ്ദീഖ് കൃഷി. സിദ്ദീഖിന്റെ  വിയർപ്പിലെ ഉപ്പ് തട്ടി വളരാത്ത വിളകൾ ഇല്ലെന്ന് തന്നെ പറയാം. വാഴയും ചേനയും ചേമ്പും കപ്പയും തുടങ്ങി ഒരുവിധം എല്ലാ വിളകളും സിദ്ദീഖിന്റെ കൃഷിയിടത്തിൽ നൂറുമേനി നൽകിയിട്ടുണ്ട്. ഇപ്പോൾ കൂവ ആണ് ഈ കർഷകന്റെ മുഖ്യ വിള. തെങ്ങിൻ തോട്ടങ്ങളിലും, കമുകിൻതോട്ടങ്ങളിലും ഇടവിളയായി കൂവ കൃഷി ചെയ്താൽ നല്ല വരുമാനം ഉണ്ടാക്കാമെന്ന് സിദ്ദിഖ് പറയുന്നു.‌

Also Read- എറണാകുളം കാമിയോ സ്റ്റുഡിയോയിൽ എത്തിയാൽ 10 രൂപയ്ക്ക് എന്തും കിട്ടും

" ഞാൻ ഇവിടെ വെള്ളക്കൂവ ആണ് നട്ടിരിക്കുന്നത്. ജൂണിൽ നട്ടാൽ ജനുവരിയിൽ വിളവെടുക്കാം. കിലോക്ക്‌ 40 രൂപയോളം വിലയും ലഭിക്കും. "മറ്റ് വിളകളെ പോലെ അല്ല കൂവ. ഔഷധഗുണം ഏറെ ഉണ്ട്. സിദ്ദീഖ് പറയുന്നു" ശരീരത്തിലെ ചൂട് കുറക്കാനും തണുപ്പിക്കാനും കൂവക്ക്‌ കഴിയും. മൂത്ര സംബന്ധമായ അസുഖങ്ങൾക്കും ഇത് ഫലം ചെയ്യും. കൂവപ്പൊടി കലക്കി, കുറുക്കിയും കഴിക്കാം വേവിച്ചും കഴിക്കാം.."

കൂവ കൂടാതെ, നെല്ല്, കപ്പ, വാഴ, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, മധുര ചേമ്പ്, കൂർക്ക, മധുരക്കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, കൂടാതെ കദളി, പൂജാകദളി, ഞാലി പൂവൻ, പൂവൻ ഉൾപ്പെടെ 12 ഓളം വാഴകൾ, മുളക് തുടങ്ങിയവയും പച്ചക്കറികളുമുണ്ട് സിദ്ദീഖി‌ന്റെ കൃഷിയിടത്തിൽ.പോയ പ്രളയങ്ങൾ  സിദ്ദീഖിനും നഷ്ടങ്ങൾ നൽകിയിട്ടുണ്ട്.  2018ലെ പ്രളയത്തിൽ 70 ടൺ കപ്പ ഉൾപ്പെടെ വെള്ളം കെട്ടി നിന്ന് നശിച്ചു. 2000 വാഴകളും നശിച്ചു. ഏകദ്ദേശം 15 ലക്ഷം രൂപയുടെ കൃഷിയാണ് നശിച്ചത്, നഷ്ടപരിഹാരം ലഭിച്ചത് 60,000 രൂപ മാത്രം.. എന്നിരുന്നാലും  തനിക്ക് എല്ലാം നേടി തന്ന കൃഷി ഉപേക്ഷിക്കാൻ തയ്യാറല്ല..സിദ്ദിഖ് പറഞ്ഞു.   " നഷ്ടം ഒക്കെ ഉണ്ടാകും.. പക്ഷേ ഞാൻ കൃഷി ഉപേക്ഷിക്കില്ല. ഞാൻ 4 പെൺമക്കളെ വളർത്തിയതും വിവാഹം കഴിപ്പിച്ച് അയച്ചതും എല്ലാം ഈ ജോലി കൊണ്ടാണ്. വീട് ഉണ്ടാക്കിയതും ഇത് വരെ മുന്നോട്ട് പോയതും ഈ മേഖല കൊണ്ടാണ്. മണ്ണിനെ അറിഞ്ഞ് കൃഷി ചെയ്യണം. എന്നാൽ  നിരാശപ്പെടേണ്ടി വരില്ല. "

ഇന്ന് ട്രാക്ടറും, കാടുവെട്ടി യന്ത്രവും ഉൾപ്പെടെ എല്ലാ വിധ കാർഷിക ഉപകരണങ്ങളും  സിദ്ദിഖിന്റെ പക്കലുണ്ട്. കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ വിധ പ്രോത്സാഹനവും പിന്തുണയും നൽകുന്ന സിദ്ദീഖ് ഈ വർഷം 15,000 മുളക് തൈകളാണ് കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തത്.
Published by: Rajesh V
First published: September 25, 2020, 7:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading