നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾക്ക് പുതിയ മാർഗ നിർദ്ദേശങ്ങളുമായി വിവിധ സംസ്ഥാനങ്ങൾ; ഹരിത പടക്കങ്ങൾക്ക് മാത്രം അനുമതി 

  പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങൾക്ക് പുതിയ മാർഗ നിർദ്ദേശങ്ങളുമായി വിവിധ സംസ്ഥാനങ്ങൾ; ഹരിത പടക്കങ്ങൾക്ക് മാത്രം അനുമതി 

  രാജസ്ഥാനിൽ ഉത്സവ സീസണിൽ ഗ്രീൻ പടക്കം അഥവാ ഹരിത പടക്കം മാത്രമേ അനുവദിക്കൂ എന്ന് രാജസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചു

  • Share this:
   ഉത്സവകാലമാണ് വരുന്നത്. നവരാത്രി ഉത്സവങ്ങൾ അവസാനിക്കുന്നതോടെ കൊടിയേറുന്നത് ദീപാവലി ആഘോഷങ്ങൾക്കാണ്. തിന്മക്കെതിരെ നന്മയുടെ വിജയം ആണ് ദീപാവലി. ഇരുട്ടിന്മേൽ വെളിച്ചത്തിന്റെ വിജയം ദീപങ്ങൾ കൊളുത്തിയാണ് നാം ആഘോഷിക്കുന്നത്. എന്നാൽ അറിവിന്റെ, പ്രകാശത്തിന്റെ, നന്മയുടെ ആഘോഷത്തെ പടക്കങ്ങൾ ഉപയോഗിച്ച് ദോഷകരമാക്കുകയാണ് നാം കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്. പടക്കങ്ങൾ മൂലം അന്തരീക്ഷ മലിനീകരണം വർദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ രാജ്യത്തെ പല സംസ്ഥാനങ്ങളെയും പടക്കങ്ങളുടെ ഉപയോഗം പൂർണമായോ ഭാഗികമായോ നിരോധിക്കാൻ നിർബന്ധിതരാക്കിയിട്ടുണ്ട്.

   രാജസ്ഥാനിൽ ഉത്സവ സീസണിൽ ഗ്രീൻ പടക്കം അഥവാ ഹരിത പടക്കം മാത്രമേ അനുവദിക്കൂ എന്ന് അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഉത്സവ വേളകളിൽ പടക്കം പൊട്ടിക്കാനുള്ള സമയക്രമത്തിൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

   രാജസ്ഥാൻ സർക്കാർ അടുത്തിടെ പുറപ്പെടുവിച്ച നിർദേശമനുസരിച്ച് ദീപാവലി, ഗുരുപരബ് തുടങ്ങിയ ഉത്സവ സമയങ്ങളിൽ രാത്രി 8 മുതൽ 10 വരെ ഗ്രീൻ പടക്കങ്ങൾ പൊട്ടിക്കാം. ച്‌ഛാത്ത് പൂജയിൽ, ഭക്തർക്ക് രാവിലെ 6 മുതൽ 8 വരെ പടക്കം പൊട്ടിക്കാം, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11:55 നും 12:30 നും ഇടയിൽ മാത്രം പടക്കങ്ങൾ പൊട്ടിക്കാം.

   ഡൽഹി മലിനീകരണ നിയന്ത്രണ സമിതി 2022 ജനുവരി 1 വരെ ദേശീയ തലസ്ഥാനത്ത് പടക്കങ്ങൾ വിൽക്കുന്നതും പൊട്ടിക്കുന്നതും പൂർണമായി നിരോധിക്കാൻ ഉത്തരവിട്ടു. മലിനീകരണ നിയന്ത്രണ സമിതി പാസാക്കിയ നിർദേശ പ്രകാരം വലിയ തോതിലുള്ള ആഘോഷം ജനങ്ങളുടെ ഒത്തുചേരലിന് കാരണമാകുമെന്നും തുടർന്ന് അത് സാമൂഹിക അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ ലംഘിക്കുന്ന അവസ്ഥയിലേക്ക് എത്തുമെന്നും കൂടാതെ, പടക്കങ്ങൾ മൂലമുണ്ടാകുന്ന ഉയർന്ന വായു മലിനീകരണം സംസ്ഥാനത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും വ്യക്തമാക്കുന്നു.

   സാധാരണ പടക്കങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രീൻ പടക്കങ്ങൾക്ക് മലിനീകരണം കുറവായതിനാൽ അവയുടെ വിൽപനയും പൊട്ടിക്കലും സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. "ഗ്രീൻ" പടക്കങ്ങൾ വിൽക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഒഡീഷ എന്നീ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

   2017 ൽ ആദ്യമായി സുപ്രീം കോടതി ഗ്രീൻ പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകുകയും പടക്കങ്ങളുടെ സമ്പൂർണ്ണ നിരോധനം ലഘൂകരിക്കുകയും ചെയ്തു. സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (CSIR-NEERI) വിദഗ്ധരാണ് ഗ്രീൻ പടക്കം തയ്യാറാക്കിയത്. ഈ പടക്കങ്ങൾ ഹാനികരമല്ലാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

   റിപ്പോർട്ടുകൾ പ്രകാരം, ഗ്രീൻ പടക്കങ്ങളിൽ ആർസെനിക്, ബേരിയം, ലിഥിയം തുടങ്ങിയ രാസവസ്തുക്കളിൽ അടങ്ങിയിട്ടില്ല. ഈ പടക്കം 30 ശതമാനം കുറവ് കണികാ പദാർത്ഥ മലിനീകരണമാണ് പുറന്തള്ളുന്നത്. രാജസ്ഥാൻ, ഹരിയാന, ഒഡീഷ, ഡൽഹി, സിക്കിം, വെസ്റ്റ് ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ പടക്കങ്ങൾക്ക് കടുത്ത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ പടക്കം പൊട്ടിക്കാതിരിക്കാൻ പൗരന്മാരെ പ്രേരിപ്പിക്കുന്ന നിർദ്ദേശങ്ങൾ മാത്രമാണ് നൽകിയിട്ടുള്ളത്.
   Published by:Karthika M
   First published:
   )}