• HOME
 • »
 • NEWS
 • »
 • life
 • »
 • STATUS OF KERALA ON INTERNATIONAL MANGROVE DAY KM

കണ്ടു കണ്ടങ്ങരിക്കും കണ്ടൽ വനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതാര് ? രാജ്യാന്തര കണ്ടൽ ദിനം

വളരെ നീളത്തിൽ കടൽത്തീരമുണ്ടെങ്കിലും കേരളത്തിൽ കടലോരത്തും കായലോരത്തും നദീമുഖങ്ങളിലും അഴുമുഖത്തെ ചെളിത്തട്ടുകളിലും ചതുപ്പുപ്രദേശത്തുമൊക്കെയായി കണ്ടലുകൾ വളരുന്ന പ്രദേശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

വളരെ നീളത്തിൽ കടൽത്തീരമുണ്ടെങ്കിലും കേരളത്തിൽ കടലോരത്തും കായലോരത്തും നദീമുഖങ്ങളിലും അഴുമുഖത്തെ ചെളിത്തട്ടുകളിലും ചതുപ്പുപ്രദേശത്തുമൊക്കെയായി കണ്ടലുകൾ വളരുന്ന പ്രദേശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

വളരെ നീളത്തിൽ കടൽത്തീരമുണ്ടെങ്കിലും കേരളത്തിൽ കടലോരത്തും കായലോരത്തും നദീമുഖങ്ങളിലും അഴുമുഖത്തെ ചെളിത്തട്ടുകളിലും ചതുപ്പുപ്രദേശത്തുമൊക്കെയായി കണ്ടലുകൾ വളരുന്ന പ്രദേശം കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

 • Share this:
  പ്രകൃതിയുടെ ശ്വാസകോശങ്ങൾ എന്നാണ് കണ്ടൽ വനങ്ങൾ അറിയപ്പെടുന്നത്.ലോകത്ത് 124 രാജ്യങ്ങളിലായി രണ്ട് കോടിയോളം ഹെക്ടർ സ്ഥലത്ത് (19.8 ദശലക്ഷം ഹെക്ടർ) കണ്ടൽക്കാടുണ്ട്. ഇന്തോനേഷ്യയിലാണ് ഏറ്റവും കൂടുതലുളളത്. ഇന്ത്യയിൽ 6740 ചതുരശ്ര കിലോമീറ്ററിൽ കണ്ടൽവനമുണ്ട്. പശ്ചിമബംഗാളിലെ സുന്ദർബൻസ് ഉൾപ്പെടെയുള്ള കിഴക്കൻ തീരങ്ങളിലാണ് കൂടുതൽ.

  നാലു പതിറ്റാണ്ടു മുൻപ് വരെ 700 ചത്രരശ്ര കിലോമീറ്ററിൽ കുറയാത്ത പ്രദേശത്ത് കണ്ടലുകൾ വളർന്നിരുന്നു എന്നാൽ ഇന്ന് അത് ഏകദേശം 17 ച.കി.മീറ്ററിൽ താഴെയായി എന്ന് കേരള വനം വകുപ്പ് പറയുന്നു. സംസ്ഥാനത്തെ കണ്ടൽവന വിസ്തൃതി 25.2 ചതുരശ്ര കിലോമീറ്ററാണെന്ന് 2010-ലെ കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത് പഠനം കാണിക്കുന്നത്. സംസ്ഥാനത്ത് കണ്ടൽവനത്തിന്റെ 70 ശതമാനത്തിലേറെ സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനംവകുപ്പും സ്വകാര്യ ഉടമസ്ഥത 52.35 ശതമാനമാണെന്ന് ശാസ്ത്ര-സാഹിത്യപരിഷത്തിന്റെ സർവേയും രേഖപ്പെടുത്തുന്നു. ഉടമസ്ഥത ആരുടെ കൈവശമാണെങ്കിലും ഒട്ടേറെ വനം-പരിസ്ഥിതി നിയമങ്ങൾ നഗ്നമായി ലംഘിച്ചാണ് കണ്ടൽക്കാടുകൾ പിഴുതുമാറ്റുന്നത്

  17-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വാൻ റീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥത്തിൽ മലബാർ തീരങ്ങളിൽ കണ്ടുവരുന്ന കണ്ടൽ സസ്യങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ഇതിനുശേഷം പ്രസിദ്ധീകരിച്ച നിരവധി സസ്യശാസ്ത്രഗ്രന്ഥങ്ങളിലും കേരളത്തിലെ കണ്ടലുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

  സംസ്ഥാനത്തെ കണ്ടൽക്കാടുകളിൽ നാല്പതുശതമാനത്തിലേറെയും കണ്ണൂർ ജില്ലയിലാണ്. വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവയൊഴിച്ചുള്ള പത്ത് ജില്ലകളിലും കണ്ടൽവനമുണ്ട്. സമുദ്രതീരത്തെ കണ്ടൽകാടുകൾ ഏറ്റവും കൂടുതൽ കാണുന്നത് എറണാകുളം ജില്ലയിലെ പുതുവൈപ്പിനിൽ ആണ്‌. എറണാകുളത്തെ മംഗള വനത്തിൽ വിവിധതരം കണ്ടൽ മരങ്ങളുണ്ട്.

  മരം, കുറ്റിച്ചെടി, വള്ളിച്ചെടി എന്നീ വിഭാഗത്തിലാണ് കണ്ടൽ. കണ്ടൽക്കാടുകൾക്കിടയിലോ അവയ്ക്ക് സമീപമായോ വളരുന്ന പ്രതേക്യതരം സസ്യങ്ങളുണ്ട്. ശുദ്ധ കണ്ടലുകളല്ലാത്ത അവയെ കണ്ടൽസഹവർത്തികളെന്നോ കണ്ടൽക്കൂട്ടാളികളെന്നോ വിശേഷിപ്പിക്കപ്പെടുന്നു. സംസ്ഥാനത്ത് 18 ഇനം ശുദ്ധ കണ്ടലുകളും 54 തരം കണ്ടൽസഹവർത്തികളുമുണ്ടെന്ന് കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

  ഇന്ന് പലതരത്തിൽ കണ്ടൽകാടുകൾ നശിപ്പിക്കപ്പെടുന്നു. ഇതെല്ലാം ആഗോളതലത്തിൽ തന്നെ പരിസ്ഥിതിക്ക്‌ കനത്ത നാശം ഉണ്ടാക്കുന്നു. ഇന്ത്യയിലെ കണ്ടൽവനങ്ങളെ കുറിച്ചുപഠിച്ച ദേശീയകമ്മറ്റി 32 കണ്ടൽമേഖലകളാണ്‌ അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടവയായി കണ്ടെത്തിയത്.

  കഴിഞ്ഞ കുറെ വർഷത്തിനിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നൂറേക്കറിലേറെ കണ്ടൽക്കാടുകളാണ് വെട്ടിയും തീവെച്ചും ചതുപ്പുനിലം നികത്തിയും മാലിന്യക്കൂമ്പാരങ്ങൾ നിറച്ചും നശിപ്പിച്ചതായി കാണാക്കപ്പെടുന്നത്.

  കണ്ടൽകാടുകൾ സം‌രക്ഷിക്കുകയും നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്ന ഒരു പരിസ്ഥിതി പ്രവർത്തകനായിരുന്നു കണ്ണൂരിലെ കല്ലേൻ പൊക്കുടൻ.യുനെസ്കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സം‌രക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകൾ പരാമർശിച്ചിട്ടുണ്ട്. കേരളത്തിൽ ഒരു ലക്ഷത്തോളം കണ്ടൽത്തൈകളാണു അദ്ദേഹം നട്ടത്. കണ്ടലിനെക്കുറിച്ചറിയാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും പരിസ്ഥിതിപ്രവർത്തകരും ഗവേഷകരും പൊക്കുടനെത്തേടിവന്നു. പൊക്കുടനെത്തേടി ഒട്ടേറെ പുരസ്കാരങ്ങളുമെത്തി.

  അദ്ദേഹം ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കണ്ടൽ വെട്ടുന്നവർക്കു കടുത്ത ശിക്ഷ ഉറപ്പു വരുത്തുന്ന കോടതി വിധി സമ്പാദിക്കാനും പൊക്കുടന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർക്കു കഴിഞ്ഞു.
  Published by:Chandrakanth viswanath
  First published:
  )}