നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • IRCTC | ഐആർസിടിസിയിൽ അക്കൗണ്ട് തുറക്കുന്നത് എങ്ങനെ? ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

    IRCTC | ഐആർസിടിസിയിൽ അക്കൗണ്ട് തുറക്കുന്നത് എങ്ങനെ? ട്രെയിൻ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ

    ഈ ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ ഐആര്‍സിടിസി ടിക്കറ്റിംഗ് അക്കൗണ്ട് തുറക്കാം

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ട്രെയിനിൽ യാത്ര ചെയ്യാന്‍ പ്ലാനുണ്ടോ? നിങ്ങളുടെ മൊബൈല്‍ ഫോണിലൂടെയോ ഡെസ്‌ക്ടോപ്പിലൂടെയോ ലാപ്ടോപ്പിലൂടെയോ വീട്ടിലിരുന്ന് തന്നെ നിങ്ങള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന്, നിങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC - Indian Railway Catering and Tourism Corporation) വെബ്‌സൈറ്റിലോ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറിലോ (ആപ്പ്) രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇത് എങ്ങനെ രജിസ്റ്റര്‍ ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ പങ്കിട്ടുകൊണ്ട്, ഐആര്‍സിടിസി ട്വീറ്റ് ചെയ്തു: ''ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇതുവരെ ഐആര്‍സിടിസി അക്കൗണ്ട് ഇല്ലേ? ഈ ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ ഐആര്‍സിടിസി ടിക്കറ്റിംഗ് അക്കൗണ്ട് തുറക്കാം. നിങ്ങളുടെ ട്രെയിന്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാം.''

      ഐആര്‍സിടിസിയില്‍ ഒരു പുതിയ അക്കൗണ്ട് എങ്ങനെ തുറക്കാം?

      സ്റ്റെപ് 1: ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.irctc.co.in സന്ദര്‍ശിക്കുക

      സ്റ്റെപ് 2: പേജിന്റെ മുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 'രജിസ്റ്റര്‍ ഓപ്ഷനില്‍' ക്ലിക്ക് ചെയ്യുക

      സ്റ്റെപ് 3: നിങ്ങളെ ഐആര്‍സിടിസി രജിസ്‌ട്രേഷന്‍ ഫോമിലേക്ക് റീഡയറക്ടുചെയ്യും

      സ്റ്റെപ് 4: അവിടെ ഉപയോക്തൃനാമം (user name) നല്‍കുക. ഉപയോക്തൃനാമത്തില്‍ 3 മുതല്‍ 35 വരെ അക്ഷരങ്ങള്‍ ഉപയോഗിക്കാം

      സ്റ്റെപ് 5: സുരക്ഷാ ചോദ്യവും അതിന്റെ ഉത്തരവും തിരഞ്ഞെടുക്കുക

      സ്റ്റെപ് 6: നിങ്ങളുടെ പേര്, ലിംഗഭേദം, വൈവാഹിക നില, തൊഴില്‍, ജനനത്തീയതി എന്നിവ നല്‍കുക

      സ്റ്റെപ് 7: നിങ്ങളുടെ ലോഗിന്‍ പാസ് വേർഡായി സാധുവായ ഒരു ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നല്‍കുക

      സ്റ്റെപ് 8: പിന്‍ കോഡ് ഉള്‍പ്പെടെ നിങ്ങളുടെ മുഴുവന്‍ വിലാസവും നല്‍കുക

      സ്റ്റെപ് 9: ക്യാപ്ച കോഡ് ടൈപ്പ് ചെയ്ത് നല്‍കുക, തുടര്‍ന്ന് 'സബ്മിറ്റ്' ബട്ടണില്‍ ക്ലിക്കുചെയ്യുക

      സ്റ്റെപ് 10: നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍/ഇമെയില്‍ ഐഡിയിലേക്ക് അയച്ച കോഡ് നല്‍കി അക്കൗണ്ട് പരിശോധിച്ചുറപ്പിക്കുക. ശേഷം 'സബ്മിറ്റ്' എന്നതില്‍ ക്ലിക്ക് ചെയ്യുക

      സ്റ്റെപ് 11: തുടര്‍ന്ന് നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിക്കും: 'രജിസ്റ്റര്‍ ചെയ്തു' എന്ന്, ഇതോടെ നടപടികള്‍ പൂര്‍ത്തിയായി.

      ഐആര്‍സിടിസിയില്‍ എങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്യാം:

      സ്റ്റെപ് 1: www.irctc.co.in സന്ദര്‍ശിക്കുക

      സ്റ്റെപ് 2: ഹോംപേജിലെ 'ലോഗ് ഇന്‍' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

      സ്റ്റെപ് 3: ലോഗിന്‍ ചെയ്ത ശേഷം, നിങ്ങള്‍ 'ബുക്ക് യുവര്‍ ടിക്കറ്റ്' പേജിലേക്ക് പോകണം

      സ്റ്റെപ് 4: യാത്രയ്ക്കായി കയറുന്നതും ഇറങ്ങുന്നതുമായ സ്റ്റേഷന്‍, ബോര്‍ഡിംഗ്, ഡെസ്റ്റിനേഷന്‍ എന്നിവ നല്‍കുക

      സ്റ്റെപ് 5: നിങ്ങളുടെ യാത്രയുടെ തീയതിയും നിങ്ങള്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ക്ലാസും തിരഞ്ഞെടുക്കുക

      സ്റ്റെപ് 6: നിങ്ങള്‍ക്ക് താല്‍പര്യമുള്ള ട്രെയിനില്‍ സീറ്റ് ലഭ്യമാണോയെന്ന് പരിശോധിക്കുക

      സ്റ്റെപ് 7: സീറ്റുകള്‍ ലഭ്യമാണെങ്കില്‍, 'ബുക്ക് നൗ' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

      സ്റ്റെപ് 8: ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആവശ്യമായ വിശദാംശങ്ങള്‍ നല്‍കുക

      സ്റ്റെപ് 9: മൊബൈല്‍ നമ്പറും ക്യാപ്ചയും നല്‍കുക

      സ്റ്റെപ് 10: ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ യുപിഐ ഉപയോഗിച്ച് ഓണ്‍ലൈനായി ടിക്കറ്റ് ചാര്‍ജ് അടയ്ക്കുക

      സ്റ്റെപ് 11: ഒടുവില്‍, നിങ്ങളുടെ ഫോണില്‍ ടിക്കറ്റ് ലഭിച്ചതിന്റെ ഒരു സന്ദേശം ലഭിക്കും
      Published by:Karthika M
      First published:
      )}