നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • '30000 രൂപ വരെ ചിലവിൽ മനുഷ്യവിസർജ്യ ചികിത്സ' കരൾരോഗികളിലെ മദ്യാസക്തി കുറയ്ക്കുമെന്ന് പഠനം

    '30000 രൂപ വരെ ചിലവിൽ മനുഷ്യവിസർജ്യ ചികിത്സ' കരൾരോഗികളിലെ മദ്യാസക്തി കുറയ്ക്കുമെന്ന് പഠനം

    ആരോഗ്യമുള്ള ഒരാളിൽനിന്ന് ശേഖരിക്കുന്ന വിസർജ്യം ഉപ്പുവെള്ളത്തിൽ കലർത്തി 2 തവണ ഫിൽറ്റർ ചെയ്ത ശേഷം ട്യൂബ് വഴി രോഗിയുടെ ചെറുകുടലിലേക്കു നൽകുകയാണു സ്റ്റൂൾ ട്രാൻസ്പ്ലാന്റ് ചികിത്സാ രീതി

    Image for representation.

    Image for representation.

    • Share this:
      കൊച്ചി: മദ്യപാനം കാരണം ഉണ്ടാകുന്ന ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ് കരൾവീക്കം. മദ്യത്തിന് അടിപ്പെടുന്ന കരൾവീക്ക രോഗികളിൽ (ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്) മദ്യാസക്തി കുറയ്ക്കാൻ മനുഷ്യവിസർജ്യം ഉപയോഗിച്ചുള്ള ചികിത്സയിലൂടെ (സ്റ്റൂൾ ട്രാൻസ്പ്ലാന്റ്) സാധിക്കുമെന്ന പുതിയ കണ്ടെത്തിൽ ഈ മേഖലയിൽ പ്രതീക്ഷയേകുകയാണ്. രാജഗിരി ആശുപത്രിയിലെ ലിവർ ഇൻസ്റ്റിറ്റ്യൂട്ടിലുള്ള ഹെപ്പറ്റോളജി വിഭാഗം ഫിസിഷ്യൻ സയന്റിസ്റ്റ് ഡോ. സിറിയക് അബി ഫിലിപ്സിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

      അമേരിക്കൻ അസോസിയേഷൻ ഫോർ ദ് സ്റ്റഡി ഓഫ് ലിവർ ഡിസീസിന്റെ (എഎ എസ്എൽഡി) വാർഷിക സമ്മേളനമായ ‘ദ് ലിവർ മീറ്റിങ്ങ്’-ലെ ഏറ്റവും പ്രധാനപ്പെട്ട പ്രസിഡൻഷ്യൽ പ്ലീനറി സെഷനിൽ നവംബർ 14ന് ഡോ. സിറിയക് അബി ഫിലിപ്സ് ഇതുസംബന്ധിച്ച് നടത്തിയ പഠനത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിക്കും. ലിവർ മീറ്റിങ്ങിലെ ഏറ്റവും മികച്ച പ്രബന്ധങ്ങളുടെ പട്ടികയിലും ഡോ. സിറിയക് അബി ഫിലിപ്സിന്‍റെ പ്രബന്ധം ഇടം പിടിച്ചിട്ടുണ്ട്.

      എന്താണ് സ്റ്റൂൾ ട്രാൻസ്പ്ലാന്‍റ്?

      ആരോഗ്യമുള്ള ഒരാളിൽനിന്ന് ശേഖരിക്കുന്ന വിസർജ്യം ഉപ്പുവെള്ളത്തിൽ കലർത്തി 2 തവണ ഫിൽറ്റർ ചെയ്ത ശേഷം ട്യൂബ് വഴി രോഗിയുടെ ചെറുകുടലിലേക്കു നൽകുകയാണു സ്റ്റൂൾ ട്രാൻസ്പ്ലാന്റ് ചികിത്സാ രീതി. ചെറുകുടലിലുള്ള, ശരീരത്തിനു ഹാനികരമായ വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ചീത്ത അണുക്കളെ വിസർജ്യത്തിലടങ്ങിയ നല്ല അണുക്കൾ നശിപ്പിക്കുകയും നല്ല അണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് ഈ ചികിത്സയുടെ ഫലമെന്ന് ഡോ. സിറിയക് അബി ഫിലിപ്സ് പറഞ്ഞു. 25,000 – 30,000 രൂപയാണു സ്റ്റൂൾ ട്രാൻസ്പ്ലാന്‍റ് ചികിത്സയുടെ ചെലവ് എന്നും അദ്ദേഹം വ്യക്തമാക്കുന്നു.

      Also Read- Early Signs of Liver Damage | അമിത മദ്യപാനം മൂലമുള്ള കരൾ രോഗം; തുടക്കത്തിലേ എങ്ങനെ തിരിച്ചറിയാം?

      ഡോ. സിറിയക് അബി ഫിലിപ്സ് 35 രോഗികളെയാണ് സ്റ്റൂൾ ട്രാൻസ്പ്ലാന്റിനു വിധേയമാക്കിയത്. ഇവരെ മൂന്നു വർഷം നിരീക്ഷിച്ചപ്പോൾ 71.4% പേരും പിന്നീടു മദ്യപിച്ചിട്ടില്ലെന്നും 65.7% പേരിൽ ആയുർദൈർഘ്യം വർധിച്ചുവെന്നും കണ്ടെത്തി. സ്റ്റിറോയ്ഡ് പോലുള്ള സാധാരണ ചികിത്സയ്ക്കു വിധേയരായ 26 പേരെ നിരീക്ഷിച്ചപ്പോൾ 53.8% പേരും മദ്യപാനം തുടരുന്നതായാണു കണ്ടെത്തിയത്. 38.5% പേരിൽ മാത്രമാണ് ആയുർദൈർഘ്യം കൂടുന്നതെന്നും വ്യക്തമായി. മദ്യപാനത്തെ തുടർന്നുള്ള കരൾവീക്ക രോഗികളിൽ സ്റ്റൂൾ ട്രാൻസ്പ്ലാന്റ് ചികിത്സ ഫലപ്രദമാണെന്ന് 2017ൽ ഡോ. സിറിയക് കണ്ടെത്തിയിരുന്നു.
      Published by:Anuraj GR
      First published:
      )}