• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണി

news18india
Updated: December 22, 2018, 5:05 PM IST
പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണി
news18india
Updated: December 22, 2018, 5:05 PM IST
'പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണി, നിൻ തൃപ്പാദം കുമ്പിട്ടു നിൽക്കുന്നു ഞാൻ' പുൽക്കൂട്ടിൽ പിറന്ന ഉണ്ണീശോയെയാണ് ക്രിസ്മസ് നാളുകളിൽ കാണാൻ കഴിയുക. ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന ഒന്നാണ് പുൽക്കൂട്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആണ് പുൽക്കൂടിന് തുടക്കമിട്ടത്. 1224ൽ അദ്ദേഹം പുൽക്കൂടിന് തുടക്കമിട്ടു എന്നാണ് കരുതുന്നത്.

ഒരു ക്രിസ്മസ് രാത്രിയിലാണ് ആദ്യമായി പുൽക്കൂട് ഉണ്ടാക്കിയത്. ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ കാലിത്തൊഴുത്ത് കെട്ടിയുണ്ടാക്കുകയായിരുന്നു. അന്ന് ഉണ്ണിയേശു കാലിത്തൊഴുത്തിൽ പിറന്നതിനെ അനുസ്മരിക്കുന്നതിനായി ഉണ്ടാക്കിയ കാലിത്തൊഴുത്തിനെ പുനരാവിഷ്കരിച്ചത് ജീവനുള്ള മനുഷ്യരും മൃഗങ്ങളും ചേർന്നായിരുന്നു.

ക്രിസ്മസ് ട്രീയുടെ കഥ

 അങ്ങനെ ആദ്യമായി ജീവനുള്ളവർ ചേർന്ന് ഒരു പുൽക്കൂട് ഉണ്ടാക്കി. പിന്നെയിങ്ങോട്ട് പുൽക്കൂടുകളുടെ പിറവി ആയിരുന്നു. ഉണ്ണിയേശുവും മാതാവും ജോസഫും ആട്ടിടയൻമാരും കന്നുകാലികളും ആടുകളും ജ്ഞാനികളും സമ്മാനങ്ങളും എല്ലാം പുൽക്കൂടുകളിൽ നിറഞ്ഞു. ആദ്യകാലങ്ങളിൽ മൺരൂപങ്ങൾ ആയിരുന്നു പുൽക്കൂട്ടിൽ വെക്കുന്നതിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ന് പ്ലാസ്റ്റിക്കിലും പ്ലാസ്റ്റർ ഓഫ് പാരിസിലും ഗ്ലാസിലും തീർത്ത ക്രിസ്മസ് രൂപങ്ങൾ ലഭ്യമാണ്.

ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന പാട്ടുകൾ
 പുൽക്കൂടുകളിലും വന്നു വലിയ മാറ്റങ്ങൾ. പണ്ടു കാലങ്ങളിൽ വീടുകളിൽ പുല്ലും മുളയും ഒക്കെ ഉപയോഗിച്ചായിരുന്നു പുൽക്കൂട് ഉണ്ടാക്കിയിരുന്നത്. എന്നാൽ, ഇന്ന് സമയക്കുറവ് മൂലം അതിനൊന്നും ആരും മിനക്കെടാറില്ല. പക്ഷേ, ഇൻസ്റ്റന്‍റ് പുൽക്കൂടുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ചൂരലിലും പ്ലൈവുഡിലും ഒക്കെ തീർത്ത പുൽക്കൂടുകൾ ഇന്ന് വാങ്ങാൻ ലഭിക്കും.

പക്ഷേ, ക്രിസ്മസ് രാത്രിയിൽ എല്ലാ ദേവാലയങ്ങളിലും മനോഹരമായ പുൽക്കൂടുകൾ തീർക്കാറുണ്ട്. പുൽക്കൂട് ഇല്ലാത്ത ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കുന്നത് പോലും അസാധ്യമാണ്.
Loading...

First published: December 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...