• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

ക്രിസ്മസ് ട്രീയുടെ കഥ

news18india
Updated: December 22, 2018, 4:07 PM IST
ക്രിസ്മസ് ട്രീയുടെ കഥ
news18india
Updated: December 22, 2018, 4:07 PM IST
ക്രിസ്മസിന് നാലാഴ്ച മുമ്പുള്ള ഞായറാഴ്ച അലങ്കരിച്ചു വെക്കുന്ന ക്രിസ്മസ് ട്രീ ക്രിസ്മസ് കഴിഞ്ഞ് 12 ദിവസത്തിനു ശേഷം എടുത്തു മാറ്റണം. അതായത് ജനുവരി ആറിന്. 1605 ലാണ് ക്രിസ്മസ് ട്രീ എന്ന പതിവ് തുടങ്ങിയത്. പശ്ചിമ ജർമനിയിലെ സ്ട്രാസ് ബാർഗാണ് ക്രിസ്മസ് ട്രീയുടെ ജന്മനാട്.

ചെറി മരങ്ങളിൽ വർണക്കടലാസുകളും ബലൂണുകളും നക്ഷത്രവിളക്കുകളും തൂക്കി. ആദ്യ ക്രിസ്മസ് ട്രീ അങ്ങനെ ഏറ്റവും ലളിതമായി പിറന്നു. ക്രിസ്മസ് ട്രീയുടെ ചുവട്ടിലാണ് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമുള്ള സമ്മാനപ്പൊതികൾ കരുതി വെയ്ക്കുക.

ക്രിസ്മസ് ട്രീയുമായി ബന്ധപ്പെട്ട് നിരവധി കഥകളാണ് ഉള്ളത്. മഞ്ഞുകാലത്ത് മരങ്ങൾ കൊണ്ടുവന്ന് അലങ്കരിക്കുന്ന പതിവ് ക്രിസ്മസ് ആചരിച്ചു തുടങ്ങുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് ഉണ്ടായിരുന്നു. കൊടുംമഞ്ഞുള്ള യൂറോപ്യൻ പ്രദേശങ്ങളിൽ അവർ നേരത്തെ തന്നെ കാട്ടിൽ നിന്നും വിറകും മരങ്ങളും ശേഖരിക്കുക പതിവായിരുന്നു. കൊടുംതണുപ്പിനെ നേരിടാൻ വേണ്ടിയായിരുന്നു അത്. പിന്നീട്, അത് ക്രിസ്മസിന്‍റെ ഭാഗമായി മാറി.
Loading...

ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന പാട്ടുകൾ
 19, 20 നൂറ്റാണ്ടുകൾ ആയപ്പോഴേക്കും ഇന്ത്യയിലേക്ക് പാശ്ചാത്യ മിഷണറിമാർ ക്രിസ്മസ് ട്രീ എത്തിച്ചു. പ്ലാസ്റ്റിക്കും മറ്റ് കൃത്രിമ വസ്തുക്കൾ കൊണ്ടും ക്രിസ്മസ് ട്രീകൾ ലഭ്യമാണ്. ഇന്ന് ക്രിസ്മസ് കാലം ആകുമ്പോഴേക്കും മിക്കവരും വീടുകളിൽ അലങ്കരിച്ചു വെക്കുന്നത് പ്ലാസ്റ്റിക് ക്രിസ്മസ് ട്രീയാണ്. വിദേശ രാജ്യങ്ങളിൽ ക്രിസ്മസ് ട്രീ നട്ടു വളർത്തുന്നത് വലിയ ബിസിനസ് ആണ്. ഫിർ എന്നു പേരുള്ള മരങ്ങളാണ് ഏറ്റവും കൂടുതൽ ക്രിസ്മസ് ട്രീയായി ഉപയോഗിക്കുന്നത്.


ഫിർ, പൈൻ മരങ്ങളാണ് പ്രധാനമായും ക്രിസ്മസ് ട്രീയായി ഉപയോഗിക്കുന്നത്. ഇതിൽ തന്നെ വിവിധ തരത്തിലുള്ള ട്രീകളുണ്ട്. ഡഗ്ലസ് ഫിർ, നോബിൾ ഫിർ, ഫേസർ ഫിർ, ബാൾസംഫിർ എന്നിങ്ങനെ പല തരമുണ്ട്. പൈൻ മരത്തിൽ സ്കോച്ച് പൈൻ, വെർജീന്യൻ പൈൻ എന്നീ മരങ്ങളും ക്രിസ്മസ് ട്രീയായി ഉപയോഗിക്കുന്നുണ്ട്.

ക്രിസ്മസ് ട്രീ ഇല്ലാത്ത് ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ല. ക്രിസ്മസ് രാത്രിയിൽ ദേവാലയങ്ങളിൽ ക്രിസ്മസ് ട്രീ ഒരുക്കാറുണ്ട്. ഇതിൽ സമ്മാനങ്ങളും കെട്ടിത്തൂക്കാറുണ്ട്. നിശ്ചിത തുക നൽകിയാൽ ക്രിസ്മസ് ട്രീ ലഭിക്കും. അതിൽ എന്തു സമ്മാനമാണ് കാത്തിരിക്കുന്നത് എന്നറിയാൻ അത്രയേറെ ആകാംക്ഷയോടെയാണ് ഓരോരുത്തരും ക്രിസ്മസ് ട്രീ എടുക്കുന്നത്. പള്ളിയിലെ യുവനിര ആയിരിക്കും ക്രിസ്മസ് ട്രീ ഒരുക്കുന്നത്.

First published: December 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍