നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • വീൽചെയറിലിരുന്ന് സ്റ്റീഫൻ ഹോക്കിങാകാൻ സ്വപ്നം കണ്ടു; അകാലത്തിൽ പൊലിഞ്ഞ പത്താം ക്ലാസുകാരന് എഴുതിയ മൂന്ന് വിഷയത്തിനും ഉയർന്ന മാർക്ക്

  വീൽചെയറിലിരുന്ന് സ്റ്റീഫൻ ഹോക്കിങാകാൻ സ്വപ്നം കണ്ടു; അകാലത്തിൽ പൊലിഞ്ഞ പത്താം ക്ലാസുകാരന് എഴുതിയ മൂന്ന് വിഷയത്തിനും ഉയർന്ന മാർക്ക്

  പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുക, ബഹിരാകാശ യാത്രികനാവുക, രാമേശ്വരത്തേക്ക് പോവുക എന്നിവയായിരുന്നു വിനായകന്‍റെ പൂർത്തിയാകാത്ത സ്വപ്നങ്ങൾ.

  stephen-hawking

  stephen-hawking

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനെ പോലെ വീൽ ചെയറിൽ ജീവിക്കുകയും സ്റ്റീഫൻ ഹോക്കിംഗിനെ പോലെയാകാൻ സ്വപ്നം കാണുകയും ചെയ്ത പത്താംക്ലാസുകാരൻ വിനായക് ശ്രീധറിന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ എഴുതിയ മൂന്ന് വിഷയത്തിനും ഉയർന്ന മാർക്ക്. ഓരോ വിഷയത്തിനും നൂറിനോട് അടുത്താണ് വിനായകന്റെ മാർക്ക്.

   സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയ്ക്കിടെ മാർച്ചിൽ വിനായക് സ്വപ്നങ്ങൾ ബാക്കിയാക്കി ഈ ലോകത്തു നിന്നും വിട്ടു പോയിരുന്നു. പേശികളുടെ വളർച്ച തടസപ്പെടുകയും ദുർബലമാവുകയും ചെയ്യുന്ന duchenne muscular dystrophy എന്ന ജനതിക തകരാറായിരുന്നു വിനായകന്റേത്.

   also read: മത്സരച്ചൂടിനിടയിലും വൃതമെടുത്ത്; വൈറലായി ഹൈദരാബാദ് താരങ്ങളുടെ നോമ്പുതുറ ചിത്രം

   ഈ പ്രശ്നത്തിൽ തളർന്നു പോകാതെ ജീവിതത്തെ ആത്മവിശ്വാസത്തേോടെ നേരിടാൻ വിനായകന് കഴിഞ്ഞിരുന്നു. ഇംഗ്ലീഷിന് 100 മാർക്കും സയൻസിന് 96 മാർക്കും സംസ്കൃതത്തിന് 97 മാർക്കും വിനായകൻ നേടി. കമ്പ്യൂട്ടർ സയൻസ്, സോഷ്യൽ സ്റ്റഡ‍ീസ് എന്നിവ എഴുതുന്നതിന് മുമ്പാണ് വിനായകൻ മരണപ്പെട്ടത്.

   പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുക, ബഹിരാകാശ യാത്രികനാവുക, രാമേശ്വരത്തേക്ക് പോവുക എന്നിവയായിരുന്നു വിനായകന്‍റെ പൂർത്തിയാകാത്ത സ്വപ്നങ്ങൾ.

   രണ്ട് വയസ് ആയിരുന്നപ്പോഴാണ് വിനായകന് duchenne muscular dystrophy കണ്ടെത്തിയത്. പേശിയിലെ കോശങ്ങള്‍ക്ക് കോട്ടമുണ്ടാക്കാതെ സംരക്ഷിക്കുന്ന ഡിസ്ട്രോഫിൻ എന്ന പ്രോട്ടീനിന്റെ കുറവ് കൊണ്ടാണ് duchenne muscular dystrophy എന്ന പ്രശ്നം ഉണ്ടാകുന്നത്.

   തിങ്കളാഴ്ചയായിരുന്നു സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചത്. നോയിഡയിലെ അമിറ്റി ഇന്റർ നാഷണൽ സ്കൂളിലാണ് വിനായക് പഠിച്ചിരുന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ കാറ്റഗറി ഒഴിവാക്കി ജനറൽ കാറ്റഗറിയിൽ തന്നെയാണ് വിനായക് പരീക്ഷ എഴുതിയത്.

   വിനായക്ന്റെ പേശികളുടെ ചലനം വളരെ പരിമിതമാണ്. വളരെ പതുക്കെ മാത്രമെ അവന് എഴുതാന് ‍ കഴിയുകയുള്ളു. പരീക്ഷകൾക്ക് സമയം ഒരു പ്രശ്നമായിരുന്നതിനാൽ മറ്റൊരാളുടെ സഹായത്തോടെയാണ് ഇംഗ്ലീഷ്, സയൻസ് എന്നീ വിഷയങ്ങൾ എഴുതിയത്. സംസ്കൃതം അവൻ സ്വന്തമായി തന്നെ എഴുതി. വീൽ ചെയറിലാണ് അവൻ ജീവിക്കുന്നത്. എന്നാൽ അവന്റെ മനസ് വളരെ മൂര്‍ച്ചയേറിയതായിരുന്നു. മാത്രമല്ല പരിമിതിയില്ലാതെ സ്വപ്നം കാണുകയും ചെയ്തിരുന്നു- വിനായകന്റെ അമ്മ മമത ശ്രീധര്‍ പറഞ്ഞു.

   എല്ലാ വെല്ലുവിളികളെയും മറികടന്ന് താനൊരു ബഹിരാകാശ യാത്രികനാവുമെന്ന് അവന്‍ എപ്പോഴും പറയുമായിരുന്നു. സ്റ്റീഫൻ ഹോക്കിങിന് ഓക്സ്ഫോർഡിൽ പോകാനും പ്രപഞ്ച ഘടന ശാസ്ത്രത്തിൽ പേര് പതിപ്പിക്കാനും കഴിഞ്ഞെങ്കിൽ തനിക്ക് ബഹിരാകാശത്ത് പോകാന്‍ കഴിയുമെന്നാണ് അവൻ പറയുന്നത്. പത്താം ക്ലാസ് പരീക്ഷയിൽ റാങ്ക് നേടാൻ കഴിയുമെന്നും അവന് വിശ്വാസം ഉണ്ടായിരുന്നു- അവർ വ്യക്തമാക്കി.

   അവന്റെ ആത്മ വിശ്വാസം കണ്ട് പലപ്പോഴും അതിശയിച്ചു പോയിരുന്നുവെന്നും അവർ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കന്യാകുമാരിക്ക് അടുത്തുള്ള രാമേശ്വരം ക്ഷേത്രത്തില്‍ പോകാൻ അവൻ ആഗ്രഹിച്ചിരുന്നു. അവന്റെ ആ ആഗ്രഹം സാധിക്കാനായി രാമേശ്വരം ക്ഷേത്രം സന്ദർശിക്കാൻ ഒരുങ്ങുകയാണ് കുടുംബം.

   വിനായകൻ മാത്രമല്ല, സഹോദരിയും കുടുംബത്തിന്റെ അഭിമാനമാണ്. ഐഐഎസ് വിദ്യാർഥിനിയായിരുന്നു വിനായകന്റെ സഹോദരി. ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ പിഎച്ച്ഡി ചെയ്യുകയാണ് അവർ. ജിഎംആർ വൈസ് പ്രസിഡന്റാണ് വിനായകന്റെ അച്ഛൻ. അമ്മ വീട്ടമ്മയാണ്.

   എന്നാൽ താനിത് അവനു വേണ്ടി തെരഞ്ഞെടുത്തതാണെന്നാണ് അമ്മ പറയുന്നത്. അവനു ചുറ്റുമാണ് എന്റെ ഒരു ദിവസം. പല്ല് തേയ്പ്പിക്കുന്നത് മുതൽ ആഹാരം നൽകുന്നതു വരെ ഞാനാണ്. അവന്റെ ആത്മവിശ്വാസമായിരുന്നു ഞങ്ങളുടെ ശക്തി-മമത പറഞ്ഞു.

   Published by:Gowthamy GG
   First published: