HOME » NEWS » Life » STUDENTS HELP TEAMMATE RECOVERING FROM CANCER COMPLETE RACE GH

ക്യാൻസറിനോട് പൊരുതി യവ ഓടി; ട്രാക്കിൽ താങ്ങായി എത്തി സഹതാരങ്ങൾ; വീഡിയോ കാണാം

സ്പോർട്സമാൻഷിപ്പും മനുഷിത്വവുമുളള കുട്ടികളാണ് ഇവരെന്നും മനോഹരമായ കാഴ്ച്ചയാണിതെന്നും ചിലർ അഭിപ്രായപ്പെട്ടു. വീഡിയോ കണ്ട ശേഷം കരച്ചിൽ വന്നെന്നും മറ്റ് ചിലർ പറയുന്നു. ഒരുപാട് പേർ കണ്ട് പഠിക്കേണ്ട കാഴ്ച്ചയാണിതെന്ന് വേറൊരാൾ അഭിപ്രായം എഴുതി.

News18 Malayalam | news18
Updated: May 26, 2021, 6:56 PM IST
ക്യാൻസറിനോട് പൊരുതി യവ ഓടി; ട്രാക്കിൽ താങ്ങായി എത്തി സഹതാരങ്ങൾ; വീഡിയോ കാണാം
Yeva Klingbeil,
  • News18
  • Last Updated: May 26, 2021, 6:56 PM IST
  • Share this:
ക്യാൻസറിനോട് പൊരുതുന്ന സഹതാരത്തെ ട്രാക്കിലൂടെ ഓടാൻ സഹായിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ന്യൂയോർക്കിലെ ക്യാപിറ്റൽ ഡിസ്ട്രിക്ക് മേഖലയിൽ നടന്ന ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിലാണ് സംഭവം. മൂന്ന് പെൺകുട്ടികൾ ചേർന്നാണ് ക്യൻസറിനോട് പൊരുതുന്ന യവ ക്ലിംഗ്ബേയി എന്ന പെൺകുട്ടിയെ റിലേ പൂർത്തിയാക്കാൻ സഹായിച്ചത്.

ഫിനിഷിംഗ് ലൈൻ കടന്നതിന് പിന്നാലെ സെഹൻദോവ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ കയ്യടിച്ചും ആർത്തു വിളിച്ചും ഇവരെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ ഉണ്ട്. യവക്ക് ചുറ്റും കൂടിയ സുഹൃത്തുക്കൾ പോരാളിയാണ് ഞങ്ങളുടെ യവ എന്ന് ഉറക്കെ വിളിച്ചുപറയുന്നതും വീഡിയോയിൽ കാണാം.

സ്കൂളിലെ ക്രോസ് കൺട്രി ടീമിന്റെ ഭാഗമായിരുന്നു യവ ക്ലിംഗ്ബേയിക്ക് ക്യാൻസർ ബാധിച്ച് കഴിഞ്ഞ ഒരു വർഷമായി ട്രാക്കിലൂടെ ഓടാൻ സാധിച്ചിരുന്നില്ല എന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. താടിയെല്ലിലാണ് യവക്ക് ക്യാൻസർ ബാധിച്ചിരിക്കുന്നത്. കീമോ, റേഡിയോ തെറാപ്പി ചികിൽസകളാണ് യവക്ക് നൽകി വരുന്നത്. ഇതിനിടെ തലച്ചോറിലും ചെറിയ പ്രശ്നങ്ങൾ കണ്ടു തുടങ്ങി. ഇതിനെ തുടർന്ന് ഭക്ഷണം ഇറക്കുന്നതിനും ശ്വസിക്കുന്നതിനും യവ പ്രയാസപ്പെടുന്നുണ്ട്.

ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനൽ നിയന്ത്രിക്കാൻ കെറ്റില്‍ബെറോ വേണ്ട, ധർമസേന മതി: വസിം ജാഫറിന്റെ ട്വീറ്റ്‌ വൈറൽ

ചികിത്സ തുടരുന്നതിനോടൊപ്പം യവക്ക് മാനസികമായി കരുത്തും ഊർജ്ജവും നൽകണമെന്നും കുടുംബാഗങ്ങളും സുഹൃത്തുക്കളും ഉറപ്പിച്ചിരുന്നു. ഇതിനായാണ് ഇത്തരമൊരു മീറ്റ് സംഘടിപ്പിച്ചത്. ഷെൻ അത് ലറ്റിക്ക് എന്ന ട്വിറ്റർ പേജാണ് സുഹൃത്തുക്കളുടെ കൈപിടിച്ച് യവ റിലേ പൂർത്തിയാക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്.

'യവയെ ട്രാക്കിൽ കാണാൻ കഴിയുന്നത് എത്ര മനോഹരമായ കാഴ്ച്ചയാണ്. 4x1 റിലേയിൽ ടീം അംഗങ്ങൾ യവക്ക് ഒപ്പം എപ്പോഴും സഹായത്തിനുണ്ടായിരുന്നു. ക്യാൻസറിന് എതിരെയുള്ള യവയുടെ പോരാട്ടം തുടരും ഒപ്പം നമ്മളെ അവൾ അതിശയിപ്പിച്ച് കൊണ്ടേയിരിക്കും' - വീഡിയോ പങ്കുവെച്ച് ഷെൻ അത് ലറ്റിക്ക് അവരുടെ ട്വിറ്റർ പേജിൽ കുറിച്ചു.

മുൻ അമേരിക്കൻ പ്രഫഷണൽ ബാസ്ക്കറ്റ് ബോൾ താരമായ റെക്സ് ചാമ്പാനും വീഡിയോ ഷെയർ ചെയ്തിരുന്നു. ഒരു ടീമായി നിൽക്കുക എന്നതിന് അപ്പുറം മറ്റൊന്നുമില്ല എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഇതിനോടകം രണ്ടു ലക്ഷത്തിൽ അധികം ആളുകളാണ് ട്വിറ്ററിൽ വീഡിയോ കണ്ടിരിക്കുന്നത്. നിരവധി റീട്വീറ്റുകളും കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.

സ്പോർട്സമാൻഷിപ്പും മനുഷിത്വവുമുളള കുട്ടികളാണ് ഇവരെന്നും മനോഹരമായ കാഴ്ച്ചയാണിതെന്നും ചിലർ അഭിപ്രായപ്പെട്ടു. വീഡിയോ കണ്ട ശേഷം കരച്ചിൽ വന്നെന്നും മറ്റ് ചിലർ പറയുന്നു. ഒരുപാട് പേർ കണ്ട് പഠിക്കേണ്ട കാഴ്ച്ചയാണിതെന്ന് വേറൊരാൾ അഭിപ്രായം എഴുതി.

നേരത്തെ യവയുടെ ഹെഡ് കോച്ചായിരുന്ന റോബ് ക്ലോട്ടിയർ ചികിൽക്കായി പണം കണ്ടെത്തുന്നതിനായി മാരത്തൺ നടത്തിയിരുന്നു. തന്റെ വീട്ടിൽ നിന്നും യവയുടെ വീട് വരെയാണ് റോബട്ട് ഓടിയത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന മാരത്തൺ ചികിത്സക്ക് തുക കണ്ടെത്തുന്നതിന് ഒപ്പം ക്യാൻസർ അവബോധവും ലക്ഷ്യം വെച്ചിരുന്നു.

KeyWords: Cancer, School, Race, Help, New York, Teammate, Viral Video, Klingbeil, യവ ക്ലിംഗ്ബേയി, യവ, ഓട്ടം, ന്യൂയോർക്ക്, ക്യാൻസർ, വൈറൽ വീഡിയോ
Published by: Joys Joy
First published: May 26, 2021, 6:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories