സഹപാഠികളുടെ ജീവൻ രക്ഷിയ്ക്കണം; കലാപ്രകടനങ്ങളുമായി തെരുവിലിറങ്ങി കൂട്ടുകാർ

ക്യാൻസർ രോഗിയും വൃക്കരോഗിയുമായ സഹപാഠികളുടെ ചികിത്സയ്ക്കും ബൈക്കപകടത്തിൽ മരിച്ച കൂട്ടുകാരന്റെ കുടുംബത്തിനും വേണ്ടിയാണ് വിദ്യാർഥികൾ കലാപ്രകടനങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: January 16, 2020, 11:10 AM IST
സഹപാഠികളുടെ ജീവൻ രക്ഷിയ്ക്കണം; കലാപ്രകടനങ്ങളുമായി തെരുവിലിറങ്ങി കൂട്ടുകാർ
students
  • Share this:
പാലക്കാട്: വലിയൊരു ദൗത്യമാണ് പാലക്കാട് മാത്തൂർ സിഎഫ്ഡിഎച്ച്എസ്എസിലെ വിദ്യാർത്ഥികൾ ഏറ്റെടുത്തിട്ടുള്ളത്. അവരുടെ രണ്ടു  കൂട്ടുകാരുടെ ചികിത്സയ്ക്കായി വലിയൊരു തുക കണ്ടെത്തണം.  ബൈക്കപകടത്തിൽ മരിച്ച  മറ്റൊരു കൂട്ടുകാരന്റെ കുടുംബത്തെ സഹായിക്കണം.

ഇതിനായി എഴുപത് ലക്ഷത്തോളം രൂപ കണ്ടെത്തണം. അതിനായുള്ള തീവ്രശ്രമത്തിലാണ് സിഎഫ്ഡിഎച്ച്എസ്എസിലെ വിദ്യാർത്ഥികളും അധ്യാപകരും മാത്തൂരിലെ നാട്ടുകാരുമെല്ലാം. ഇതിനായി ഇവർ തെരുവിൽ  മൈം  അവതരിപ്പിയ്ക്കുകയും ഫുട്ബോൾ ടൂർണമെൻറ് നടത്തുകയുമെല്ലാം ചെയ്യുന്നു.

also read:ഡിജിറ്റൽ കേരളത്തിന് ഡിജിറ്റൽ സർവകലാശാല

എന്നിട്ടും ഇവർക്ക് ലക്ഷ്യം വെച്ച  വലിയൊരു തുകയിലേക്ക് എത്താൻ ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. സന്മനസ്സുള്ളവർക്കെല്ലാം ഈ കുട്ടുകാരെ സഹായിയ്ക്കാം.

ഒരാൾക്ക് ക്യാൻസർമറ്റൊരാൾക്ക് വൃക്കരോഗം
സജീഷും, റഹീമും സിഎഫ്ഡിഎച്ച്എസ്എസിലെ വിദ്യാർത്ഥികളാണ്. റഹീം എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. തൊണ്ടയിൽ ക്യാൻസർ ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി  ചികിത്സയിലാണ് റഹിം. നിരവധി തവണ  കീമോ തെറാപ്പിയ്ക്ക് വിധേയനായ റഹിം ഏറെ അവശനാണ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. റഹീമിന്റെ വലിയൊരു സ്വപ്നമാണ് വീട്. റഹീമിന്റെ ചികിത്സയ്ക്കൊപ്പം വീടെന്ന സ്വപ്നവും കൂട്ടുകാർക്ക് യാഥാർത്ഥ്യമാക്കണം.

വിഎച്ച്എസ്ഇ രണ്ടാം വർഷ വിദ്യാർത്ഥിയായ സജീഷിന് വൃക്കരോഗമാണ്. ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന സജീഷിന് വിദഗ്ധ ചികിത്സയ്ക്കായി 48 ലക്ഷത്തോളം രൂപ വേണമെന്നാണ് വീട്ടുകാർ പറയുന്നത്. ഇപ്പോൾ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടക്കുന്നുണ്ട്. ഇതിന്റെ ബലത്തിലാണ് ജീവൻ നിലനിർത്തി പോരുന്നത്. വിദഗ്ധ ചികിത്സയ്ക്കായി വേണ്ടത് വലിയൊരു തുകയാണ്. ഇത്രയും തുക സജീഷിന്റെ വീട്ടുകാർക്ക് ആലോചിക്കാൻ പോലുമാവുന്നില്ല. അവിടെയാണ് കൂട്ടുകാരുടെ ഇടപെടൽ.
ബൈക്കപകടത്തിൽ മരിച്ച കൂട്ടുകാരന്റെ കുടുംബത്തിന് താങ്ങാവണം
പ്ലസ് വണ്ണിൽ പഠിയ്ക്കുമ്പോഴാണ് അജിത് എന്ന വിദ്യാർത്ഥി അപകടത്തിൽ മരിയ്ക്കുന്നത്. അജിതിന്റെ കുടുംബത്തെ കൂടി സഹായിക്കാനാണ് സിഎഫ്ഡിഎച്ച്എസ്എസിലെ വിദ്യാർത്ഥികളുടെ ശ്രമം. അജിതിന്റെ സഹോദരിയുടെ വിവാഹം ഏപ്രിലിൽ നിശ്ചയിച്ചിരിക്കുകയാണ്. ആ കല്യാണം അജിതിന്റെ സ്ഥാനത്ത് നിന്ന് കൂട്ടുകാർക്ക് നടത്തി കൊടുക്കണം. അതിനും കൂടിയാണ് ഇവരുടെ ശ്രമം.

തെരുവുകളിൽ മൈം അവതരിപ്പിച്ചും ഫുട്ബോൾ ടൂർണമെൻറ് നടത്തിയും ഈ വിദ്യാർത്ഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും മൂന്നു ലക്ഷത്തിലേറെ രൂപ ശേഖരിച്ചു. ഇനിയും പണം വേണം. അതിനായി തെരുവിലിറങ്ങി കലാരൂപങ്ങൾ അവതരിപ്പിയ്ക്കുക മാത്രമല്ല സന്മനസ്സുകളുടെ സഹായവും തേടാനാണ് ഇവരുടെ തീരുമാനം. ഇതിനായി പ്രതീക്ഷ എന്ന പേരിൽ ധനസഹായ ജനകീയ സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ കൂട്ടുകാർക്കൊപ്പം കൈകോർക്കാൻ താല്പര്യമുള്ളവർക്ക്  മാത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി എം പുഷ്പദാസിനെ വിളിയ്ക്കാം. ഫോൺ: 9946970873
Published by: Gowthamy GG
First published: January 16, 2020, 10:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading