നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Healthy Diet During Pregnancy | ഗർഭാവസ്ഥയുടെ തുടക്കം മുതൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

    Healthy Diet During Pregnancy | ഗർഭാവസ്ഥയുടെ തുടക്കം മുതൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം

    ഗർഭാവസ്ഥയിൽ സ്ത്രീകൾ വറുത്ത പലഹാരങ്ങളും മധുരമുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് സാധാരണമാണ്. പക്ഷെ ഇവ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ഗർഭം (pregnancy) ധരിക്കുന്നതു മുതൽ 10 മാസത്തോളം ഒരു സ്ത്രീകളുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാകാറുണ്ട്. ഹോർമോൺ (hormone ) വ്യതിയാനങ്ങളും പ്രമേഹവും (diabetis) പ്രഷറും (pressure ) തൈറോയിഡുമെല്ലാം (thyroid ) ഇക്കാലയളവിൽ ഗർഭിണികളിൽ സാധാരണമാണ്. എന്തൊക്കെ കഴിക്കണമെന്നും ഈ രോഗങ്ങളെ എങ്ങനെ ചെറുക്കാമെന്നും പലപ്പോഴും ആർക്കും അറിയില്ല. എന്നാൽ ഗർഭാവസ്ഥയിൽ തുടക്കം മുതൽ ആരോഗ്യകരമായ ഭക്ഷണക്രമം പാലിച്ചാൽ അത് ഗർഭകാല പ്രമേഹത്തിന്റെ ( gestational diabetes) അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ ( European Journal of Nutrition) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

      ഗർഭകാലത്ത് പ്രമേഹം വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ് പൊണ്ണത്തടി (obese) എന്നും അമിതവണ്ണമുള്ള ഗർഭിണികളുടെ എണ്ണം വർധിച്ചു വരികയാണെന്നും പഠനത്തിൽ പറയുന്നു. ഇതിന്റെ പ്രധാന കാരണം അനാരോഗ്യകരമായ ഭക്ഷണമാണെന്നും എന്നാൽ ഗർഭാവസ്ഥയിലെ ആദ്യ കാലഘട്ടത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് ഗർഭിണികളുടെ പ്രമേഹ സാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ പറയുന്നു.

      "ഗർഭാവസ്ഥയുടെ തുടക്കത്തിൽ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് ഗർഭകാല പ്രമേഹത്തിന്റെ അപകടസാധ്യത കുറയ്ക്കുന്നുവെന്ന് ഗവേഷണ ഫലങ്ങൾ കാണിക്കുന്നു" തുർക്കു (Turku (Finland)) സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിസിനിൽ ( Institute of Biomedicine at the University) നിന്നുള്ള ഗവേഷകയായ ലോട്ട പജുനെൻ (Lotta Pajunen) പറഞ്ഞു. ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ ചില ഭക്ഷണശീലങ്ങൾ പൊണ്ണത്തടിയിലേക്കും ഗർഭകാല പ്രമേഹത്തിനും കാരണമാകുന്നു.

      ഗവേഷണത്തിൽ, ഭക്ഷണക്രമവും ഗർഭകാല പ്രമേഹത്തിന്റെ ആരംഭവും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിനായി 351 അമിതഭാരമുള്ള സ്ത്രീകളെ പഠനവിധേയമാക്കി. ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ മനസിലാക്കി അതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യകരവും ആരോഗ്യകരമല്ലാത്തതുമായ ഭക്ഷണ രീതികൾ വേർതിരിച്ചറിഞ്ഞു.

      ഭക്ഷണ ക്രമീകരണത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മനസ്സിലാക്കിയത് ഡയറ്റ് ക്വാളിറ്റി ഇൻഡക്സ് (diet quality index) ഉപയോഗിച്ചും പാർശ്വഫലങ്ങൾ കണ്ടെത്തിയത് ഡയറ്ററി ഇൻഫ്ലമേറ്ററി ഇൻഡക്സിലൂടെയുമാണ് (dietary inflammatory index). ഗവേഷകർ ഈ ഇൻഡക്സിലൂടെ ഭക്ഷണക്രമം ഗർഭിണികളിൽ പ്രമേഹമുണ്ടാക്കുന്നുവെന്ന് കണ്ടെത്തി.

      കൂടാതെ, കൊഴുപ്പ് (fat, saturated fats) കൂടുതൽ അടങ്ങിയ ഭക്ഷണത്തിന്റെ അമിത ഉപയോഗം ഗർഭകാല പ്രമേഹത്തിന്റെ സാധ്യത കൂട്ടുന്നു. പൊരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ അമിതവണ്ണത്തിനും രോഗങ്ങളുണ്ടാക്കുന്നതിനും ഇടയാക്കുന്നു. ഗർഭാവസ്ഥയിൽ സ്ത്രീകൾ വറുത്ത പലഹാരങ്ങളും മധുരമുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് സാധാരണമാണ്. പക്ഷെ ഇവ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

      "ഗർഭാവസ്ഥയുടെ തുടക്കത്തിൽ പച്ചക്കറികൾ, പഴങ്ങൾ, ധാന്യ ഉൽപ്പന്നങ്ങൾ, കൊഴുപ്പില്ലാത്ത ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് വളരെ പ്രധാനമാണ്. ഈ പോഷകങ്ങൾ ശരീരത്തിലെ നീർവീക്കം കുറയ്ക്കുന്നു, അതിനാൽ ഗർഭകാല പ്രമേഹത്തിന്റെ അപകടസാധ്യതയും കുറയും," ഗവേഷകർ പറഞ്ഞു.
      Published by:Sarath Mohanan
      First published:
      )}