• HOME
  • »
  • NEWS
  • »
  • life
  • »
  • STUDIES REVEAL THAT PEOPLE WHO QUIT SMOKING LIVE LONGER IN CANCER PATIENTS UNDERGOING TREATMENT SAR

ചികിത്സയിലുള്ള അർബുദ രോഗികളിൽ പുകവലി അവസാനിപ്പിച്ചവർ കൂടുതൽ കാലം ജീവിക്കുന്നു; നിർണായക പഠനറിപ്പോർട്ട്

പഠനത്തിന്റെ ഭാഗമായി റഷ്യയിലെ ഒരു അര്‍ബുദ ചികിത്സാകേന്ദ്രത്തിലെ 517 അര്‍ബുദ രോഗികളെ ഗവേഷകസംഘം നിരീക്ഷിച്ചു.

പഠനത്തിന്റെ ഭാഗമായി റഷ്യയിലെ ഒരു അര്‍ബുദ ചികിത്സാകേന്ദ്രത്തിലെ 517 അര്‍ബുദ രോഗികളെ ഗവേഷകസംഘം നിരീക്ഷിച്ചു.

പഠനത്തിന്റെ ഭാഗമായി റഷ്യയിലെ ഒരു അര്‍ബുദ ചികിത്സാകേന്ദ്രത്തിലെ 517 അര്‍ബുദ രോഗികളെ ഗവേഷകസംഘം നിരീക്ഷിച്ചു.

  • Share this:
    അര്‍ബുദ രോഗികള്‍ പുകവലി നിര്‍ത്തിയാല്‍ വേഗത്തില്‍ രോഗമുക്തി നേടാന്‍ സാധ്യത കൂടുതലാണെന്ന് പഠനം. ഒപ്പം, ചികിത്സയുടെ ഫലമായി പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനും ട്യൂമറുകള്‍ വീണ്ടും വരാനുമുള്ള സാധ്യത കുറയുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.അര്‍ബുദ ചികിത്സയ്ക്ക് വേണ്ടിയുള്ള പ്രധാന ആശുപത്രികളെല്ലാം ഇപ്പോള്‍ രോഗികളെ പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ പ്രേരിപ്പിക്കുകയാണ്. ശ്വാസകോശ അര്‍ബുദ രോഗികളില്‍ പുകവലി അവസാനിപ്പിച്ച രോഗികള്‍, തുടര്‍ന്നും പുകവലിച്ച രോഗികളെ അപേക്ഷിച്ച് രണ്ട് വര്‍ഷകാലം അധികം ജീവിച്ചതായി തിങ്കളാഴ്ച പുറത്തുവന്ന ഗവേഷണ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.

    ഇത് നിര്‍ണായകമായ കണ്ടെത്തലാണ് എന്ന് ഫ്രാന്‍സിലെ ലയോണിലെ ലോകാരോഗ്യ സംഘടനയുടെ അര്‍ബുദ ഗവേഷണ ഏജന്‍സിയ്ക്ക് വേണ്ടി ഈ പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മെഹ്ദി ഷെയ്ക്ക് പ്രതികരിച്ചു. ശ്വാസകോശ അര്‍ബുദത്തിന്റെ കാര്യത്തില്‍, ചികിത്സ ലഭ്യമാക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് പുകവലി പൂര്‍ണമായും അവസാനിപ്പിക്കുക എന്നതും. അമേരിക്കയില്‍ നിരവധി അര്‍ബുദ ചികിത്സാ കേന്ദ്രങ്ങള്‍ രോഗികളെ പുകവലിയില്‍ നിന്ന് മുക്തരാക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ട്. ഫോണിലൂടെയുള്ള കൗണ്‍സിലിംഗ്, പുകവലിയോടുള്ള ആസക്തി കുറയ്ക്കാന്‍ നിക്കോട്ടിന്‍ ഗുളികകള്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയവ അവയില്‍ ചിലതാണ്. ഡോക്റ്റര്‍മാര്‍ പുകവലി ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതലായി രോഗികളെ പറഞ്ഞു മനസിലാക്കുന്നുണ്ട്.

    ചില രോഗികളെ സംബന്ധിച്ചിടത്തോളം അര്‍ബുദ രോഗബാധ ഉണ്ടെന്ന് അറിയുന്നതിന്റെ ഞെട്ടല്‍ തന്നെ പുകവലി ഒഴിവാക്കാനുള്ള വലിയ പ്രചോദനമാണ്. പുകവലി അവസാനിപ്പിക്കാന്‍ ജീവിതത്തില്‍ ഇതുവരെ ഉണ്ടായ ഏറ്റവും വലിയ കാരണം അര്‍ബുദ ബാധയായിരുന്നു എന്ന് പറയുകയാണ് അര്‍ബുദ ചികിത്സയ്ക്ക് വേണ്ടി ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രെസ്റ്റണ്‍ ബ്രൗണിങ്. ഇപ്പോള്‍ 20 വയസ് മാത്രം പ്രായമുള്ള ബ്രൗണിങ് തന്റെ പതിനാലാം വയസ് മുതല്‍ ദിവസത്തില്‍ ഒരു പായ്ക്ക് സിഗരറ്റ് വീതം വലിക്കാറുണ്ടായിരുന്നു. പുകവലി അവസാനിപ്പിക്കാന്‍ സഹായിക്കുന്ന മരുന്നായ ചാന്റിക്സും പിന്നെ വാന്‍ഡര്‍ബില്‍റ്റ്-ഇന്‍ഗ്രാം അര്‍ബുദ ചികിത്സാ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ ചികിത്സയുമാണ് പുകവലിയോട് പൂര്‍ണമായും വിട പറയാന്‍ തന്നെ സഹായിച്ചതെന്ന് ബ്രൗണിങ് പറയുന്നു.

    ശ്വാസകോശ അര്‍ബുദം മിക്കവാറും രോഗികളിലും പുകയില ഉത്പന്നങ്ങളുടെ ഉപഭോഗവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അര്‍ബുദ ബാധ തിരിച്ചറിയുന്നതോടെ ഇത്തരം പുകവലി ശീലമാക്കിയ രോഗികള്‍ക്ക് നിരാശയും പ്രതീക്ഷാഭംഗവും തോന്നുക സ്വാഭാവികമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അത്തരക്കാര്‍ക്കും പുകവലി അവസാനിപ്പിക്കുന്നതിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യത ഉണ്ടെന്ന പ്രത്യാശ നല്‍കുന്നതാണ് പുതിയ പഠന ഫലങ്ങള്‍. ഈ പഠനത്തിന്റെ ഭാഗമായി റഷ്യയിലെ ഒരു അര്‍ബുദ ചികിത്സാകേന്ദ്രത്തിലെ 517 അര്‍ബുദ രോഗികളെ ഗവേഷകസംഘം നിരീക്ഷിച്ചു. വര്‍ഷാവര്‍ഷം അവരില്‍ എത്രപേര്‍ പുകവലി അവസാനിപ്പിച്ചു എന്നും കണ്ടെത്തി. അഞ്ച് വര്‍ഷത്തിന് ശേഷം അവരില്‍ പുകവലി അവസാനിപ്പിച്ചവരില്‍ 60 ശതമാനം പേരും ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാല്‍, പുകവലി തുടര്‍ന്ന അര്‍ബുദരോഗികളില്‍ 47 ശതമാനം പേര്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ.
    Published by:Sarath Mohanan
    First published:
    )}