നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മഹാമാരി കാലത്തെ സാങ്കേതികവിദ്യ ഉപയോ​ഗം; പ്രായമായവർക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നതായി പഠനം

  മഹാമാരി കാലത്തെ സാങ്കേതികവിദ്യ ഉപയോ​ഗം; പ്രായമായവർക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്നതായി പഠനം

  കോവിഡ് കാലത്ത് സാങ്കേതികവിദ്യ മുതിര്‍ന്ന ആളുകളെ കൂടുതല്‍ ഏകാന്തതയിലേയ്ക്കും വിഷാദത്തിലേയ്ക്കും തള്ളിവിടുന്നതായി പഠന റിപ്പോര്‍ട്ട്

  • Share this:
   കോവിഡ് കാലത്ത് സാങ്കേതികവിദ്യ മുതിര്‍ന്ന ആളുകളെ കൂടുതല്‍ ഏകാന്തതയിലേയ്ക്കും വിഷാദത്തിലേയ്ക്കും തള്ളിവിടുന്നതായി പഠന റിപ്പോര്‍ട്ട്

   യുകെയിലെ ലാന്‍കാസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ആളുകള്‍ ഓണ്‍ലൈന്‍ സോഷ്യലൈസിംഗിലേക്ക് മാറിയതിന്റെ ഫലമായി ധാരാളം പ്രായമായ ആളുകള്‍ ഏകാന്തതയും ദീര്‍ഘകാല മാനസികാരോഗ്യ പ്രശ്‌നങ്ങളും അനുഭവിക്കുന്നതായി കണ്ടെത്തിയത്.

   ലോക്ക്ഡൗണ്‍ സമയത്ത് വെര്‍ച്വല്‍ കോണ്‍ടാക്റ്റ് മാത്രമുള്ള വയോധികനെ, ആളുകളുമായി ബന്ധവുമില്ലാത്ത മറ്റൊരു വയോധികനുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ ഏകാന്തതയും മാനസികാരോഗ്യ പ്രത്യാഘാതങ്ങളും അനുഭവപ്പെട്ടതായി പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ''ഈ കണ്ടെത്തല്‍ തങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്'. ഒറ്റപ്പെടലിനേക്കാള്‍ വിര്‍ച്വല്‍ കോണ്‍ടാക്റ്റ് ഉള്ളതാണ് നല്ലതെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ പ്രായമായവര്‍ക്ക് അത് ഗുണം ചെയ്യുന്നില്ല,'' ലാന്‍കാസ്റ്റര്‍ സര്‍വകലാശാലയിലെ ഡോ. യാങ് ഹു പറഞ്ഞു.

   ഫ്രോണ്ടിയേഴ്‌സ് ഇന്‍ സോഷ്യോളജി ജേണലിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. സാങ്കേതികവിദ്യയെക്കുറിച്ച് പരിചയമില്ലാത്ത പ്രായമായ ആളുകള്‍ ഇത് എങ്ങനെ ഉപയോഗിക്കുമെന്ന് മനസിലാക്കാന്‍ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. സാങ്കേതികവിദ്യയെക്കുറിച്ച് പരിചയമുള്ളവര്‍ പോലും ലോക്ക്ഡൗണില്‍ സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിലൂടെ സമ്മര്‍ദ്ദത്തിലാണെ്. ഇത് ഒറ്റപ്പെടലിനെയും ഏകാന്തതയെയും നേരിടുന്നതിനേക്കാള്‍ അവരുടെ മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോര്‍ട്ടില്‍ യാങ് വ്യക്തമാക്കി.   യുകെയില്‍ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള 5,148 ആളുകളില്‍ നിന്നും യുഎസില്‍ നിന്ന് 1,391 പേരില്‍ നിന്നുമാണ് സംഘം പഠനത്തിനായി വിവരങ്ങള്‍ ശേഖരിച്ചത്. ഭാവിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ മുഖാമുഖം സമ്പര്‍ക്കം പുലര്‍ത്തുന്നതിനായുള്ള സുരക്ഷിത മാര്‍ഗങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും യാങ് പറഞ്ഞു. പ്രായമായവരുടെ ഡിജിറ്റല്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു നീക്കമായിരിക്കണം ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   കോവിഡ് മഹാമാരിയെ തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അടക്കം മൊബൈല്‍ ഫോണുകളിലും ലാപ്‌ടോപ്പുകളിലും കൂടുതല്‍ സമയം ചിലവഴിക്കാന്‍ തുടങ്ങി. എന്നാല്‍ അമിത സ്‌ക്രീന്‍ ഉപയോ?ഗം നല്‍കുന്ന അനന്തരഫലങ്ങള്‍ വളരെ വലുതാണ്. മുതിര്‍ന്നവരിലും കുട്ടികളിലും കാഴ്ച്ച സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്.

   മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ശ്രദ്ധയില്ലാതെ നടന്ന് മറ്റുള്ളവരുമായി കൂട്ടിയിടിക്കുന്നതും വാഹനങ്ങള്‍ ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിക്കുന്നത് വഴി അപകടമുണ്ടാവുന്നതും ഇപ്പോള്‍ പതിവ് കാര്യങ്ങളാണ്. ചിലപ്പോള്‍ ഇത്തരം അപകടങ്ങള്‍ ജീവന്‍ അപഹരിക്കുന്ന തരത്തില്‍ മാരകമായി മാറും. ഫോണില്‍ ഉപയോഗിച്ച് മറ്റ് കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന നിരവധി അബദ്ധങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുമുണ്ട്.

   Summary: A new study reveals that technology dependence is pushing the elderly into loneliness and depression. The study carried out by researchers from the UK's Lancaster University finds that they are badly affected due to online socialising
   Published by:Karthika M
   First published: